For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാത്തത് ഇതുകൊണ്ടാണ്

തടി കുറയാത്തതിനു പിന്നില്‍ നമ്മള്‍ തന്നെ വരുത്തുന്ന ചില തെറ്റുകള്‍ ഉണ്ട്

|

തടി കുറയാത്തതിന് പരാതി പറയുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് തടി കുറയാത്തത് എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും തടി കുറക്കുന്ന കാര്യത്തിനായി പെടാപാടു പെടാറുണ്ട് പലരും. എന്നാല്‍ എത്രയൊക്കെ പരിശ്രമിച്ചിട്ടും തടി കുറയുന്നില്ലേ.

ഈ ആറ് കൊഴുപ്പുകളും വളരെ അപകടകരംഈ ആറ് കൊഴുപ്പുകളും വളരെ അപകടകരം

എന്തുകൊണ്ടാണ് തടി കുറയാത്തത് എന്നതിനെക്കുറിച്ച് ആലോചിച്ച് ഇനി ആരും കഷ്‌പ്പെടേണ്ട. കാരണം തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഡയറ്റിങ്ങിലെ തെറ്റുകള്‍

ഡയറ്റിങ്ങിലെ തെറ്റുകള്‍

ഡയറ്റിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഡയറ്റിങ്ങില്‍ വരുത്തുന്ന തെറ്റുകള്‍ പലപ്പോഴും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. തടി കുറയ്ക്കാന്‍ തീരുമാനമെടുത്താല്‍ പിന്നെ അതിനെക്കുറിച്ചു മാത്രം ആലോചിക്കുക. ഭക്ഷണ കാര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.

വെള്ളം കുടിക്കുന്നതിലെ തെറ്റുകള്‍

വെള്ളം കുടിക്കുന്നതിലെ തെറ്റുകള്‍

വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പിനെ ഇല്ലാതാക്കുന്നു. കൂടാതെ തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രോട്ടീനിന്റെ കുറവ്

പ്രോട്ടീനിന്റെ കുറവ്

പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തില്‍ ഇല്ലെങ്കില്‍ ആരോഗ്യം പ്രശ്‌നത്തിലാകും. പ്രോട്ടീന്റെ കാര്യത്തില്‍ കാണിയ്ക്കുന്ന പിശുക്ക് പലപ്പോഴും അമിതവണ്ണത്തിലേക്കാണ് നമ്മളെ നയിക്കുക. അമിത കൊഴുപ്പ് പലപ്പോഴും നമ്മളെ കുടവയറന്‍മാരും പൊണ്ണത്തടിയന്‍മാരുമാക്കുന്നു.

 ദീര്‍ഘനേരമുള്ള ഇരിപ്പ്

ദീര്‍ഘനേരമുള്ള ഇരിപ്പ്

പലപ്പോഴും ദീര്‍ഘനേരമുള്ള ഇരിപ്പും അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇത് കൂടുതല്‍ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ യാതൊരു വഴിയും ദീര്‍ഘനേരമുള്ള ഇരുത്തത്തിലൂടെ ഉണ്ടാവുന്നില്ല. അതുകൊണ്ടു തന്നെ ദീര്‍ഘനേരമുള്ള ഇരുത്തത്തിനു ശേഷം എണീറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്.

ഏത് ഭക്ഷണം കഴിക്കണം

ഏത് ഭക്ഷണം കഴിക്കണം

ഏത് ഭക്ഷണം കഴിയ്ക്കണം എത് ഭക്ഷണം കഴിയ്ക്കാതിരിക്കണം എന്നതിനെക്കുറിച്ച് അറിയാതിരിക്കുന്നതാണ് പലപ്പോഴും അമിതവണ്ണത്തിനു കാരണം. അതുകൊണ്ടു തന്നെ കലോറി കൂടിയതോ കുറഞ്ഞതോ ആയ ഭക്ഷണങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.

 വ്യായാമത്തെക്കുറിച്ച് അറിയാത്തത്

വ്യായാമത്തെക്കുറിച്ച് അറിയാത്തത്

വ്യായാമത്തെക്കുറിച്ച് ധാരണ ഇല്ലാത്തതും അമിതവണ്ണത്തിലേക്ക് നയിക്കും. പലപ്പോഴും ഭക്ഷണം കൂടുതല്‍ കഴിച്ച് അത് ദഹിപ്പിക്കാനുള്ള വഴിയായി വ്യായാമത്തെക്കാണുന്നവരും കുറവല്ല.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പലപ്പോഴും അമിതവണ്ണത്തിന്റെ പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമായിരിക്കും. സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഏറ്റവും നല്ല പോംവഴി എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Common Reasons Why You are Not Losing Weight

This article lists some common reasons why you’re not losing weight.
Story first published: Saturday, June 17, 2017, 16:29 [IST]
X
Desktop Bottom Promotion