Latest Updates
-
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒന്നാണ് പഴങ്ങള്‍. പഴം കഴിക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് നമുക്കെല്ലാം അറിയാം. എന്ത് കഴിച്ചില്ലെങ്കില്‍ പഴങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും പഴം കഴിക്കുന്നത് വഴി നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് പഴം അനിവാര്യമാണ്. എന്നാല്‍ പഴങ്ങളില്‍ വരെ മായം ചേര്‍ക്കുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധയോടെ വേണം ഇവ കഴിക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
പലപ്പോഴും ആരോഗ്യകരമായ രീതിയില്‍ പഴങ്ങള്‍ കഴിക്കണം എന്നതാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ആരോഗ്യകരമായ രീതിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. കാരണം ശരീരത്തില്‍ ഇത് മൂലം ഉണ്ടാവുന്ന ആഘാതം ഒട്ടും നിസ്സാരമല്ല. പഴങ്ങള്‍ ആരോഗ്യകരമെങ്കിലും അത് ഉണ്ടാക്കുന്ന പുറമേയുള്ള ആഘാതം ഒട്ടും നിസ്സാരമല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഭക്ഷണങ്ങളില്‍, പ്രത്യേകിച്ച് പഴങ്ങളിലും പച്ചക്കറികളിലും മായം ചേര്‍ക്കുന്നത് നിരീക്ഷിക്കുന്നുണ്ടെങ്കിലും, നിരോധനങ്ങളും ഉപദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, പലപ്പോഴും പല സാഹചര്യങ്ങളിലും ഇത് സംഭവിക്കുന്നു. കൂടുതല്‍ അ റിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിളിലെ വാക്‌സ്
ആപ്പിള്‍ പൊതുവേ ആരോഗ്യകരമായ ഒരു പഴമായാണ് കണക്കാക്കുന്നത്. എന്നാല്‍ ആപ്പിളിന് പുറമേ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വാക്‌സ് അത്യന്തം അപകടകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഈ രാസവസ്തുക്കള്‍ പൂര്‍ണമായും കഴുകിക്കളയേണ്ടത് അനിവാര്യമാണ്. എപ്പോഴും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. ആപ്പിളിന്റെ രൂപത്തില്‍ വരെ മാറ്റം വരുത്തുന്നതിന് ഇത്തരത്തിലുള്ള സിന്തറ്റിക് വാക്‌സും പഴുപ്പിക്കല്‍ ഏജന്റുകളും കാരണമാകുന്നു.
അപകടാവസ്ഥകള്‍
വാക്‌സ് ഉള്ള ആപ്പിള്‍ കഴിക്കുന്നത് വഴി അത് നിങ്ങളില്‍ ആരോഗ്യപരമായി പല വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ദഹന പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി കണ്ട് വരുന്നു. പലപ്പോഴും ഇത്തരം സാധ്യതയുള്ള രാസവസ്തുക്കള്‍ കുടല്‍ പാളിയെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഇരട്ടിയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ആപ്പിള്‍ കഴിക്കുന്നതിന് മുന്‍പായി ഉപ്പുവെള്ളം ചെറുചൂടാക്കി 5 മിനിറ്റ് അതില്‍ വയ്ക്കുക. ഇത് രാസവസ്തുക്കളെ ഇല്ലാതാക്കുന്നു.
മാമ്പഴത്തിലെ കാല്‍സ്യം കാര്‍ബൈഡ്
മാങ്ങ കൃത്രിമമായി പഴുപ്പിക്കാനാണ് പലപ്പോഴും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു. അതില്‍ പലപ്പോഴും മാമ്പഴത്തിലെ വിഷാംശം അവശേഷിക്കുന്നതിനാല്‍ കഴിക്കുന്നത് വഴി ഗുരുതരമായ അപകടം ഉണ്ടാവുന്നു. അപകടങ്ങള്‍ കാരണം 2011 മുതല്‍ ഇതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇത് ഉപയോഗിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. മാമ്പഴം പഴുപ്പിക്കുന്നതിന് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതിനെതിരെ FFSAI നോട്ടീസ് പുറപ്പെടുവിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് മൂലം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങള്‍
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, തലവേദന, ഓര്‍മ്മക്കുറവ്, വൈജ്ഞാനിക വൈകല്യങ്ങള്‍ തുടങ്ങിയ നാഡീസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ അള്‍സര്‍, വീക്കം, ഛര്‍ദ്ദി എന്നിവയും സ്ഥിരമാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി പലപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ മാമ്പഴത്തില്‍ കറുത്ത പാടുകള്‍ ഉണ്ടായിരിക്കും. കൂടാതെ സ്വാഭാവിക സുഗന്ധം, ഘടന, രുചി എന്നിവയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തണ്ണിമത്തനില്‍ ഓക്‌സിടോസിന്‍
തണ്ണിമത്തന്‍ വേനല്‍ക്കാലത്തെ പ്രിയപ്പെട്ട ഫലമാണ്. എന്നാല്‍ ഇതില്‍ ഓക്‌സിടോസിന്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. പ്രത്യുല്‍പാദന പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണും ന്യൂറോ ട്രാന്‍സ്മിറ്ററുമാണ് ഓക്‌സിടോസിന്‍. മനുഷ്യശരീരത്തില്‍ അതിന്റെ ദോഷകരമായ ഫലങ്ങള്‍ കാരണം ഇത് FSSAI നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും തണ്ണിമത്തന്‍ വലുപ്പം വെക്കുന്നതിനും നീരും വര്‍ദ്ധിക്കുന്നതിന് വേണ്ടി ഓക്‌സിടോസിന്‍ കുത്തിവക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളെ വര്‍ദ്ധിപ്പിക്കും. അതില്‍ തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് പലപ്പോഴും സംഭവിക്കുന്ന പ്രധാന കാര്യം. ഇത് പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മുന്തിരിയിലെ കൃത്രിമ മധുരം
മുന്തിരിയില്‍ അമിതമായി മധുരത്തിന് വേണ്ടി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അല്‍പം ശ്രദ്ധ വേണ്ട ഒന്നാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് മാത്രമല്ല കീടനാശിനി ചേര്‍ക്കുന്നതും മറ്റും വളരെയധികം അപകടകരമായ അവസ്ഥയെയാണ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയില്‍ അണുവിമുക്തമാക്കിയില്ലെങ്കില്‍ പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. നല്ലതുപോലെ തിളപ്പിച്ച വെള്ളത്തില്‍ ഇളം ചൂടായതിന് ശേഷം ഉപ്പിട്ട് അതില്‍ മുക്കി വെച്ച ശേഷം മാത്രമേ മുന്തിരി കഴിക്കാവൂ. അല്ലാത്ത പക്ഷം അത് മെറ്റബോളിസത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ ദഹനാരോഗ്യത്തേയും പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ പ്രമേഹം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും ഇത് നിങ്ങളെ എത്തിക്കും.
മാതളനാരങ്ങയിലെ കളറിംഗ് ഏജന്റുകള്‍
മാതള നാരങ്ങ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. അനീമിയ പോലുള്ള പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കും. എന്നാല്‍ മാതള നാരങ്ങയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കളറിഗ് ഏജന്റുകള്‍ ചേര്‍ക്കുന്നു. അതിനായി സിന്തറ്റിക് ഡൈകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് എഫ്എസ്എസ്എഐ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും അങ്ങിങ്ങായി ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. പലപ്പോഴും ക്യാന്‍സറിന് വരെ കാരണമാകുന്ന തരത്തിലുള്ള രാസവസ്തുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ചില കെമിക്കല്‍ ഡൈകളോട് അതികഠിനമായ അലര്‍ജികളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











