മുതിര ശീലമാക്കിയാല്‍ തടി താനേ പോവും

Posted By:
Subscribe to Boldsky

പോഷകങ്ങളുടെ കലവറയാണ് മുതിര. ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തടി കുറയ്ക്കാന്‍ ഈ നാട്ടിന്‍ പുറത്ത് കാരനെ ആശ്രയിക്കുന്നവര്‍ ചില്ലറയല്ല.

18 മാസം 108 കിലോ അവിശ്വസനീയ കഥയുമായി ആനന്ദ് അംബാനി

തടി കുറയ്ക്കുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് മുതിരയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. നമുക്കറിയുന്നതിനേക്കാള്‍ അറിയാത്ത ആരോഗ്യ ഗുണങ്ങളാണ് നിരവധി. അവ എന്തൊക്കെയെന്ന് നോക്കാം.

 കൊഴുപ്പ് തീരെയില്ല

കൊഴുപ്പ് തീരെയില്ല

മുതിര നമുക്ക് എത്ര വേണമെങ്കിലുംകഴിയ്ക്കാം. കാരണം ഇതില്‍ കൊഴുപ്പ് തീരെയില്ല എന്നത് തന്നെ കാര്യം. മാത്രമല്ല ഇതിലെ പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം ഉള്ളതുമാണ്.

കാര്‍ബോഹൈഡ്രേറ്റ് കലവറ

കാര്‍ബോഹൈഡ്രേറ്റ് കലവറ

കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് മുതിര. അതുകൊണ്ട് തന്നെ ഭക്ഷണങ്ങളില്‍ പ്രിയപ്പെട്ടതാക്കാന്‍ ഒരിക്കലും മടിയ്‌ക്കേണ്ടതില്ല.

 ദഹിക്കാന്‍ സമയം

ദഹിക്കാന്‍ സമയം

മുതിര കഴിച്ചാല്‍ തന്നെ അത് ദഹിക്കാന്‍ അല്‍പസമയം കൂടുതലെടുക്കും. അതുകൊണ്ട് തന്നെ വിശപ്പെന്ന വില്ലനെ ഭയക്കേണ്ടതില്ല. ഇതിലൂടെ നമുക്ക് തടി കുറയ്ക്കുകയും ആവാം

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് മുതിര. അതിനാല്‍ പ്രായത്തെ തോല്‍പ്പിക്കാന്‍ മുതിരയെ കൂട്ട് പിടിക്കാം.

കൊളസ്‌ട്രോള്‍ ഇല്ല

കൊളസ്‌ട്രോള്‍ ഇല്ല

കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധി തരണം ചെയ്യാന്‍ മുതിര മുന്നിലാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുതിര സഹായിക്കും.

 ശരീര ഊഷ്മാവിന്

ശരീര ഊഷ്മാവിന്

ശരീരത്തിനകത്തെ ഊഷ്മാവ് വര്‍ദ്ധിക്കാനും തണുപ്പ് കാലത്ത് ഈ ഊഷ്മാവ് നിലനിര്‍ത്താനും ഉലുവ സഹായിക്കുന്നു.

ബീജത്തിന്റെ ആരോഗ്യവും എണ്ണവും

ബീജത്തിന്റെ ആരോഗ്യവും എണ്ണവും

പുരുഷന്‍മാര്‍ സ്ഥിരമായി മുതിര കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഗര്‍ഭിണികള്‍, ഭാരം കുറവുള്ളവര്‍ എന്നിവര്‍ മുതിര കഴിയ്ക്കാന്‍ മുതിരരുത്. ഇത് ദോഷം വരുത്തി വെയ്ക്കും.

English summary

Horse Gram Health Benefits in Weight loss

Horse gram is widely consumed in South India. These lesser known beans are used in curries and soups.It will help to reduce weight