ആരോഗ്യകരമായിരിക്കാന്‍ ഫ്രഞ്ച് ഫ്രൈസിനോട് ഗുഡ്‌ബൈ പറയാം

By: Raveendran V
Subscribe to Boldsky

വീക്കെന്റുകള്‍ എങ്ങനെ രസകരമാക്കാം എന്നാണ് നമ്മളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. ചിലര്‍ക്ക് വെറുതേ വീട്ടില്‍ മടിപിടിച്ച് ഇരിക്കാനാവും ഇഷ്ടം. ചിലര്‍ക്ക് ചെയ്യാനുള്ള പണി ചെയ്ത് തീര്‍ക്കലാവാം എന്നാല്‍ നമ്മളില്‍ പലരും ഇതൊന്നുമല്ലാതെ മറ്റ് ചിലതാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നുണ്ടാവുക. ഒന്നുകില്‍ നല്ലൊരു യാത്ര. അല്ലേങ്കില്‍ കിട്ടാവുന്നത്ര നല്ല ഭക്ഷണം കഴിച്ച് ഒഴിവു ദിവസം ആസ്വദിക്കുക.അവസാനം പറഞ്ഞത് തന്നെയാകും മിക്കവരുടേയും പ്ലാന്‍. കാരണം ദിവസവും ഒരേ രീതിയില്‍ ഉള്ള ഭക്ഷണം കഴിച്ച് മടുക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ് ഈ വീക്കെന്റുകള്‍.

This Is Why French Fries Can Actually Be Deadly Dangerous

എല്ലാ ഭക്ഷണവും വയറോ ശരീരവോ മറന്ന് അടിച്ച് കേറ്റുന്നവരാണ് നമ്മളില്‍ പലരും. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ആവട്ടെ എത്ര കണ്‍ട്രോള്‍ ചെയ്താലും നമ്മള്‍ അറിയാതെ കഴിച്ചു പോകും അത്ര നല്ല ടേസ്റ്റാണ് പലതിനും. ഇതൊന്നും പോരാതെ ചില ഭക്ഷണങ്ങള്‍ ഉണ്ട് എത്ര കഴിച്ചാലും നമ്മുക്ക് മടുക്കുകയേ ഇല്ല. ഇപ്പോള്‍ അത്തരത്തില്‍ പ്രായഭേദമന്യേ എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്.

ഫിംഗര്‍ ചിപ്പ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവ സസ്യാഹാരികള്‍ക്കും മാംസാഹാരികള്‍ക്കും ഒരു പോലെ ഇഷ്ടമാണ്. ഒരു കാലത്ത് പാശ്ചാത്യരാജ്യങ്ങളുടെ രുചി പട്ടികയില്‍ മാത്രം ഒതുങ്ങിയ ഇവ വളരെ പെട്ടെന്നാണ് നമ്മുടെയൊക്കെ ഇഷ്ട വിഭവമായി മാറിയത്.

This Is Why French Fries Can Actually Be Deadly Dangerous

വളരെ എളുപ്പം തന്നെ തയ്യാറാക്കാമെന്നതും എപ്പോള്‍ വേണമെങ്കിലും കൊറിക്കാം എന്നതും ഇവയുടെ പ്രചാരം കൂട്ടി. കൂടാതെ ക്രിസ്പി ആയിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് നേരം പോകാനും സൗഹൃദകൂട്ടങ്ങളിലുമെല്ലാം വേഗം ചെലവാകും. എണ്ണയില്‍ വറുത്തെടുത്ത ഈ പലഹാരം സ്വാഭാവികമായും ആരോഗ്യപ്രദമല്ലെന്ന് നമുക്ക് തീര്‍ച്ചയായും അറിയാം. എന്നാല്‍ ഇവ മാരകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുമെന്നത് എത്രപേര്‍ക്കറിയാം.

ആരോഗ്യത്തെ കുറിച്ച് അത്യന്തം ശ്രദ്ധാലുക്കള്‍ ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ രോഗികളാകാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ശ്രദ്ധിക്കും. കാരണം അത്രയും ശ്രദ്ധയിലൂടെ മാത്രമേ ശരീരത്തെ സംരക്ഷിക്കാനും ഉന്‍മേഷത്തോടെ അവസാനം വരെ നമുക്ക് ജീവിക്കാനും സാധിക്കൂ. നല്ലൊരു ഭക്ഷണക്രമം പിന്തുടരുകയും ശരീരത്തിന് പോഷകപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ഒപ്പം വ്യായാമവും കൂടി ആയാല്‍ രോഗങ്ങള്‍ നമ്മെ തിരിഞ്ഞ് നോക്കുക പോലും ഇല്ല. എപ്പോഴും ആരോഗ്യകരമായി ഇരിക്കണമെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ മതിയാവൂ. അതില്‍ പ്രധാനിയാണ് മുകളില്‍ പറഞ്ഞ ഫ്രഞ്ച് ഫ്രൈസ്.

This Is Why French Fries Can Actually Be Deadly Dangerous

എണ്ണയില്‍ തയ്യാറാക്കുന്ന ഇവ പൊണ്ണത്തടിക്കും കൊളസ്‌ട്രോളിനും അമിത രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നുണ്ട്. ഇതു കൂടാതെ ഇവ കാന്‍സറിന് തന്നെ കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുമ്പോള്‍ ആക്രിമലൈഡ് എന്ന ഒരു ഇനം രാസവസ്തു ഉണ്ടാവുന്നുണ്ട്.

സ്റ്റാര്‍ച്ച് കണ്ടന്റുള്ള ഉരുളക്കിഴങ്ങ് പോലുളള സാധനങ്ങള്‍ ചൂടുള്ള എണ്ണയില്‍ വറുത്തെടുക്കുമ്പോഴാണ് ഇവ. ഉണ്ടാകുന്നത്. അമേരിക്കന്‍ ഹെല്‍ത്ത് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ആക്രിമലൈഡുകള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശ്വാസകോശങ്ങളിലും വയറിലും തൊണ്ടയിലുമെല്ലാം കാന്‍സര്‍ ഉണ്ടാക്കാന്‍ ഇവയുടെ വളരെ നേര്‍ത്ത അളവ് തന്നെ ധാരാളമാണെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു .അതിനാല്‍ ഇവയില്‍ നിന്നൊക്കെ മുക്തി നേടാന്‍ ഫ്രഞ്ച് ഫ്രൈസിനെ നിങ്ങളുടെ മെനുവില്‍ നിന്ന് ഒഴിവാക്കുന്നതല്ലേ ഉത്തമം.

English summary

This Is Why French Fries Can Actually Be Deadly Dangerous

Here is why you must completely avoid French fries if you want to avoid a deadly disease!
Subscribe Newsletter