രാവിലെ ഭക്ഷണം റാഗിയാക്കിയാലോ?

Posted By:
Subscribe to Boldsky

നമ്മള്‍ കഴിക്കുന്ന പ്രഭാത ഭക്ഷണമാണ് നമ്മുടെ അന്നത്തെ ദിവസത്തിന്റെ ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്രയധികം താല്‍പ്പര്യവും പ്രാധാന്യവും നല്‍കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്. റാഗി ഇത്തരത്തില്‍ രാവിലെ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ്. കാരണം ആരോഗ്യ ഗുണങ്ങള്‍ നിരവധിയുള്ള ഒന്നാണ് റാഗി.

പുരികത്തിനടുത്ത് ചുളിവുണ്ടോ, കരള്‍ രോഗസാധ്യത

രാവിലെ പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ അത് റാഗി കൊണ്ടുള്ള ഭക്ഷണമാണെങ്കില്‍ അതിന്റെ ഗുണം വളരെ വലുതാണ്. എന്തൊക്കെയാണ് റാഗി കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം. എന്തുകൊണ്ട് രാവിലെ റാഗി ഉപയോഗിക്കണം എന്ന് പറയാനുള്ള കാരണങ്ങള്‍ നോക്കാം.

കാല്‍സ്യം സമ്പുഷ്ടം

കാല്‍സ്യം സമ്പുഷ്ടം

കാല്‍സ്യം കൊണ്ട് നിറഞ്ഞ ഒന്നാണ് റാഗി. പല വിധത്തിലുള്ള ആരോഗ്യ പ്രശനങ്ങള്‍ക്ക് പരിഹാരമാണ് റാഗി. അസ്ഥിസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് റാഗി. അതുകൊണ്ട് തന്നെ റാഗി കഞ്ഞി കഴിക്കുന്നത് കൊണ്ട് ഇത്തരം ഗുണങ്ങള്‍ ലഭിക്കും.

 അമിതവണ്ണം കുറക്കാന്‍

അമിതവണ്ണം കുറക്കാന്‍

വയറു കുറക്കാനും തടി കുറക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് റാഗിയുടെ ഉപയോഗം. യാതൊരു വിധത്തിലുള്ള കൊഴുപ്പും ഇതില്‍ ഇല്ല എന്നതാണ് സത്യം. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഫൈബര്‍ അളവ്

ഫൈബര്‍ അളവ്

ഫൈബറിന്റെ അളവ് വളരെ കൂടുതലാണ് റാഗിയില്‍. അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് റാഗി. ഇത് ശരീരത്തിന് ഗുണം നല്‍കുന്ന കൊഴുപ്പും കൊളസ്‌ട്രോളും വര്‍ദ്ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് റാഗി.

 പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് റാഗി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നു റാഗി. അതുകൊണ്ട് തന്നെ കൃത്യമായി റാഗി കഴിച്ചാല്‍ പിന്നെ പ്രമേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.

 അനീമിയ ഇല്ലാതാക്കുന്നു

അനീമിയ ഇല്ലാതാക്കുന്നു

അനീമിയയും പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. അയേണിന്റെ അളവ് വളരെ കൂടുതലാണ് റാഗിയില്‍. വിറ്റാമിന്‍ സി അയേണിനെ വലിച്ചെടുക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് റാഗി.

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് റാഗി. അമിനോ ആസിഡ് ആന്റി ഓക്‌സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 പക്ഷാഘാത സാധ്യത കുറക്കുന്നു

പക്ഷാഘാത സാധ്യത കുറക്കുന്നു

പക്ഷാഘാത സാധ്യത കുറക്കുന്ന ഒരു ധാന്യമാണ് റാഗി എന്ന കാര്യത്തില്‍ സംശയമില്ല. ഇത് രക്തസമ്മര്‍ദ്ദത്തെ നല്ല രീതിയില്‍ പ്രതിരോധിക്കുന്നു. ഇതിലൂടെ പക്ഷാഘാത സാധ്യത വളരെ കുറക്കുന്നു.

 നല്ലൊരു ബേബി ഫുഡ്

നല്ലൊരു ബേബി ഫുഡ്

കുട്ടികള്‍ക്ക് പുറത്ത് നിന്ന് ബേബി ഫുഡ് വാങ്ങിക്കൊടുക്കുന്ന അമ്മമാര്‍ക്ക് ഏറ്റവും നല്ല പകരം നല്‍കാവുന്ന ഭക്ഷണമാണ് റാഗി. ഇത് കുട്ടികളില്‍ പെട്ടെന്ന് തന്നെ ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നു.

English summary

reasons why eating ragi is a great idea

Here are the health benefits of this under-rated wonder grain called ragi
Story first published: Friday, September 8, 2017, 11:00 [IST]
Subscribe Newsletter