പുരുഷന്‍മാര്‍ യോഗ ചെയ്യേണ്ടത് നിര്‍ബന്ധം

Posted By:
Subscribe to Boldsky

ജിമ്മില്‍ പോയും കഠിന വ്യായാമങ്ങള്‍ ചെയ്തും മസിലുണ്ടാക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ യുവ തലമുറ. രാവിലെയുള്ള ഓട്ടത്തേക്കാളുപരി എന്തുകൊണ്ടും നല്ലതാണ് യോഗ ചെയ്യേണ്ടത്. പുരുഷന്‍മാര്‍ യോഗ ചെയ്യേണ്ടത് എന്തുകൊണ്ടും നല്ലതാണ്.

നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ ആവശ്യകത എന്തൊക്കെ എന്ന് നോക്കാം. പല ഫിറ്റ്‌നസ് പരിശീലകരും ആവശ്യപ്പെടുന്നത് തന്നെ യോഗ ചെയ്യണം എന്നതാണ്. എന്തൊക്കെയാണ് പുരുഷന്‍ യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്നു നോക്കാം. ഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവും

ശരീര പേശികള്‍ ദൃഢമാക്കുന്നു

ശരീര പേശികള്‍ ദൃഢമാക്കുന്നു

ശരീര പേശികള്‍ക്ക് ഉറപ്പും ബലവും നല്‍കാന് മുന്നിലാണ് യോഗ. യോഗാസനം ചെയ്യുന്നത് പുറംഭാഗത്തേയും വയറിലേയും പേശികള്‍ക്ക് നല്ല ബലവും ഉറപ്പും നല്‍കുന്നു.

 ശരീരം വഴക്കമുള്ളതാക്കുന്നു

ശരീരം വഴക്കമുള്ളതാക്കുന്നു

ശരീരം വഴക്കമുള്ളതാക്കാനും യോഗയിലൂടെ സാധിയ്ക്കും. മാത്രമല്ല പല തരത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍ ഇല്ലാതാക്കാനും യോഗ സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഉപായമാണ് യോഗ. യോഗയുടെ പരിശീലനത്തിലൂടെ മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കി സമ്മര്‍ദ്ദം കുറയ്ക്കുന്നു.

 കഷണ്ടിയ്ക്കും പരിഹാരം

കഷണ്ടിയ്ക്കും പരിഹാരം

പുരുഷന്‍മാരെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് കഷണ്ടി. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.

ശീര്‍ഷാസനം

ശീര്‍ഷാസനം

ശീര്‍ഷാസനം പോലെയുള്ള ആസനങ്ങള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ഹൃദയബന്ധം വര്‍ദ്ധിപ്പിക്കാം

ഹൃദയബന്ധം വര്‍ദ്ധിപ്പിക്കാം

ഇന്നത്തെ കാലത്ത് തിരക്കുള്ള ജീവിതമാണ് എല്ലാവരുടേയും. അതുകൊണ്ട് തന്നെ യോഗ ചെയ്യുമ്പോള്‍ പങ്കാളികള്‍ പരസ്പരം യോഗ ചെയ്യുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം വര്‍ദ്ധിയ്ക്കുന്നു.

English summary

reasons why men should do yoga

A lot of men have already jumped on board and have realized the numerous benefits yoga.
Story first published: Sunday, March 19, 2017, 10:00 [IST]
Please Wait while comments are loading...
Subscribe Newsletter