Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും
ശനിയെ പൊതുവേ ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും അതിന്റെ ഫലമായി പലരും ഭയത്തോടെയാണ് ശനിയുടെ ഓരോ മാറ്റത്തേയും നോക്കിക്കാണുന്നതും. എന്നാല്‍ ശനിയുടെ മാറ്റത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. നിങ്ങളില്‍ ശനിദോഷം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് വഴി ശനിയുടെ ദോഷത്തെ പ്രതിരോധിക്കുന്നതിനും ശനി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. എന്നാല്‍ ശനിയെ കോപാകുലനാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്യുന്നത് വഴി ശനിയുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.
അതില്‍ ദാനവും പ്രധാനപ്പെട്ടതാണ്, ചില വസ്തുക്കള്‍ ശനിയാഴ്ച ദിനത്തില്‍ ദാനം ചെയ്യുന്നത് ശനിയുടെ കോപത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ കുടുംബത്തിലും സ്വകാര്യ ജീവിതത്തിലും ഉണ്ടാക്കും. എന്നാല്‍ എന്തൊക്കെ വസ്തുക്കളാണ് ഇത്തരത്തില്‍ ഈ ദിനത്തില്‍ ദാനം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല കര്‍മ്മം, ശിക്ഷ, നീതി എന്നിവയുടെ ദേവനായാണ് ശനിയെ കാണുന്നത്. അതുകൊണ്ടുതന്നെ, ഈ ദിവസം ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ചെറിയ തെറ്റുകളില്‍ പോലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.

വെള്ള നിറത്തിലുള്ള വസ്തുക്കള്‍
ഒരിക്കലും ഈ ദിനത്തില്‍ വെളുത്ത നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യരുത്. കാരണം വെളുത്ത നിറം എപ്പോഴും ശിനവും ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശനിദേവനുമായി വരുന്നതിനാല്‍ ഈ ദിനത്തില്‍ വെളുത്ത നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ള വസ്ത്രങ്ങള്‍, വെള്ള അരി, പാല്, പാല് ഉല്പന്നങ്ങള് എന്നിവ ദാനം ചെയ്യുന്നത് നിഷിദ്ധമാണ്. ഇത് ശനികോപത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യരുത്.
ഉപ്പ് ദാനം ചെയ്യരുത്
ശനിയാഴ്ച ദിനത്തില്‍ ഉപ്പ് ദാനം ചെയ്യുന്നതും നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാരണം ഇത് ശനിയെ കോപാകുലനാക്കുന്നു എന്ന് മാത്രമല്ല നിങ്ങളില്‍ ധനനഷ്ടവും കടബാധ്യതയും സാമ്പത്തിക പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും. ശനിയുടെ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മാത്രമല്ല വീട്ടിലെ ഐശ്വര്യം ഇല്ലാതാവുകയും അത് വഴി ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഒന്നൊഴിയാതെ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍
മഞ്ഞ നിറത്തിലുള്ള വസ്തുക്കളും ശനിയാഴ്ച ദിനത്തില്‍ ദാനം ചെയ്യരുത്. കാരണം മഞ്ഞ വിഷ്ണു ഭഗവാനെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വ്യാഴത്തേയും ഇത് പ്രതിനിധീകരിക്കുന്നു. ശനിയും വ്യാഴവും ശത്രുതാപരമായ അവസ്ഥയിലാണ് ഉള്ളത്. അതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നത് സൂക്ഷിച്ച് വേണം. ഇത് ശനിദേവന്റെ അപ്രീതിക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സ്വര്‍ണ്ണം, പിച്ചള, ഗോതമ്പ്, കടലമാവ്, മഞ്ഞള്‍, മഞ്ഞ പയര്‍വര്‍ഗ്ഗങ്ങള്‍, മഞ്ഞ വസ്ത്രങ്ങള്‍ തുടങ്ങി മഞ്ഞ നിറത്തിലുള്ള ഒരു വസ്തുക്കളും ഈ ദിവസം ദാനം ചെയ്യാന്‍ പാടില്ല.

പ്ലാസ്റ്റിക്കും ഗ്ലാസ് ഉല്‍പ്പന്നങ്ങളും
പലപ്പോഴും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവ ദാനം ചെയ്യുന്നു. ഇവ ശനിദേവനുമായി ബന്ധപ്പെട്ട വസ്തുക്കളാണ്. എന്നിരുന്നാലും, ശനിയാഴ്ച ഇവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. എന്ന് മാത്രമല്ല അത്തരത്തില്‍ ദാനം ചെയ്യുന്നത് വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് നിങ്ങള്‍ക്ക് ഭാവിയിലങ്ങോളം ദോഷഫലങ്ങളെയാണ് കൊണ്ട് വരുന്നത്. നിങ്ങളുടെ ഭാഗ്യക്ഷയത്തിനും കഷ്ടപ്പാടുകള്‍ക്കും തുടക്കം കുറിയ്ക്കുന്നതിന് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കാരണമാകുന്നു.
കടുകെണ്ണ ദാനം ചെയ്യരുത്
ശനിദേവന് ഇഷ്ടപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് കടുകെണ്ണ, എന്നാല്‍ ശനിയാഴ്ച ഇത്തരത്തില്‍ കടുകെണ്ണ ദാനം ചെയ്യുന്നത് ശുഭകരമായ ഒരു കാര്യമല്ല. കാരണം ഇത് നേരിട്ട് ദാനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ദോഷങ്ങള്‍ വന്നു ഭവിക്കുന്നു. അതിന്റെ ഫലമായി പല കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരും. എന്നാല്‍ ശനിക്ഷേത്രങ്ങളില്‍ ദീപം തെളിയിക്കുന്നതിനും മറ്റും കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും.
ചുവപ്പ് നിറത്തിലുള്ള വസ്തുക്കള്‍
ശനിയാഴ്ച ചുവപ്പ് വസ്ത്രങ്ങളോ മറ്റ് ചുവപ്പ് വസ്തുക്കളോ ദാനം ചെയ്യുന്നത് ദോഷങ്ങള്‍ കൊണ്ട് വരുന്നു. കാരണം ചുവപ്പ് നിറം എപ്പോഴും ചൊവ്വയും സൂര്യനുമായി ബന്ധപ്പെട്ടതാണ്. ശനിയും സൂര്യനും പിതൃ-പുത്ര ബന്ധമാണെങ്കില്‍ പോലും പലപ്പോഴും അവര്‍ തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരിക്കുകയില്ല. ഇത് ശത്രുതാപരമായ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തിലും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
