ഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവും

Posted By:
Subscribe to Boldsky

അമിതഭാരം എപ്പോഴും എല്ലാവരിലും പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. എന്തൊക്കെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാന്‍ പറ്റാത്തത് പലരേയും പ്രശ്‌നത്തിലാക്കാറുണ്ട്. ഉറങ്ങുന്നതും തടി കുറയ്ക്കുന്നതും തമ്മില്‍ പരസ്പര ബന്ധമുണ്ട്. തടി കുറയ്ക്കാന്‍ ഉറങ്ങുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാത്രി വെച്ച വെള്ളം കുടിയ്ക്കുന്നതിലെ അപകടം

ശരീരഭാരവും വയറും കുറയ്ക്കാന്‍ പലപ്പോഴും വ്യായാമവും ഭക്ഷണശീലവും ഡയറ്റും എല്ലാം എടുക്കുന്നവര്‍ക്ക് പലപ്പോഴും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടി വരില്ല. കാരണം ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

ഇരുട്ടില്‍ ഉറങ്ങുക

ഇരുട്ടില്‍ ഉറങ്ങുക

എല്ലാവരും ഇരുട്ടില്‍ തന്നെ ഉറങ്ങുന്നവരാണ്. എന്നാല്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ഇനി മുതല്‍ ഇരുട്ടത്ത് കിടന്നുറങ്ങി നോക്കൂ. പൂര്‍ണമായും ഇരുട്ടില്‍ കിടന്നുറങ്ങുന്നത് ശരീരത്തിലെ അമിത കലോറിയെ കുറയ്ക്കുകയും ഹോര്‍മോണ്‍ ഉത്പാദനം നടത്തുകയും ചെയ്യുന്നു.

ഉറങ്ങുന്നതിനു മുന്‍പ് ഗ്രീന്‍ ടീ

ഉറങ്ങുന്നതിനു മുന്‍പ് ഗ്രീന്‍ ടീ

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും വയറു കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഞരമ്പുകള്‍ക്ക് അയവ് നല്‍കുകയും ചെയ്യുന്നു.

 ശ്വാസമെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ശ്വാസമെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉറങ്ങുമ്പോള്‍ ശ്വാസമെടുക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മൂക്കിലൂടെയാണ് ശ്വാസോച്ഛ്വാസം നടത്തേണ്ടത്. വായിലൂടെ ശ്വാസോച്ഛ്വാസം നടത്താന്‍ പാടില്ല. മൂക്കിലൂടെ ശ്വാസമെടുക്കുന്നത് കൂര്‍ക്കം വലി കുറയ്ക്കുകയും ഞരമ്പിനെ ശാന്തമാക്കുകയും ചെയ്യുന്നു.

 തണുപ്പുള്ള മുറിയില്‍ ഉറങ്ങാം

തണുപ്പുള്ള മുറിയില്‍ ഉറങ്ങാം

തണുപ്പുള്ള മുറിയില്‍ കിടന്നുറങ്ങുന്നത് കുടവയറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുറിയിലുണ്ടാകുന്ന തണുപ്പ് അമിത കലോറി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പാല് കുടിയ്ക്കാം

പാല് കുടിയ്ക്കാം

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പാല്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. പാല്‍ കുടിയ്ക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ഇത് വണ്ണം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

English summary

Follow these five bedtime tricks to help lose weight

It seems unreal when someone says that you can shed a few pounds in your sleep. Follow these five bedtime tricks to help lose weight
Story first published: Saturday, March 18, 2017, 15:00 [IST]
Subscribe Newsletter