1 ആഴ്ചയില്‍ 4 കിലോ കുറയും ഈന്തപ്പഴം-പാല്‍ ഡയറ്റ്

Posted By:
Subscribe to Boldsky

ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരുകളുടെ പ്രധാനപ്പെട്ട ഉറവിടം. അയേണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, ഈന്തപ്പഴത്തിന് തടി കുറയ്ക്കാനും സാധിയ്ക്കും. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ഏതു വിധേനയാണ് ഈന്തപ്പഴം തടി കുറയ്ക്കാന്‍ സഹായിക്കുന്നത്, ഉപയോഗിയ്‌ക്കേണ്ടത് എന്നറിയൂ,

ഈന്തപ്പഴം-പാല്‍

ഈന്തപ്പഴം-പാല്‍

ഈന്തപ്പഴം-പാല്‍ ഡയറ്റെന്നാണ് വയറും തടിയും കുറയ്ക്കാനുള്ള ഈ പ്രത്യേക ഡയറ്റ് അറിയപ്പെടുന്നത്. വേഗത്തില്‍ തടി കുറയ്ക്കാനുള്ള ലോകത്തെമ്പാടും പിന്‍തുടരുന്ന നല്ലൊരു ഡയറ്റാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പാലും ഈന്തപ്പഴവും ചേര്‍ന്നാല്‍ കൊളസ്‌ട്രോള്‍ കുറയും. കൊളസ്‌ട്രോള്‍ തടി കൂട്ടുന്ന ഒന്നാണ്. ഇതുപോലെ ഇവ രണ്ടു ചേര്‍ന്നാല്‍ കൊഴുപ്പും കുറവാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തിയാണ് ഈന്തപ്പഴം പാല്‍ ഡയറ്റ് തടി കുറയ്ക്കാന്‍ വേറൊരു രീതിയില്‍ സഹായകമാകുന്നത്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

അമിതഭക്ഷണം

അമിതഭക്ഷണം

നല്ല പ്രോട്ടീന്‍ അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ പെട്ടെന്നു വിശപ്പു തോന്നാതിരിയ്ക്കാനും ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാനും നല്ലതാണ്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം പാല്‍ ഡയറ്റ്.

ഊര്‍ജവും ആവശ്യമായ വൈറ്റമിനുകളും

ഊര്‍ജവും ആവശ്യമായ വൈറ്റമിനുകളും

ശരീരത്തിന് ഊര്‍ജവും ആവശ്യമായ വൈറ്റമിനുകളും നല്‍കാനും ഏറെ സഹായകം.

മൂന്നു നാലോ ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍

മൂന്നു നാലോ ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍

മൂന്നു നാലോ ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിച്ച് പാല്‍ കുടിയ്ക്കാം. ഇതാണ് ഒരു വഴി.

കൃത്യമായ ഈന്തപ്പഴം പാല്‍ ഡയറ്റില്‍

കൃത്യമായ ഈന്തപ്പഴം പാല്‍ ഡയറ്റില്‍

കൃത്യമായ ഈന്തപ്പഴം പാല്‍ ഡയറ്റില്‍ 7 ഈന്തപ്പഴം രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി കഴിയ്ക്കാം. ശേഷം ഓരോ ഗ്ലാസ് പാലും. മറ്റു ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ഒരാഴ്ച അടുപ്പിച്ചു ചെയ്താല്‍ മൂന്നുനാലു കിലോ കുറയും. വയറ്റിലെ കൊഴുപ്പും ഒഴിവാക്കാം.

രണ്ടാമത്തെ രീതിയില്‍ ഡയറ്റെടുക്കുന്നവര്‍

രണ്ടാമത്തെ രീതിയില്‍ ഡയറ്റെടുക്കുന്നവര്‍

രണ്ടാമത്തെ രീതിയില്‍ ഡയറ്റെടുക്കുന്നവര്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഈ ഡയറ്റ് പരീക്ഷിയ്ക്കരുത്. ഇതുപോലെ കാര്യമായ രോഗങ്ങളുള്ളവരും ഈ ഡയറ്റ് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ പിന്‍തുടരാതിരിയ്ക്കുക.

Read more about: diet weightloss health
English summary

Health Benefits Of Dates Milk Diet

Health Benefits Of Dates Milk Diet, read more to know about