Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
10 ദിവസത്തില്‍ വയര്‍ കളയും പ്രത്യേക ജീരകവെള്ളം
വ്യായാമവും ചില വീട്ടുവൈദ്യങ്ങളുമെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൊന്നാണ് ജീരകവെള്ളം. ജീരകവെ
വയറും തടിയുമെല്ലാം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇപ്പോഴത്തെ ജീവിതരീതികളും ഭക്ഷണശൈലിയുമെല്ലാം തടിയും വയറും കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.
വയര്‍ ചാടുന്നതാണ് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നം. വയറ്റില്‍ പെട്ടെന്നു തന്നെ കൊഴുപ്പടിഞ്ഞു കൂടും, എന്നാലിതു പോകാനോ, ഏറെ ബുദ്ധിമുട്ടുമാണ്.
വ്യായാമവും ചില വീട്ടുവൈദ്യങ്ങളുമെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൊന്നാണ് ജീരകവെള്ളം. ജീരകവെള്ളം ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നത് വയര്‍ കുറയാന്‍ ഏറെ നല്ലതാണ്. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ, വെളിച്ചെണ്ണയില്‍ മായമുണ്ടോയെന്നു കണ്ടെത്തൂ

പ്രത്യേക ജീരകവെള്ളം
ജീരകം, ഇഞ്ചി, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയാണ് ഈ പ്രത്യേക രീതിയിലെ ജീരകവെള്ളം തയ്യാറാക്കാന്‍ വേണ്ടത്.

ജീരകം, ഇഞ്ചി, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലയ്ക്ക
ജീരകം, ഇഞ്ചി, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയാണ് ഈ പ്രത്യേക രീതിയിലെ ജീരകവെള്ളം തയ്യാറാക്കാന്‍ വേണ്ടത്.

ഇഞ്ചി
അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകമോ ജീരകപ്പൊടിയോ ഇടുക്. ഒരു കഷ്ണം ഇഞ്ചിയും ഇതിലിടണം.

ഏലയ്ക്ക
ഇതിലേയ്ക്ക് ഏലയ്ക്ക, കറുവാപ്പട്ട എന്നിവയും ചേര്‍ക്കാം. ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഈ വെള്ളം തിളപ്പിയ്ക്കുക.

വെള്ളം
ഈ വെള്ളം പകുതിയാകുന്നതു വരെ ചെറുതീയില്‍ വച്ചു തിളപ്പിയ്ക്കുക. ഇതിലിട്ടിരിയ്ക്കുന്ന ഘടകങ്ങളുടെ ഗുണം മുഴുവന്‍ ലഭിയ്ക്കാനാണ് ചെറുതീയില്‍ തിളപ്പിയ്ക്കാന്‍ പറയുന്നത്.

ചെറുനാരങ്ങയുടെ നീര്
പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് പകുതിയോ ഒന്നോ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം.

മിശ്രിതം
ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിയ്ക്കുക.

ജീരകം
ജീരകം ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും. കറുവാപ്പട്ടയ്ക്കും ഏലക്കയ്ക്കും ഈ ഗുണമുണ്ട്.

ഇഞ്ചി
ഇഞ്ചി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയും.

ചെറുനാരങ്ങ
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പും ടോക്സിനുകളും പുറന്തള്ളി വയര്‍ കുറയാന്‍ സഹായിക്കും.

10 ദിവസമെങ്കിലും
ഈ മിശ്രിതം 10 ദിവസമെങ്കിലും അടുപ്പിച്ചു കുടിയ്ക്കുക. പ്രയോജനം ലഭിയ്ക്കും.

ദഹനം
വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്.



Click it and Unblock the Notifications
