For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

കറുവപ്പട്ട സുഗന്ധന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ എന്നും അല്‍പം ഗമയുള്ളവളാണ്. ഇതിന്റെ ആരോഗ്യ ഗുണം തന്നെയാണ് ഇതിന് പിന്നില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വര്‍ണത്തേക്കാള്‍ വിലയും കറുവപ്പട്ടയ്ക്കുണ്ടാവാന്‍ കാരണം ഇതിന്റെ ഗുണം തന്നെയാണ്. ക്യാന്‍സര്‍ ഉണ്ടോ ശരീരത്തില്‍, നഖം പറയും

എന്നാല്‍ കറുവപ്പട്ടയേക്കാള്‍ ഗുണം അതിന്റെ വെള്ളത്തിനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ അല്‍പം കൂടുതല്‍ തന്നെയാണ്. വെറും വയറ്റില്‍ ഇഞ്ചി നീര് നല്‍കും ഗുണം

 ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ എന്ന വില്ലന്‍ പലപ്പോഴും പലരുടേയും ജീവിതം താറുമാറാക്കും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു. കൊളസ്‌ട്രോളിനെ തോല്‍പ്പിക്കാന്‍ മരുന്ന് കഴിയ്ക്കുന്നവര്‍ അല്‍പം പ്രാധാന്യം കറുവപ്പട്ടയ്ക്കും കൂടി നല്‍കിയാല്‍ മതി.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു.

 അല്‍ഷിമേഴ്‌സിന് പരിഹാരം

അല്‍ഷിമേഴ്‌സിന് പരിഹാരം

അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ കറുവപ്പട്ട വെള്ളം സ്ഥിരമായി വെറുംവയറ്റില്‍ കുടിച്ചാല്‍ ഇത് അല്‍ഷിമേഴ്‌സിനെ സാധ്യതയെ ഇല്ലാതാക്കുന്നു.

ആന്റി കാര്‍സിനോജെനിക്

ആന്റി കാര്‍സിനോജെനിക്

ആന്റി കാര്‍സിനോജെനിക് ആണ് കറുവപ്പട്ട. സൂപ്പര്‍ഫുഡുകള്‍ക്ക് മാത്രമുള്ള ഈ കഴിവിനെ വരെ കറുവപ്പട്ട സ്വന്തമാക്കി.

പ്രമേഹത്തെ തുരത്തുന്നു

പ്രമേഹത്തെ തുരത്തുന്നു

പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരെങ്കിലും യാതൊരു മരുന്നും ചികിത്സയും ഇല്ലാതെ തന്നെ പ്രമേഹത്തെ നമുക്ക് തുരത്താന്‍ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി.

 ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം രാവിലെ തന്നെ കഴിയ്ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ നടത്താന്‍ സഹായിക്കുന്നു.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും വളരെ വലിയ ആശ്വാസം തന്നെയാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് കറുവപ്പട്ട. ഇത് കരളിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുവപ്പട്ട വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി.

English summary

Health Benefits of Cinnamon water You Need to Know

What are the health benefits of cinnamon water? They are nothing short of astonishing, from lowering bad cholesterol and blood sugar, to relieving arthritis pain.
Story first published: Tuesday, January 17, 2017, 15:50 [IST]
X
Desktop Bottom Promotion