ചെറിയുള്ളിയും നാരങ്ങാനീരും,കൊളസ്‌ട്രോള്‍ പോകും

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് ഏറെ ദോഷകരമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണിത്. സാധാരണ ഭക്ഷണത്തില്‍ നിന്നാണ് കൊളസ്‌ട്രോള്‍ ശരീരത്തിലെത്തുന്നത്. പ്രത്യേകിച്ചു കൊഴുപ്പുള്ള ഭക്ഷണങ്ങളില്‍ നിന്നും.

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലാണ് കൊളസ്‌ട്രോള്‍ പ്രധാന വില്ലനാകുന്നത്. ഹൃദയത്തിന് പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ കൊളസ്‌ട്രോള്‍ കാരണമാകും.

ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ടോള്‍ രക്തധമനികളില്‍ അടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെടുത്തും. ഹൃദയത്തിലേയ്ക്കു രക്തമെത്താതാകുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവയുണ്ടാകാന്‍ സാധ്യതയേറെയാണ്.

കൊളസ്‌ട്രോളിന് പല പരിഹാരങ്ങളുമുണ്ട്. ഇതില്‍ ചിലതു നാടന്‍ വൈദ്യങ്ങളാണ്. ഇത്തരം ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,വീട്ടു വൈദ്യങ്ങള്‍ക്കു പുറമെ പൊതുവായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കണം. ഇവ താഴെപ്പറയുന്നു.

ഇറച്ചി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ഇതു വേണമെങ്കില്‍ അല്‍പം മാത്രം കഴിയ്ക്കുക. മാട്ടിറച്ചി കഴിവതും കുറയ്ക്കുക. ഇറച്ചിയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് ചിക്കന്‍ തൊലിയോടു കൂടിയതും മറ്റും. ഇറച്ചിയില്‍ തന്നെ ലിവര്‍, ബ്രെയിന്‍, കിഡ്‌നി തുടങ്ങിയവ ഒഴിവാക്കണം.

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ ശീലമാക്കുക. ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകും.

സ്‌നാക്‌സാണ് പലപ്പോഴും കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകാറ്. സ്‌നാക്‌സ് വേണമെന്നുള്ളവര്‍ വീട്ടിലുണ്ടാക്കിയവ ഉപയോഗിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം കഴിവതും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.ദിവസവും 200 മില്ലീഗ്രാമിനേക്കാള്‍ താഴെ മാത്രം ഡയറ്ററി കൊളസ്‌ട്രോള്‍ കഴിയ്ക്കാന്‍ ശ്രമിയ്ക്കുക. മുട്ടയുടെ മഞ്ഞ കഴിവതും ഒഴിവാക്കുക. മുട്ടവെള്ള കഴിയ്ക്കാം.കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍ എന്നിവ ശീലമാക്കുക.

മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ ഇവ ധാരാളമുണ്ട്. കൂടുതല്‍ വാട്ടര്‍ സോലുബിള്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. അതായത്, ഓട്‌സ് പോലുള്ളവ.നട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ഇവ അധികമാകുന്നത് തടി കൂട്ടുമെന്നോര്‍മിയ്ക്കുക.

മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ കൂടിയ തോതില്‍ കൊളസ്‌ട്രോള്‍ കാരണമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിവതും ഒഴിവാക്കുക. വാങ്ങുകയാണെങ്കില്‍ പായക്കറ്റിനു മുകളില്‍ ട്രാന്‍സ്ഫാറ്റുകള്‍ പോലുള്ളവ ഉണ്ടോയെന്നുറപ്പു വരുത്തുക.

അമിതമദ്യപാനം കൊളസ്‌ട്രോള്‍ കൂട്ടുന്ന മറ്റൊരു ഘടകമാണ്. ഇത് കുറയ്ക്കുക.വ്യായാമം ശീലമാക്കുക. അമിതവണ്ണം ഒഴിവാക്കാനും ഇതുവഴി കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും. ചുരുങ്ങിയ പക്ഷം ദിവസം അര മണിക്കൂറെങ്കിലും നടക്കുവാന്‍ ശ്രമിയ്ക്കുക.

ഇന്നത്തെ ജീവിതസാഹചര്യം സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ കൊളസ്‌ട്രോള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇവയെ നിയന്ത്രിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ഗുണം ചെയ്യും.

പാരമ്പര്യം കൊളസ്‌ട്രോള്‍ കാരണമാണ്. പാരമ്പര്യമായി കൊളസ്‌ട്രോളുള്ളവര്‍ മുന്‍കരുതലുകളെടുക്കുക. കൃത്യമായ ചെക്കപ്പുകള്‍ നടത്തുക.

കാന്താരി മുളക്

കാന്താരി മുളക്

കാന്താരി മുളക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലാതെ വിനെഗറിലിട്ടും കാന്താരി മുളകു വെറുതെ കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇറച്ചി പോലെ കൊഴുപ്പുകൂടിയ ഭക്ഷണങ്ങളില്‍ കാന്താരി മുളകിട്ടുള്ള പാചകവും ഏറെ ഗുണകരം തന്നെ.

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പുളി കൊളസ്‌ട്രോളിനുള്ള നാടന്‍ വൈദ്യത്തില്‍ പെട്ട ഒന്നാണ്. ഇത് ഉപ്പിലിട്ടോ അല്ലാതെയോ കറികളില്‍ കൂട്ടിയോ കഴിയ്ക്കാം. മീന്‍കറി പോലുള്ളവയില്‍ ഇലുമ്പന്‍ പുളി ഏറെ നല്ലതാണ്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍്ത്തു കഴിയ്ക്കാം. ഇതി്ട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മറ്റൊരു പ്രധാന മാര്‍ഗം. ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍്ത്തു കഴിയ്ക്കാം. ഇഞ്ചിയിട്ട വെള്ളം കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇഞ്ചിയിലെ ഒരു എന്‍സൈം ശരീരം കൊളസ്‌ട്രോള്‍ ഉപയോഗിയ്ക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടിക്കിടക്കാതിരിയ്ക്കും. ജിഞ്ചര്‍ ടീ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടു വച്ച് കുറച്ചു നാള്‍ കഴിയുമ്പോള്‍ കഴിയ്ക്കാം.ഇതല്ലാതെ വെളുത്തുള്ളിയി്ട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെളുത്തുള്ളി ചുട്ടു കഴിയ്ക്കാം, ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്തും കഴിയ്ക്കാം.

മോരില്‍

മോരില്‍

മോരില്‍ കറിവേപ്പിലയും കാന്താരി മുളകും ചേര്‍ത്ു കുടിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ.് ഇവ ചതച്ചിട്ടു കുടിയ്ക്കാം. ദിവസവും ഇതു കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹരിയ്ക്കും.

മല്ലി

മല്ലി

മല്ലിയിലും കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഘടകങ്ങളുണ്ട്. മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ന്ല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയാണ് മറ്റൊരു വഴി. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പു ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യുംഇതു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം

English summary

Home Remedies To Reduce Cholesterol

Home Remedies To Reduce Cholesterol, Heart, Body, Fat,