മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും ഈ വേദന

Posted By:
Subscribe to Boldsky

നടുവേദന ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ആളുകളെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഓരോ നിമിഷവും മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും ജോലിയും എല്ലാം നടുവേദനയെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. ചെറുപ്പക്കാരില്‍ വരെ ഇപ്പോള്‍ നടുവേദന പിടിമുറുക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മണിക്കൂറുകളോളം ഉള്ള ഇരിപ്പും ജോലിയുടെ രീതിയും എല്ലാം നടുവേദനയെ പലപ്പോഴും നമ്മുടെയെല്ലാം കൂടെതന്നെ കൂട്ടുന്നു. എന്നാല്‍ നടുവേദന ഇല്ലാതാക്കാന്‍ വീട്ടില്‍ തന്ന ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ പണി തരും

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇത്. കാലങ്ങളായി പലരും നടുവേദനയ്ക്ക് പരിഹാരം എന്ന രീതിയില്‍ ചെയ്യുന്നതാണ് ഇത്. നടുഭാഗത്ത് മസ്സാജ് ചെയ്യിപ്പിക്കുന്നത് നടുവേദനയ്ക്ക് ഉടന്‍ ആശ്വാസം നല്‍കും.

 കാല്‍ മുട്ടിലെ പ്രയോഗം

കാല്‍ മുട്ടിലെ പ്രയോഗം

നിലത്തിരുന്ന് രണ്ട് കാല്‍മുട്ടുകളും മടക്കി വെയ്ക്കുകയും നിവര്‍ത്തുകയും ചെയ്യുക. ഇത് 15 മിനിട്ടോളം തുടരാം. ഇത്തരത്തില്‍ ചെയ്യുന്നത് നടുവേദന കുറയ്ക്കുന്നു.

 ചുമരിനോട് ചാരിയിരിക്കാം

ചുമരിനോട് ചാരിയിരിക്കാം

ഭിത്തിയോട് ചാരിയിരിയ്ക്കുന്നത് നടുവേദനയ്ക്ക് ആശ്വാസം നല്‍കും. എന്നാല്‍ ഇരിയ്ക്കുമ്പോള്‍ എപ്പോഴും നിവര്‍ന്നിരിയ്ക്കാന്‍ ശ്രദ്ധിക്കണം.

ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കാം

ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കാം

സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ഇരിയ്ക്കാതെ ജോലിക്കിടയിലാണെങ്കില്‍ പോലും അല്‍പസമയം എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. ഇത് നടുവേദനയെ ഇല്ലാതാക്കുന്നു.

ഇരിയ്ക്കുന്ന സ്ഥാനം

ഇരിയ്ക്കുന്ന സ്ഥാനം

ഇരിയ്ക്കുന്നതിന്റെ സ്ഥാനം മാറ്റുന്നതും മറ്റൊരു പരിഹാരമാണ്. ഇരിയ്ക്കുന്ന സ്ഥാനം മാറ്റുകയോ അല്ലെങ്കില്‍ കസേര മാറ്റുകയോ ചെയ്യാം.

ചെരുപ്പുപയോഗിക്കുമ്പോള്‍

ചെരുപ്പുപയോഗിക്കുമ്പോള്‍

എപ്പോഴും ഒരേ രീതിയില്‍ ഉള്ള ചെരുപ്പ് ഉപയോഗിക്കുക. ഒരിക്കലും നടുവേദനയുള്ളവര്‍ ഹൈഹീല്‍സ് ഉപയോഗിക്കരുത്.

വിറ്റാമിന്‍ ഡി കഴിയ്ക്കാം

വിറ്റാമിന്‍ ഡി കഴിയ്ക്കാം

വിറ്റാമിന്‍ ഡി നിങ്ങളില്‍ വേദനയ്ക്ക് ആശ്വാസം നല്‍കുകയും എല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും.

English summary

Lower Back Pain Remedies You Can Do At Home Today

31 million people experience back pain at any given time. Thankfully, there are a few ways you can relieve your lower back pain naturally at home.
Story first published: Tuesday, January 3, 2017, 17:01 [IST]