വെളിച്ചെണ്ണയില്‍ മായമുണ്ടോയെന്നു കണ്ടെത്തൂ

Posted By:
Subscribe to Boldsky

ഇന്നു വിപണിയില്‍ ലഭിയ്ക്കുന്ന മിക്കവാറും ഭക്ഷണവസ്തുക്കള്‍ മായം കലര്‍ന്നവയാണ്. ആരോഗ്യത്തിനു വേണ്ടി കഴിയ്ക്കുന്ന പലതും ആരോഗ്യം കളയുന്ന അവസ്ഥ.

മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പണ്ടുകാലത്ത് തേങ്ങ കൊപ്രയാക്കി ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ് നാം ഉപയോഗിയ്ക്കാറ്. കാലം മാറിയതോടെ ഇതിനു പകരം പായ്ക്കറ്റിലും കുപ്പിയിലും വരുന്ന വെളിച്ചെണ്ണകള്‍ ഉപയോഗിയ്ക്കുന്നതാണ് മിക്കവാറും പേരുടെ ശീലം.

വാങ്ങുന്ന വെളിച്ചെണ്ണയിലും കലര്‍പ്പുണ്ട്. ഇത് പലപ്പോഴും സാധാരണക്കാര്‍ക്കു തിരിച്ചറിയാനാകില്ലെന്നതാണ് വാസ്തവം. വെളിച്ചെണ്ണയില്‍ മാത്രമല്ല, പല ഭക്ഷ്യവസ്തുക്കളിലും കലര്‍പ്പുണ്ട്. ഇവ കണ്ടെത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഗ്ലാസിലെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രീസറിലല്ല. അല്‍പം കഴിയുമ്പോള്‍ വെളിച്ചെണ്ണ കട്ടിയാകുന്നുവെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണ, അല്ലാത്തവ ലായനിയുടെ രൂപത്തിലുണ്ടാകും. കലര്‍പ്പുള്ള വെളിച്ചെണ്ണയില്‍ ശുദ്ധമായ ഭാഗം കട്ടിയാകും, അല്ലാത്തത് വെള്ളംപോലെയുമാകും.

 തേന്‍

തേന്‍

ഒരു പഞ്ഞിത്തിരിയോ അല്‍പം പഞ്ഞിയോ എടുത്ത് തേനില്‍ മുക്കുക. ഇത് കത്തിയ്ക്കുക. ഇത് പൊട്ടാതെ കത്തുന്നുവെങ്കില്‍ ശുദ്ധമായ തേന്‍, പൊട്ടിത്തെറിയോടെ കത്തും.

ചായപ്പൊടി

ചായപ്പൊടി

ചായപ്പൊടി ഒരു സ്പൂണെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലിടുക. വെള്ളം ബ്രൗണ്‍ നിറമാകുകയെങ്കില്‍ ഇത്ില്‍ മായമുണ്ടെന്നര്‍ത്ഥം.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട കയ്യിലെടുത്തു പൊട്ടിയ്ക്കുക. ശുദ്ധമായതു പൊട്ടും, കയ്യില്‍ നിറവുമാകും. ഇല്ലെങ്കില്‍ മായം കലര്‍ന്നതെന്നര്‍ത്ഥം.

മുളകുപൊടി

മുളകുപൊടി

മുളകുപൊടി ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇതില്‍ ഒരു സ്പൂണിടുക. വെള്ളത്തിനു ചുവപ്പു വന്നാല്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.

പനീര്‍

പനീര്‍

പനീര്‍ ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന ഒന്നാണ്. പനീര്‍ ഒരു കഷ്ണമെടുത്ത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തണുക്കുമ്പോള്‍ ഒന്നുരണ്ടുതുള്ളി അയോഡിന്‍ ഒഴിയ്ക്കുക. പനീര്‍ നീല നിറമാകുന്നുവെങ്കില്‍ ഇതില്‍ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുണ്ടെന്നര്‍ത്ഥം.

പാല്‍

പാല്‍

പാലില്‍ ഡിറ്റര്‍ജന്റും സിന്തറ്റിക് മില്‍ക്കുമെല്ലാം ചേര്‍ത്തു വരുന്നുണ്ട്. 10 മില്ലി പാലും ഇത്ര തന്നെ വെള്ളവും കൂട്ടിക്കലര്‍ത്തുക. ഇതില്‍ പത വരുന്നുവെങ്കില്‍ ഡിറ്റര്‍ജന്റുണ്ട്. പാല്‍ തിളപ്പിയ്ക്കുമ്പോള്‍ മ്ഞ്ഞ നിറത്തില്‍ പത വരുന്നുവെങ്കില്‍ ഇതില്‍ സിന്തറ്റിക് മില്‍ക് ചേര്‍ത്തിട്ടുണ്ടെന്നര്‍ത്ഥം.

English summary

How To Find Out Adulteration Of Coconut Oil

How To Find Out Adulteration Of Coconut Oil, Read more to know about,
Subscribe Newsletter