ഉപ്പിലിട്ട വെളുത്തുള്ളി കഴിച്ചാല്‍ ഗുണം പലത്

Posted By:
Subscribe to Boldsky

വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റുകളുടെ പ്രധാന കലവറയുമാണ്. ക്യാന്‍സടക്കമുളള രോഗങ്ങള്‍ ചെറുക്കാന്‍ ശക്തിയുള്ള ഒന്ന്.

വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം. ചുട്ടും പച്ചയ്ക്കും വെള്ളം തിളപ്പിച്ചും തേന്‍ ചേര്‍ത്തുമെല്ലാം. ഓരോന്നിനും ഓരോ തരം പ്രയോജനങ്ങളുണ്ടുതാനും.

എന്നാല്‍ വെളുത്തുള്ളി ഉപ്പിലിട്ടു കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. അച്ചാറായല്ല, വെറുതെ ഉപ്പിലിട്ട്. ഫെര്‍മെന്റഡ് ഗാര്‍ലിക് എന്നാണ് പൊതുവെ പറയുക. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍

വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍

വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍ ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഫെര്‍മെന്റേഷന്‍ നടത്തുമ്പോള്‍ ബി വൈറ്റമിനുകളുടെ ഗുണവും വര്‍ദ്ധിയ്ക്കും.

ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍

ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍

ഉപ്പിലിട്ട വെളുത്തുള്ളി ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഏറെ നല്ലതാണ്

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ വഴിയാണ് വെളുത്തുള്ളി ഉപ്പിലിട്ടു കഴിയ്ക്കുന്നത്.

ലിവര്‍ രോഗങ്ങള്‍

ലിവര്‍ രോഗങ്ങള്‍

ലിവര്‍ രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ് ഫെര്‍മെന്റഡ് വെളുത്തുള്ളി.

ഷുഗര്‍

ഷുഗര്‍

ശരീരത്തിലെ ഫാസ്റ്റിംഗ് ഷുഗര്‍ തോതു കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഫെര്‍മെന്റഡ് വെളുത്തുള്ളി.

ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ്

ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ്

വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍ ഇതിലെ ഹൈഡ്രജന്‍ പെറോക്‌സാഡ് തോതു വര്‍ദ്ധിയ്ക്കും. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയും.

ദഹന്ദ്രേിയത്തിന്റെ ആരോഗ്യത്തിന്

ദഹന്ദ്രേിയത്തിന്റെ ആരോഗ്യത്തിന്

വെളുത്തുള്ളിയിലെ അമിനോആസിഡുകള്‍ ഫെര്‍മെന്റേറ്റ് ചെയ്യപ്പെടുമ്പോള്‍ ലാക്ടിക് ആസിഡായി മാറുന്നു. ഇത് ദഹന്ദ്രേിയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഉപ്പിലിട്ട വെളുത്തുള്ളി ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി തൊലി കളഞ്ഞാണ് ഉപയോഗിയ്‌ക്കേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ ഉപ്പ് എന്ന തോതില്‍ ഉപയോഗിയ്ക്കുക.

ഗ്ലാസ് ജാറില്‍

ഗ്ലാസ് ജാറില്‍

ഗ്ലാസ് ജാറില്‍ മുകള്‍ ഭാഗം അല്‍പം ഒഴിച്ചിട്ടു വേണം വെളുത്തുള്ളി ഉപ്പിലിടാന്‍. ഫെര്‍മെന്റേഷന്‍ നടക്കുമ്പോള്‍ വെള്ളം പുറത്തു ചാടാതിരിയ്ക്കാന്‍ ഇതാണ് നല്ലത്. ഇത് നല്ലപോലെ അടച്ചു സൂക്ഷിയ്ക്കുകയും വേണം.

വെളുത്തുള്ളി ഫെര്‍മെന്റായി തുടങ്ങുമ്പോള്‍

വെളുത്തുള്ളി ഫെര്‍മെന്റായി തുടങ്ങുമ്പോള്‍

വെളുത്തുള്ളി ഫെര്‍മെന്റായി തുടങ്ങുമ്പോള്‍ ചിലതിന് നീല, പച്ച നിറമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത് കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാരണമാണ്. പ്രത്യേകിച്ച് അയേണ്‍ ഘടകമാണ് ഈ നിറത്തിനു കാരണം.

English summary

Health Benefits Of Fermented Garlic

Health Benefits Of Fermented Garlic, Read more to know about
Please Wait while comments are loading...
Subscribe Newsletter