ശരീരം കാണിയ്ക്കും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Posted By:
Subscribe to Boldsky

രോഗം വരുന്നതിനു മുന്‍പ് ശരീരം നമുക്ക് രോഗ ലക്ഷണങ്ങളാണ് കാണിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ നമ്മള്‍ അവഗണിയ്ക്കുന്നു. പല രോഗലക്ഷണങ്ങളും അവഗണിയ്ക്കുന്നതിന്റെ ഫലമായി പലപ്പോഴും ആ രോഗം നമ്മളില്‍ വേരോടെ പിടിമുറുക്കുകയാണ് ചെയ്യുന്നത്. വറുത്ത് പൊടിച്ച ജീരകവും തേനും, ഗുണങ്ങള്‍ നിരവധി

ഇത്തരത്തില്‍ അശ്രദ്ധ കൊണ്ട് ഗുരുതരമാകുന്ന രോഗാവസ്ഥയാണ് കിഡ്‌നി രോഗം. കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലെന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ച് തരും. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതൊരിക്കലും അവഗണിക്കരുത്. അവ എന്തൊക്കെ എന്ന് നോക്കാം. നടുവിരലിലൊരു പോയിന്റുണ്ട്, അവിടൊരു പ്രത്യേകതയും

 കിഡ്‌നിയെ ബാധിയ്ക്കുന്നത്

കിഡ്‌നിയെ ബാധിയ്ക്കുന്നത്

എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ കിഡ്‌നി സംബന്ധമായ തകരാറ് കൊണ്ട് ഉണ്ടാവുന്നതാണെന്ന് കരുതരുത്. കാരണം കിഡ്‌നി തകരാറുകള്‍ തന്നെ പല വിധത്തില്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

കിഡ്‌നി പൂര്‍ണമായും നിലയ്ക്കുക

കിഡ്‌നി പൂര്‍ണമായും നിലയ്ക്കുക

കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പെട്ടെന്ന് നിലയ്ക്കുക. രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ട അവസ്ഥയിലേക്ക് മാറുക. ഇതിലൂടെ കിഡ്‌നി വീണ്ടും പുന:പ്രവര്‍ത്തനമാരംഭിയ്ക്കുന്ന അവസ്ഥയാണ ഇത്.

 കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

മറ്റൊന്നാണ് കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല്. മൂത്രത്തിലൂടെ ഇത്തരത്തില്‍ മൂര്‍ച്ചയേറിയ കല്ലുകള്‍ പുറത്തേക്ക് പോകുമ്പോള്‍ അത് വളരെയധികം വേദനാജനകമായിരിക്കും.

 കിഡ്‌നി ക്യാന്‍സര്‍

കിഡ്‌നി ക്യാന്‍സര്‍

വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവുകയെങ്കിലും വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഇത്. കിഡ്‌നി ക്യാന്‍സറും ഗുരുതരമായ ആരോഗ്യ പ്രശ്‌നം തന്നെയാണ്. എന്തൊക്കെയാണ് കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ശരീരം പുറപ്പെടുവിക്കുന്ന സൂചനകള്‍ എന്ന് നോക്കാം.

 അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കാരണമന്വേഷിക്കണം. ഇതിന്റെ പിന്നിലുള്ള കാരണം പലപ്പോഴും എരിത്രോപോയ്ട്ടീന്‍ കിഡ്‌നി ഉത്പാദിപ്പിക്കാത്തതായിരിക്കാം. ഇത് തലച്ചോറിനേയും കൈകാലുകളേയും പെട്ടെന്ന് തളര്‍ത്തുന്നു.

 ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സമാണ് മറ്റൊരു ലക്ഷണം. പലപ്പോഴും വിളര്‍ച്ച കൊണ്ടും ഇത്തരത്തില്‍ സംഭവിയ്ക്കാം. എന്നാല്‍ ശ്വാസകോശത്തിലേക്ക് കൂടുതല്‍ ദ്രാവകം എത്താത്തത് കൊണ്ടാണ് ഇത്തരത്തില്‍ ശ്വാസതടസ്സം സംഭവിയ്ക്കുന്നത്.

തലചുറ്റല്‍

തലചുറ്റല്‍

തലചുറ്റലാണ് മറ്റൊരു പ്രശ്‌നം. തലചുറ്റല്‍ ഉണ്ടെങ്കില്‍ അത് കിഡ്‌നി പ്രവര്‍ത്തന രഹിതമാണ് എന്ന് ഉടന്‍ വിധിയെഴുതണ്ട. എന്നാല്‍ തലചുറ്റലിനോടൊപ്പം ഓര്‍മ്മക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ഏത് കാര്യത്തിനും മന്ദത

ഏത് കാര്യത്തിനും മന്ദത

കാര്യങ്ങള്‍ ചിന്തിച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങളില്‍ ചെറിയ രീതിയിലുള്ള മന്ദത അനുഭവപ്പെടുന്നുണ്ടെങ്കിലും എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ചൊറിഞ്ഞ് തടിയ്ക്കുന്നത്

ചൊറിഞ്ഞ് തടിയ്ക്കുന്നത്

ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിഞ്ഞ് തടിയ്ക്കുന്നതായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കുക. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാത്തതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതാകട്ടെ കിഡ്‌നി പ്രവര്‍ത്തനം കുറയുന്നതിന്റെ ഫലമായും.

കൈയ്യും കാലും നീര് വെയ്ക്കുന്നത്

കൈയ്യും കാലും നീര് വെയ്ക്കുന്നത്

കൈയ്യിലും കാലിലും നീര് ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ശരീരത്തിലെ നീക്കം ചെയപ്പെടേണ്ട ദ്രാവകങ്ങള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് നീര് ഉണ്ടാവുന്നത്.

ലോഹത്തിന്റെ സ്വാദ്

ലോഹത്തിന്റെ സ്വാദ്

പല ഭക്ഷണങ്ങള്‍ക്കും ലോഹത്തിന്റെ സ്വാദ് ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കം തന്നെയാണ്. മാത്രമല്ല പെട്ടെന്ന് തടി കുറയുകയും ഭാരം ഇല്ലാതാവുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

 വേദന

വേദന

സാധാരണയില്‍ കവിഞ്ഞ വേദന വയറിനു മുകളിലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. മാത്രമല്ല ഇത് പലപ്പോഴും കിഡ്‌നി സ്‌റ്റോണിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

English summary

If Your Kidney Is In Danger, The Body Will Give You These Signs

In case you are dealing with any kidney disorder, it is likely that your body will show various symptoms.
Story first published: Friday, March 10, 2017, 12:47 [IST]
Subscribe Newsletter