For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കെട്ടും വയറും ഒതുക്കാം, ചെറിയ വ്യായാമം മതി

ഇടുപ്പിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

കുടവയര്‍ ഇന്നത്തെ കാലത്ത് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് പ്രശ്‌നം തീര്‍ക്കുന്നുണ്ടെങ്കിലും സൗന്ദര്യ കാര്യത്തില്‍ കടുതല്‍ വേവലാതി സ്ത്രീക്കാണ്. ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ഇടുപ്പില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ശരീരത്തിന്റെ ആകൃതി നഷ്ടപ്പെടുന്നതിെക്കുറിച്ച് ആലോചിച്ച് നോക്കൂ. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍

ശരീരം മെലിഞ്ഞിച്ചാണെങ്കിലും ഷേപ്പില്ലാത്ത ശരീരവും അല്‍പം കുടവയറും പലരുടേയും സൗന്ദര്യത്തേയും ആത്മവിശ്വാസത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിയ്ക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വെള്ളം ധാരാളം കുടിയ്ക്കാം

വെള്ളം ധാരാളം കുടിയ്ക്കാം

വെള്ളം ധാരാളം കുടിയ്ക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ വെള്ളം കുറച്ചത് കൊണ്ട് മാത്രം വയറൊതുങ്ങില്ല. അതിനായി ചെറിയ ചില വ്യായാമങ്ങള്‍ കൂടി ചെയ്യണം.

വ്യായാമം

വ്യായാമം

തറയില്‍ മലര്‍ന്നു കിടക്കുക. വയറും വാരിയെല്ലുകളും ഉള്ളിലേക്ക് വലിച്ച് പിടിക്കുന്നത് വയറു കുറയ്ക്കാനും ശരീരം ഷേപ്പ് ആവാനും സഹായിക്കും.

 വ്യായാമം 2

വ്യായാമം 2

തറയില്‍ മലര്‍ന്ന് കിടന്നതിനു ശേഷം കാലുയയര്‍ത്തി അതില്‍ ഒരു ബോള്‍ വച്ചും പിടിച്ചും ശ്വാസം ഉള്ളിലേക്ക് വലിച്ചും വ്യായാമം ചെയ്യാം.

 നേരെ നിന്ന് ശ്വാസോച്ഛ്വാസം

നേരെ നിന്ന് ശ്വാസോച്ഛ്വാസം

നേരെ നിന്ന് ശ്വാസം നിയന്ത്രിച്ച് വയറിലെ മസിലുകള്‍ ഉള്ളിലേക്ക് വലിച്ച് പിടിച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം ഇരുവശത്തേക്കും തിരിയ്ക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നു.

പോഷകമൂല്യമുള്ള ആഹാരം

പോഷകമൂല്യമുള്ള ആഹാരം

ആഹാരം കഴിയ്ക്കാതിരുന്നത് കൊണ്ട് വയറു കുറയും എന്നാല്‍ ഇതോടൊപ്പം ആരോഗ്യവും നശിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പോഷകമൂല്യമുള് ആഹാരം ശീലമാക്കുക. കൊഴുപ്പ് തീരെ ഇല്ലാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

 വെയ്റ്റ് ട്രെയിനിംഗ്

വെയ്റ്റ് ട്രെയിനിംഗ്

സ്‌ക്വാഡ്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ് തുടങ്ങിയവ ശീലമാക്കാം. ഇവയൊക്കെ അല്‍പം പ്രയാസമേറിയ വ്യായാമമുറകളാണെങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നാല് ദിവസം ചെയ്താല്‍ ഏത് കുറയാത്ത വയറും കുറയും.

 നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. മാത്രമല്ല സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യുക.

English summary

Moves To Slim Your Hips And Thighs

Trying to get rid of thigh fat? Build long, lean leg muscles and reduce cellulite with these exercises.
Story first published: Friday, January 27, 2017, 17:09 [IST]
X
Desktop Bottom Promotion