തടി കുറയ്ക്കാന്‍ ഇഞ്ചി-നാരങ്ങ പാനീയം

Posted By: Jibi Deen
Subscribe to Boldsky

രാവിലെ ഉണർന്ന ഉടൻ നിങ്ങൾ കുടിക്കുന്നത് എന്താണ്?ഒരു ഗ്ലാസ് വെള്ളമോ കാപ്പിയോ ആയിരിക്കും.എന്നാൽ നിങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ ഈ പാനീയം കുടിക്കൂ.ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളും ഉണ്ട്.

ഈ പാനീയത്തിനു ഒരുപാട് പോഷകഗുണങ്ങളുണ്ട്.നിങ്ങൾ രാവിലെ ഉണർന്ന് ചായയോ കാപ്പിയോ കുടിക്കുമ്പോൾ 8 മണിക്കൂറോളം ഉറങ്ങി എഴുന്നേറ്റ നിങ്ങളുടെ ശരീരത്തിന് ജലാംശം ലഭിക്കുന്നില്ല.നിങ്ങൾ ഉണർന്നെഴുന്നേൽക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് ജലാംശം അത്യാവശ്യമാണ്.

lemon

ചെറുനാരങ്ങയും ഇഞ്ചിയും അടങ്ങിയ ഈ പാനീയം നിങ്ങളുടെ നഷ്ട്ടപ്പെട്ട ദ്രാവകാംശം ശരീരത്തിന് തിരിച്ചു നൽകാൻ മികച്ചതാണ്.കൂടാതെ ഇത് ദഹനത്തിനും ,പ്രതിരോധശേഷിക്കും കരളിന്റെ മെച്ചപ്പെട്ട പ്രവർത്തനനത്തിനും നല്ലതാണ്.ഈ ലേഖനനത്തിൽ ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് പറയുന്നു.

ചേരുവകൾ:

12 ഔൺസ് വെള്ളം

2 സ്പൂൺ നാരങ്ങ നീര്

1/2 ഇഞ്ച് ഇഞ്ചി

lemon2

തയ്യാറാക്കേണ്ട വിധം

ഒരു പാത്രമെടുത്തു അതിൽ 12 ഔൺസ് വെള്ളം ഒഴിക്കുക. പാത്രത്തിൽ നാരങ്ങനീര് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഇഞ്ചി കൂടെ ചേർത്ത് നന്നായി ഇളക്കുക.ഇതിന്റെ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നതിനായി രാവിലെ ഉണർന്ന ഉടനെ കുടിക്കേണ്ടതാണ്.ഇത് ശരീരത്തിലെ വിഷാംശം നീക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാർഗ്ഗമായി പരിഗണിക്കപ്പെടുന്നു.

Read more about: weightloss health
English summary

Lemon Ginger Detox Water For Weight Loss

Lemon Ginger Detox Water For Weight Loss, read more to know about