വയലറ്റ് ക്യാബേജ് കഴിച്ചാല്‍...

Posted By:
Subscribe to Boldsky

ക്യാബേജ് ഇലക്കറികളില്‍ പെട്ട ഒന്നാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള, നാരുകളുടെ പ്രധാന ഉറവിടം.

സാധാരണ ഇളം പച്ച നിറത്തിലെ ക്യാബേജാണ് നാം ഉപയോഗിയ്ക്കാറ്. എന്നാല്‍ പള്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലെ ക്യാബേജും ലഭ്യമാണ്.

വയലറ്റ് നിറത്തിലെ ക്യാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. റെഡ് ക്യാബേജ് എന്നു ഇതറിയപ്പെടുന്നുണ്ട്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

ഈ ക്യാബേജില്‍ മറ്റേ ക്യാബേജിലില്ലാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റിഓക്‌സിഡന്റും ധാരാളം വൈറ്റമിന്‍ സി, ഇ എന്നിവയുടെ ഉറവിടവുമാണിത്.

കണ്ണിന്

കണ്ണിന്

ഇതിലെ സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കുന്നവ.

രക്താണുക്കളുടെ നിര്‍മാണത്തിന്

രക്താണുക്കളുടെ നിര്‍മാണത്തിന്

രക്താണുക്കളുടെ നിര്‍മാണത്തിന് പര്‍പ്പിള്‍ ക്യാബേജ് ഏറെ ഗുണകരമാണ്. ഇത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഉത്തമം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

സള്‍ഫര്‍ ധാരാളമടങ്ങിയ ഇത് കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ യൂറിക് ആസിഡും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഫ്രീ റാഡിക്കലിനോടു ചെറുത്തു നില്‍ക്കുന്ന ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും നല്ലത്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

വൈറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ടതുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ നിറത്തിലെ ക്യാബേജ്.

ചര്‍ത്തിന്

ചര്‍ത്തിന്

ഇതിലെ വൈറ്റമിന്‍ സി, ഇ, എ എന്നിവ ചര്‍ത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കും. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതാണ് കാരണം.

Read more about: health body
English summary

Health Benefits Of Purple Cabbage

Health Benefits Of Purple Cabbage, Read more to know about,