Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം
വേനല്‍ക്കാലം ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം, കാരണം പല രോഗങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളും ഉണ്ടാക്കും എന്നാല്‍ ഈ സമയം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങളില്‍ കുടലിന്റെ ആരോഗ്യത്തേയും പ്രശ്നത്തിലേക്ക് എത്തിക്കും. ഇത് ദഹനാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും. അതുകൊണ്ട് തന്നെ ഈ സമയം ധാരാളം പഴങ്ങള്‍ കഴിക്കേണ്ടതാണ്. വേനല്‍ക്കാലത്തുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും നിര്‍ജ്ജലീകരണം ഒരു കാരണം തന്നെയാണ്.
പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ഈ കാലാവസ്ഥയില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ പഴങ്ങളാണെന്നും നമുക്ക് നോക്കാം. പ്രത്യേകിച്ച് ഉഷ്ണമേഖല പ്രദേശങ്ങളില്‍ താമസിക്കുന്നവരെങ്കില്‍ ഇവരില്‍ ഹീറ്റ് സ്ട്രോക്കുകള്‍, നിര്‍ജ്ജലീകരണം, പതിവ് ചൂട് സമ്മര്‍ദ്ദം എന്നിവ വളരെ കൂടുതലായിരിക്കും. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ വേണം. ഓരോ മാറ്റവും ഓരോ തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും. എന്തൊക്കെ പഴങ്ങളാണ് വേനല്‍ക്കാലത്ത് ശീലിക്കേണ്ടത് എന്ന് നോക്കാം.

തണ്ണിമത്തന്
തണ്ണിമത്തന് കൂടുതലും വെള്ളം അടങ്ങിയതാണ്. ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും. തണ്ണിമത്തന്റെ ലഭ്യത ഈ സമയം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വേനലില്‍ ഇത് കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളേയും പരിഹരിക്കുന്നു. അത് മാത്രമല്ല ഇതിലുള്ള നാരുകള്‍ കുടലിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് മാത്രമല്ല ഇതില്‍ ലൈക്കോപീന്‍, വിറ്റാമിന്‍ സി, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ എന്നിവയുണ്ട്.
പപ്പായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ മികച്ചതാണ്. ഇതിലുള്ള എന്‍സൈമുകള്‍, നാരുകള്‍, ബയോആക്ടീവ് സംയുക്തങ്ങള്‍ എന്നിവ കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ദഹനാരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിനും മികച്ചതാണ്. അത് കൂടാതെ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്ക് പോലും ഇത് വളരെ പെട്ടെന്ന് മികച്ച ഫലം നല്‍കും. കൂടാതെ ഗട്ട് ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയ്ക്കും സഹായിക്കുന്നു. വേനല്‍ക്കാലത്ത് പപ്പായ കഴിക്കുന്നത് എന്തുകൊണ്ട് പ്രധാനമാണെന്ന് നമുക്ക് കഴിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.
മാമ്പഴം
മാമ്പഴത്തില്‍ ധാരാളം നാരുകള്‍ , പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ വേനല്‍ക്കാല പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മാമ്പഴത്തിലുള്ള നാരുകള്‍ പ്രിബയോട്ടിക് നാര് ആണ്. ഇത് കുടലിന് വളരെ ആവശ്യമായ തരത്തില്‍ അനുകൂലമായ ബാ്ക്ടീരിയകള് നല്കുന്നു. കൂടാതെ മിതമായി കഴിക്കുന്നത് വേനല്‍ക്കാല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് വഴി ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും മികച്ചതാണ് മാമ്പഴം.

വാഴപ്പഴം
ഏത് കാലാവസ്ഥയിലും അനുയോജ്യമായ ഒന്നാണ് വാഴപ്പഴം, ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നു. ധാരാളം പൊട്ടാസ്യവും പഴത്തില്‍ ഉള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കും. വാഴപ്പഴം സ്ഥിരമായി കഴിക്കുമ്പോള്‍ അത് വേനല്‍ക്കാല കുടലിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ അത് വഴി നിങ്ങളുടെ തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വാഴപ്പഴം.
പൈനാപ്പിള്‍
പൈനാപ്പിള്‍ ആരോഗ്യത്തിന്റെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ബ്രോമെലൈന്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ആന്റി-ഇന്‍ഫ്ലമേറ്ററി ആയി പോലും പ്രവര്‍ത്തിക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല നിങ്ങളുടെ വേനല്‍ക്കാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് പൈനാപ്പിള്‍. ഇത് ജ്യൂസ് ആയോ അല്ലാതേയോ കഴിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
