Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ഫാല്‍ഗുന മാസത്തില്‍ കൃഷ്ണപക്ഷത്തിലാണ് പാപമോചിനി ഏകാദശി വരുന്നത്. കൃഷ്ണ പക്ഷത്തിലെ പതിനൊന്നാമത്തെ ദിവസത്തിലാണ് പാപമോചിനി ഏകാദശിയായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്നതാണ് ഏറ്റവും പ്രധാന ചടങ്ങ്. ഇത് വഴി നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നും മോക്ഷം നേടുന്നതിന് സാധിക്കും എന്നുമാണ് വിശ്വാസം. പാപമോചിനി ഏകാദശിയെ വര്‍ഷത്തിലെ അവസാന ഏകാദശിയായാണ് പലരും കണക്കാക്കുന്നത്. ഈ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംഭവിക്കുന്നു. അതില്‍ തന്നെ വിഷ്ണുഭഗവാന് പ്രിയപ്പെട്ട പല കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു.
ഈ പുണ്യദിനത്തില്‍ വര്‍ഷം മുഴുവന്‍ അറിയാതെ ചെയ്ത പാപങ്ങളില്‍ നിന്ന് മുക്തി നേടാനാകുമെന്നും മനസ്സിന് സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കുമെന്നുമാണ് വിശ്വാസം. ഇതാണ് ഐതിഹ്യങ്ങള്‍ പറയുന്നതും. അതുകൊണ്ട് തന്നെ പാപമോചിനി ഏകാദശിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ വര്‍ഷത്തെ പാപമോചിനി ഏകാദശി വരുന്നത് മാര്‍ച്ച് 15 - ഞായറാഴ്ചയാണ്. ഈ ദിനത്തില്‍ ഉപവാസത്തിനും ആരാധനയ്ക്കും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അത് മാത്രമല്ല ദാനം ചെയ്യുന്നതും ധനം ദാനം നട്ത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിലേക്ക് എത്തിക്കും. 2026-ലെ പാപമോചനി ഏകാദശിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ താഴെക്കൊടുക്കുന്നു:

2026-ലെ പാപമോചനി ഏകാദശി ശുഭമുഹൂര്‍ത്തങ്ങള്‍
ഏകാദശി തീയതി: 2026 മാര്‍ച്ച് 15, ഞായര്‍
ഏകാദശി തിഥി ആരംഭം: 2026 മാര്‍ച്ച് 14, ശനിയാഴ്ച രാവിലെ 8:10 മുതല്‍
ഏകാദശി തിഥി അവസാനം: 2026 മാര്‍ച്ച് 15, ഞായറാഴ്ച രാവിലെ 9:16 വരെ
പാരണ അവസാനിപ്പിക്കുന്ന സമയം: 2026 മാര്‍ച്ച് 16, തിങ്കളാഴ്ച രാവിലെ 6:30 മുതല്‍ 8:54 വരെ
ദ്വാദശി തിഥി അവസാനം: 2026 മാര്‍ച്ച് 16, തിങ്കളാഴ്ച രാവിലെ 10:48
ബ്രഹ്‌മമുഹൂര്‍ത്തം: രാവിലെ 4:55 മുതല്‍ 5:43 വരെ
അഭിജിത്ത് മുഹൂര്‍ത്തം: ഉച്ചയ്ക്ക് 12:06 മുതല്‍ 12:54 വരെ
വിജയമുഹൂര്‍ത്തം: ഉച്ചയ്ക്ക് 2:30 മുതല്‍ 3:18 വരെ
ഗോധൂളി മുഹൂര്‍ത്തം: വൈകുന്നേരം 6:27 മുതല്‍ 6:51 വരെ
പാപമോചനി ഏകാദശി പൂജാവിധികള്‍
പാപമോചിന് ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായ വസ്ത്രം ധരിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഏറെ അഭികാമ്യം. അത് മാ്ത്രമല്ല ഈ ദിനത്തില്‍ സൂര്യ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം. അതിനായി ഉദയസൂര്യന് അര്‍ഘ്യം സമര്‍പ്പിച്ച ശേഷം ഉപവാസം അനുഷ്ഠിക്കുക. ശുഭമുഹൂര്‍ത്തത്തില്‍ ഷോഡശോപചാര വിധിപ്രകാരം ധൂപം, ദീപം, ചന്ദനം, പഴങ്ങള്‍ എന്നിവ സമര്‍പ്പിച്ച് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. അത് കൂടാതെ അന്നേ ദിനത്തില്‍ വിളക്ക് കൊളുത്തിയതിന് ശേഷം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഇത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിലേക്ക് എത്തിക്കുന്നു.
ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍
പൂജാസമയത്ത് പാപമോചനി ഏകാദശിയുടെ കഥ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നത് പുണ്യം നല്‍കുന്നു. അത് മാത്രമല്ല പൂജയുടെ അവസാനം ഭഗവാന് ആരതി ഉഴിഞ്ഞ് സമര്‍പ്പിക്കുന്നത് വഴി നിങ്ങളില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും നെഗറ്റീവ് എനര്‍ജികളും പാപങ്ങളും ഇല്ലാതായി നിങ്ങള്‍ക്ക് പാപമോക്ഷം ലഭിക്കുന്നു എന്നാണ് വിശ്വാസം. കൂടാതെ, ഈ ദിവസം നിര്‍ധനരായവര്‍ക്ക് തങ്ങളാല്‍ കഴിയുന്നത്ര രീതിയില്‍ ദാനം നല്‍കുന്നതിന് ശ്രദ്ധിക്കുക. ദിവസം മുഴുവന്‍ ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമനുഷ്ഠിക്കുകയും രാത്രിയില്‍ ജാഗരണം നടത്തുകയും ചെയ്യുക. ഏകാദശിയുടെ പിറ്റേദിവസം, അതായത് ദ്വാദശി തിഥിയില്‍ പാരണ വീട്ടി ഉപവാസം അവസാനിപ്പിക്കാവുന്നതാണ്.
വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ഏകാദശി ദിനത്തിലെ സൂര്യോദയം മുതല്‍ ദ്വാദശിയിലെ പാരണ സമയം വരെ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. വ്രതം സൂര്യോദയത്തിനു ശേഷം, പ്രത്യേകിച്ച് പ്രഭാതത്തില്‍ തന്നെ അവസാനിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടെതെ ദ്വാദശി തിഥിയുടെ ആദ്യ കാല്‍ഭാഗമായ ഹരി വാസരത്തില്‍ ഉപവാസം അവസാനിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. രാവിലെ പാരണ സമയം നഷ്ടപ്പെട്ടാല്‍, ദ്വാദശി തിഥി അവസാനിക്കുന്നതിന് മുമ്പ് ഉച്ചയ്ക്ക് ശേഷം വേണം വ്രതം അവസാനിപ്പിക്കുന്നതിന്. അത് മാത്രമല്ല ഏകാദശി വ്രതം അവസാനിപ്പിക്കുമ്പോള്‍ താമസിക ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതാണ്.
എത്ര ദിവസം വ്രതമനുഷ്ഠിക്കണം?
ചില ഭക്തര്‍ക്ക് രണ്ട് ദിവസം തുടര്‍ച്ചയായി ഏകാദശി വ്രതമെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ സന്യാസിമാര്‍, വിധവകള്‍, മോക്ഷം ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് ദ്വാദശി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് അനുഗ്രഹവും ആശീര്‍വാദവും വേണ്ടുവോളം നല്‍കി അനുഗ്രഹിക്കുന്നു. ഭഗവാനെ ഭയഭക്തിയോടെ ആശ്രയിച്ചാല്‍ എന്തും നല്‍കും എന്നാണ് വിശ്വാസം. ഓരോ ഭക്തരും അവരുടെ ഭക്തി അനുസരിച്ച് ഉപവാസം അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉചിതം.



Click it and Unblock the Notifications