നഖത്തിലെ അര്‍ദ്ധചന്ദ്രാകൃതി കുറവാണോ, എങ്കില്‍

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പല ആരോഗ്യപ്രശ്‌നങ്ങളും സൂചിപ്പിയ്ക്കുന്നവയാണ്. പല ആരോഗ്യസൂചനകളും ശരീരം നോക്കിയാല്‍ തന്നെ അറിയുകയും ചെയ്യാം.

നഖവും ഇത്തരത്തില്‍ ഒന്നാണ്. നഖം നോക്കിയാല്‍ ശരീരത്തെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങളും വ്യക്തമായി തിരിച്ചറിയാന്‍ സാധിയ്ക്കും. നഖത്തിനുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, ആകൃതിയിലെ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ശരീരം നല്‍കുന്ന ആരോഗ്യസൂചനകളാകും.

നഖം നല്‍കുന്ന ആരോഗ്യസൂചനകളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുമറിയൂ,

നഖത്തില്‍ വിള്ളലുകളുണ്ടാകുന്നത്

നഖത്തില്‍ വിള്ളലുകളുണ്ടാകുന്നത്

നഖത്തില്‍ വിള്ളലുകളുണ്ടാകുന്നത് പലപ്പോഴും ചര്‍മരോഗങ്ങളുടെ ലക്ഷണമാണ്.

നല്ല വെളുത്ത നഖങ്ങളെങ്കില്‍

നല്ല വെളുത്ത നഖങ്ങളെങ്കില്‍

നല്ല വെളുത്ത നഖങ്ങളെങ്കില്‍ ലിവര്‍ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ സൂചനയാണ് നല്‍കുന്നത്. ഹെപ്പറ്റൈറ്റിസ് ലക്ഷണം കൂടിയാണിത്. ഇളംറോസ് നിറമാണ് ആരോഗ്യകരമായ നഖങ്ങളുടെ നിറം

നഖത്തിനു നെടുകേയുള്ള കറുത്ത പാട്

നഖത്തിനു നെടുകേയുള്ള കറുത്ത പാട്

നഖത്തിനു നെടുകേയുള്ള കറുത്ത പാട് മെലാനോമയെന്ന സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാണ്.

നഖത്തിനു കീഴെയുള്ള നല്ല അര്‍ദ്ധചന്ദ്രാകൃതി

നഖത്തിനു കീഴെയുള്ള നല്ല അര്‍ദ്ധചന്ദ്രാകൃതി

നഖത്തിനു കീഴെയുള്ള നല്ല അര്‍ദ്ധചന്ദ്രാകൃതി നല്ല തൈറോയ്ഡ് ആരോഗ്യം, ദഹനം എന്നിവയെയാണ് സൂചിപ്പിയ്ക്കുന്നത്. അത് കുറവെങ്കില്‍ ദഹനപ്രശ്‌നങ്ങളും പ്രതിരോധക്കുറവും സൂചിപ്പിയ്ക്കുന്നു.

അര്‍ദ്ധചന്ദ്രാകൃതിയില്ലാത്തത്

അര്‍ദ്ധചന്ദ്രാകൃതിയില്ലാത്തത്

ഇത്തരം അര്‍ദ്ധചന്ദ്രാകൃതിയില്ലാത്തത് തൈറോയ്ഡ് പ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.നഖത്തിനു കീഴ്ഭാഗത്തായി നഖത്തിന്റെ മറ്റു ഭാഗത്തേക്കാള്‍ വെളുപ്പുനിറത്തില്‍ അര്‍ദ്ധചന്ദ്രന്റെ ആകൃതിയിലാണ് ഈ ഭാഗം കാണപ്പെടുക.

നീല നിറമെങ്കില്‍

നീല നിറമെങ്കില്‍

നഖത്തിലെ അര്‍ദ്ധചന്ദ്രാകൃതിയ്ക്കു ചുറ്റുമായി നീല നിറമെങ്കില്‍ ഇത് ലംഗ്‌സ്, രക്തപ്രവാഹ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. അവയവങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ കിട്ടുന്നില്ലെന്നാണ് സൂചന.

വളഞ്ഞ നഖം വൈറ്റമിന്‍ ബി-12, അയേണ്‍ എ്ന്നിവയുടെ കുറവാണ് സൂചിപ്പിയ്ക്കുന്നത്.

നഖത്തിലെ വെളുത്ത കുത്തുകള്‍

നഖത്തിലെ വെളുത്ത കുത്തുകള്‍

നഖത്തിലെ വെളുത്ത കുത്തുകള്‍ വൈറ്റമിന്‍ കുറവോ അല്ലെങ്കില്‍ അലര്‍ജിയോ സൂചിപ്പിയ്ക്കുന്നു.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

അര്‍ദ്ധചന്ദ്രാകൃതിയുള്ള ഭാഗം വിളറിയ നിറമെങ്കില്‍ പ്രമേഹസാധ്യത പറയുന്നു

മഞ്ഞനിറത്തിലെ നഖം

മഞ്ഞനിറത്തിലെ നഖം

മഞ്ഞനിറത്തിലെ നഖം ഫംഗല്‍ ബാധയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

English summary

Nail Reveals Health Issues

Health Signs That Are Given By Your Nail, read more to know about,
Subscribe Newsletter