വയര്‍ പോകാന്‍ തേനും ഇഞ്ചിയും കൊണ്ടൊരു വിദ്യ

Posted By:
Subscribe to Boldsky

തടി പോയാലും വയര്‍ പോകാത്തതാണ് പലരുടേയും പ്രശ്‌നം. വയര്‍ പോകാന്‍ എളുപ്പമല്ല, എന്നാല്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പവും.

വയര്‍ കുറയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്, ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേന്‍, ചെറുനാരങ്ങനീര് മുതലായവ. ഇവ വയര്‍ കുറയ്ക്കാന്‍ വേണ്ടി പല വിധത്തിലും ഉപയോഗിയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ തേനും ചെറുനാരങ്ങയും ഉപയോഗിച്ചുള്ള ഒരു വിദ്യയെക്കുറിച്ചറിയൂ,

വയര്‍ പോകാന്‍ തേനും ഇഞ്ചിയും കൊണ്ടൊരു വിദ്യ

വയര്‍ പോകാന്‍ തേനും ഇഞ്ചിയും കൊണ്ടൊരു വിദ്യ

ശുദ്ധമായ തേന്‍, ചെറുനാരങ്ങ, ഇഞ്ചി എന്നിവയാണ് ഇതിനു വേണ്ടത്.

നാരങ്ങ, ഇഞ്ചി

നാരങ്ങ, ഇഞ്ചി

ഒരു ഗ്ലാസ് ജാറില്‍ നാരങ്ങ, ഇഞ്ചി എന്നിവ അരിഞ്ഞിടുക. ഒരു പിടി ഇഞ്ചിയാകാം. ചെറുനാരങ്ങ 4, 5 എണ്ണവും. ഇത് ചെറുതായി അറിഞ്ഞിടണം. ഇവ നല്ലപോലെ കൂട്ടിയിളക്കുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

പീന്നീടിതിലേയ്ക്ക് ജാറിന്റെ മുക്കാല്‍ഭാഗം ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കാം. കൂടുതല്‍ ചെറുനാരങ്ങ വേണ്ടി വരും.

തേന്‍

തേന്‍

ശേഷിയ്ക്കുന്ന കാല്‍ ഭാഗം സ്ഥലത്ത് തേന്‍ ചേര്‍ത്തിളക്കാം. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. കഴിവും മരത്തവി ഉപയോഗിക്കാം. അല്ലെങ്കില്‍ നല്ലപോലെ കുലുക്കിച്ചേര്‍ക്കാം.

ഫ്രിഡ്ജില്‍ വച്ചു

ഫ്രിഡ്ജില്‍ വച്ചു

ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കാം. ഇതില്‍ നിന്നും ഒരു സ്പൂണ്‍ എടുത്ത് ചെറുചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

വയറും

വയറും

വയറും ശരീരത്തിലെ തടിയും കുറയാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതു കാരണം കോള്‍ഡ് പോലുള്ള രോഗങ്ങള്‍ തടയാനും ഫലപ്രദം. വയറിന്റെ ആരോഗ്യത്തിനും ദഹനശേഷി മെച്ചപ്പെടുത്തുന്നതിനും ഈ മിശ്രിതം ഏറെ ഗുണം ചെയ്യും.

തേന്‍

തേന്‍

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ഇത് പ്രതിരോധശേഷിയ്ക്കു നല്ലത്. മാത്രമല്ല, കൊഴുപ്പു കത്തിച്ചു കളയും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയും ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കാന്‍ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയും. വയറിന്റെ ആരോഗ്യത്തിനു നല്ലത്.

Read more about: health, body, belly fat
English summary

Home Made Lemon Honey Serum To Burn Fat And For Immunity

Home Made Lemon Honey Serum To Burn Fat And For Immunity, read more to know about,
Subscribe Newsletter