ക്യാന്‍സറിനെ ഭയപ്പെടുത്താന്‍ കുരുവുള്ള മുന്തിരി

Posted By:
Subscribe to Boldsky

മുന്തിരി വാങ്ങിയ്ക്കുമ്പോള്‍ പലരും തിരഞ്ഞെടുക്കുന്നത് കുരുവില്ലാത്ത മുന്തിരിയാണ്. കുരുവുള്ള മുന്തിരി കഴിയ്ക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പലരേയും കുരുവില്ലാത്ത മുന്തിരി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കുരുവുള്ള മുന്തിരിയിലാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും ഈ വേദന

പലപ്പോഴും എത്ര ചികിത്സിച്ചിട്ടും മാറാത്ത അത്രയും ആരോഗ്യ ഗുണങ്ങളാണ് കുരുവുള്ള മുന്തിരിയില്‍ ഉള്ളത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ കുരുവുള്ള മുന്തിരി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ആസ്ത്മ പ്രതിരോധിയക്കുന്നു

ആസ്ത്മ പ്രതിരോധിയക്കുന്നു

ആസ്ത്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല നമുക്കിടയില്‍ പ്രത്യേകിച്ച് മഞ്ഞ് കാലങ്ങളില്‍. എന്നാല്‍ മുന്തിരി ശ്വാസകോശങ്ങളില്‍ ഉണ്ടാക്കുന്ന് ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാണ്.

 മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ കൃത്യമായി ഇക്കാര്യം ശ്രദ്ധിക്കാതെ പോകുന്നത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ കുരുവുള്ള മുന്തിരി കഴിയ്ക്കുന്നത് മലബന്ധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും പലപ്പോഴും പെട്ടെന്നുള്ള ആശ്വാസത്തിന് ശ്രമിക്കും. എന്നാല്‍ കുരുവുള്ള മുന്തിരി ഇതിന് പരിഹാരമാണ്.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വെറുതേ വിട്ട് കളയേണ്ട ഒന്നല്ല. അതിനെ പ്രതിരോധിയ്ക്കാനും ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കും.

 എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നതിനും മുന്തിരി ശീലമാക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം അയേണ്‍, കോപ്പര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

 കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങളാണ് മറ്റൊന്ന്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കുന്നു. കുരുവുള്ള മുന്തിരി ജ്യൂസ് ആക്കി കഴിയ്ക്കുന്നത് ശീലമാക്കാം.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പറ്റാത്തവര്‍ക്ക് ഇനി മുന്തിരി ജ്യൂസ് കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും കുരുവുള്ള മുന്തിരി മുന്നിലാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തെ പേടിയ്ക്കുന്നവര്‍ക്ക് ഇനി മുന്തിരി ധൈര്യമായി കഴിയ്ക്കാം. കാരണം പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ കുരുവുള്ള മുന്തിരിയ്ക്ക് കഴിയും.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പലപ്പോഴും ദന്താശുപത്രികള്‍ കയറിയിറങ്ങുന്ന അവസ്ഥ നമുക്കുണ്ടാവും. എന്നാല്‍ കുരുവുള്ള മുന്തിരി പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പല്ലിന് നിറവും തിളക്കവും ബലവും നല്‍കുന്നു.

English summary

Health Benefits Of Seeded Grapes That Can Save Your Life

Fight Asthma:Asthma can also be treated with seeded grapes since their hydrating power increases the moisture present in the lungs thus reducing asthmatic.
Story first published: Thursday, January 5, 2017, 16:04 [IST]