ഗായത്രീമന്ത്രം മന്ത്രം മാത്രമല്ല, ആരോഗ്യവുമാണ്

Posted By:
Subscribe to Boldsky

സൂര്യനെ വന്ദിച്ചുകൊണ്ടുള്ള ഒന്നാണ് ഗായത്രീമന്ത്രം. ഓം ഭൂര്‍ ഭുവസ്വഹ എന്നു തുടങ്ങുന്ന മന്ത്രം. ആദ്യമായി വേദങ്ങളില്‍ എഴുതപ്പെട്ട ഗായന്ത്രി മന്ത്രം 24 അക്ഷരങ്ങള്‍ കൊണ്ടാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ശാരീരികമായും മാനസികമായും ഫലങ്ങള്‍ ഉളവാക്കാന്‍ ഈ മന്ത്രത്തിന്‌ കഴിയും.

ഗായത്രീമന്ത്രം വെറും മന്ത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതു കൂടിയാണ്. ഗായത്രീമന്ത്രം ജപിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ആരോഗ്യപരമായ പല മാറ്റങ്ങളും സംഭവിയ്ക്കുന്നു.

ആദ്യമായി വേദങ്ങളില്‍ എഴുതപ്പെട്ട ഗായന്ത്രി മന്ത്രം 24 അക്ഷരങ്ങള്‍ കൊണ്ടാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ശാരീരികമായും മാനസികമായും ഫലങ്ങള്‍ ഉളവാക്കാന്‍ ഈ മന്ത്രത്തിന്‌ കഴിയും. ഗായന്ത്രി മന്ത്ര ജപം ആരോഗ്യത്തിന്‌ ഗുണകരമാകുന്ന കാരണങ്ങളാണ്‌ ഇവിടെ പറയുന്നത്‌

ഗായത്രീമന്ത്രം മന്ത്രം മാത്രമല്ല, ആരോഗ്യവുമാണ്

ഗായത്രീമന്ത്രം മന്ത്രം മാത്രമല്ല, ആരോഗ്യവുമാണ്

ഓം ആണ്‌ മന്ത്ര ജപത്തിന്റെ തുടക്കം. ഈ ശബ്ദം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍, നാവ്‌, അണ്ണാക്ക്‌,തൊണ്ടയുടെ പുറക്‌ ഭാഗം, തലയോട്ടി എന്നിവിടങ്ങളിലൂടെ ഒരു സ്‌പന്ദനം കടന്നു പോകും. ഇത്‌ മനസ്സിനെ ശാന്തമാക്കുകയും ആശ്വാസ ഹോര്‍മോണുകളെ പുറത്തുവിടുകയും ചെയ്യും. ഗായന്ത്രി മന്ത്രത്തിലെ സ്വരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി മനസ്സ്‌ ശാന്തമാക്കാനും ആളുകളെ സഹായിക്കുന്ന രീതിയിലാണ്‌.

തുടര്‍ച്ചയായി ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍

തുടര്‍ച്ചയായി ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍

തുടര്‍ച്ചയായി ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍ നാവ്‌, ചുണ്ടുകള്‍, സ്വരനാള പാളികള്‍, അണ്ണാക്ക്‌, തലച്ചോറുമായി ബന്ധിക്കുന്ന ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം തലയ്‌ക്കകത്തും ചുറ്റും ഒരു പ്രതിധ്വനി സൃഷ്ടിക്കും. ഈ പ്രകമ്പനം ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധം ഉള്‍പ്പടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്ന പ്രധാന ഗ്രന്ഥികളില്‍ ഒന്നാണിത.്‌

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇതിന്‌ പുറമെ മന്ത്രജപം നിങ്ങളുടെ ചക്രങ്ങളെ അഥവാ ഇന്ദ്രിയാതീതമായ ഊര്‍ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. ഈ ചക്രങ്ങള്‍ ലസിക ഗ്രന്ഥികളാലും ശരീത്തിലെ അവയവങ്ങളാലും പരസ്‌പരം അണിചേര്‍ന്നിരുന്ന്‌ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ സഹായിക്കും . മന്ത്രം ജപിക്കുമ്പോഴുള്ള പ്രകമ്പനം എല്ലാ ചക്രങ്ങളെയും യോജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തമാക്കി ശരീരത്തെ അസുഖങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ഗായന്ത്രി മന്ത്രം ജപിക്കുന്നവര്‍ക്ക്‌

ഗായന്ത്രി മന്ത്രം ജപിക്കുന്നവര്‍ക്ക്‌

ഗായന്ത്രി മന്ത്രം ജപിക്കുന്നവര്‍ക്ക്‌ മികച്ച ഏകാഗ്രതയും ഓര്‍മ്മ ശക്തിയും ഉണ്ടായിരിക്കുമെന്നാണ്‌ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ യോഗയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്‌ .ഇതിന്‌ കാരണം നിങ്ങള്‍ ഗായത്രി മന്ത്രം ജപിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സ്‌പന്ദനം നിങ്ങളുടെ മുഖത്തും തലയിലുമായി കാണപ്പെടുന്ന തൃക്കണ്ണ്‌, തൊണ്ട, ശീര്‍ഷ ചക്ര എന്നിങ്ങനെയുള്ള മൂന്ന്‌ ചക്രങ്ങളെ സജീവമാക്കും. തലച്ചോര്‍, പെനിയല്‍ ഗ്രന്ഥി (ശീര്‍ഷ ചക്ര), കണ്ണുകള്‍, സൈനസ്‌, കീഴ്‌ത്തല, ശ്ലേഷ്‌മഗന്ഥി(തൃകണ്ണ്‌ ചക്ര), തൈറോയ്‌്‌ഡി ഗ്രന്ഥി എന്നിവയുമായി നേരിട്ട്‌ ബന്ധമുള്ളതിനാല്‍ ഈ മൂന്ന്‌ ചക്രങ്ങള്‍ ഏകാഗ്രത മെച്ചപ്പെടുത്തും. സ്‌പന്ദനങ്ങള്‍ ബന്ധപ്പെട്ട ഗ്രന്ഥികളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും- ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടും.

ശ്വസനം

ശ്വസനം

ഗായത്രി മന്ത്രം ജപിക്കുന്നതിന്‌ ശ്വസനം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്‌, അതിനാല്‍ പതിവായി മന്ത്രം ജപിക്കുന്നത്‌ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും അതുവഴി ശ്വസനവും മെച്ചപ്പെടുത്തും. കൂടാതെ ഇത്‌ ആഴത്തിലുള്ള ശ്വസനത്തിന്‌ സഹായിക്കുന്നതിന്‌ പുറമെ ശരീരം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കാനും സഹായിക്കുന്നതിനാല്‍ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

ഹൃദയത്തെ

ഹൃദയത്തെ

ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്‌, ഗായന്ത്രി മന്ത്ര ജപം നിങ്ങളുടെ ശ്വസനം സാവധാനത്തിലാക്കുകയും ഹൃദയമിടുപ്പ്‌ താളത്തില്‍ ക്രമീകരിക്കുകയും ചെയ്‌തു കൊണ്ട്‌ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്നാണ്‌. ക്രമീകരിക്കപ്പെട്ട ഹൃദയമിടുപ്പ്‌ , ഹൃദയത്തിന്റെ പ്രവര്‍ത്തനം, ബാരോ റിഫ്‌്‌ളക്‌സ്‌ സെന്‍സിറ്റിവിറ്റി( രക്ത സമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്തുന്ന പ്രക്രിയയ) എന്നിവയാണ്‌ ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുന്ന ഘടകങ്ങള്‍.

മന്ത്രം ജപിക്കുമ്പോള്‍

മന്ത്രം ജപിക്കുമ്പോള്‍

മന്ത്രം ജപിക്കുമ്പോള്‍ നാവ്‌, ചുണ്ടുകള്‍, സ്വരനാളപാളികള്‍, അണ്ണാക്ക്‌, തലച്ചോറിലും ചുറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മര്‍ദ്ദം ഒരു പ്രകമ്പനം ഉണ്ടാക്കുകുകയും ഇത്‌ നാഡികളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിന്‌ പുറമെ നാഡിസന്ദേശങ്ങള്‍ ശരിയായ രീതിയില്‍ പുറത്തുവിടാന്‍ ഉത്തേജിപ്പിക്കുകയും പ്രേരണകള്‍ വഹിച്ചുകൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യും.

ഓക്‌സിഡേറ്റീവ്‌ തകരാറുകള്‍

ഓക്‌സിഡേറ്റീവ്‌ തകരാറുകള്‍

സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓക്‌സിഡേറ്റീവ്‌ തകരാറുകള്‍ പരിഹരിക്കാന്‍ മന്ത്ര ജപം സഹായിക്കും. രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന്‌ പുറമെ സ്ഥിരമായുള്ള സമ്മര്‍ദ്ദം മൂലം ശരീരത്തിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും ഇത്‌ സഹായിക്കും. പതിവായി ഗായത്രി മന്ത്രം ജപിക്കുന്നത്‌ സമ്മര്‍ദ്ദം അകറ്റാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

മന്ത്രജപം തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ മനസ്സ്‌ ശാന്തവും കൂടുതല്‍ ഏകാഗ്രവും ആക്കും. ഗായത്രി മന്ത്രം സമ്മര്‍ദ്ദം കുറച്ച്‌ ശാന്തത നല്‍കാനും സഹായിക്കും. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ യോഗയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്‌ മന്ത്ര ജപം വാഗസ്‌ നാഡിയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്നാണ്‌. നിരാശയും വിഷാദ രോഗവും ഉള്ളവര്‍ക്കായുള്ള സാധാരാണ ചികിത്സാ രീതിയാണിത്‌. ഇതിന്‌ പുറമെ മന്ത്ര ജപത്തില്‍ നിന്നുള്ള സ്‌പന്ദനം പെനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും എന്‍ഡോര്‍ഫിന്‍ പോലുള്ള ആശ്വാസ ഹോര്‍മോണുകളെ പുറത്തുവിടാന്‍ സഹായിക്കുകയും ചെയ്യും. ഇത്‌ വിഷാദം അകറ്റാന്‍ സഹായിക്കും.

 ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ അകറ്റാനും

ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ അകറ്റാനും

മന്ത്ര ജപം മൂലമുണ്ടാകുന്ന സ്‌പന്ദനം മുഖത്തെ പ്രധാന ബിന്ദുക്കളെ ഉത്തേജിപ്പിക്കും. ഇത്‌ രക്തയോട്ടം മെച്ചപ്പെടുത്താനും ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ അകറ്റാനും സഹായിക്കും. ഇതിന്‌ പുറമെ ആഴത്തില്‍ ശ്വസിക്കുന്നത്‌ ചര്‍മ്മത്തിന്‌ ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നതിനാല്‍ ചര്‍മ്മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തും.

ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍

ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍

ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍ ആഴത്തില്‍ ശ്വസിക്കുകയും , അല്‌പനേരം ശ്വാസം പിടിച്ചു നിര്‍ത്തുകയും വേണം. ഇത്‌ ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ആസ്‌തമയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കുകയും ചെയ്യും.

Read more about: health body
English summary

Health Benefits Of Gayathri Mantra Chanting

Health Benefits Of Gayathri Mantra Chanting, Read more to know about