For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പഴ പൊള്ളത്തരം ശ്രദ്ധിച്ചാല്‍ മനസ്സിലാവും

വാഴപ്പഴം കഴിയ്ക്കുന്നതിലൂടെ പല തരത്തിലുള്ള ദോഷവശങ്ങള്‍ ഉണ്ട് എന്നാണ് പലരും വിശ്വസിക്കുന്നത്.

|

വാഴപ്പഴം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ആരോഗ്യ കാര്യത്തില്‍ അമിത ശ്രദ്ധ ചെലുത്തുന്നവര്‍ വാഴപ്പഴത്തെ ചില സന്ദര്‍ഭങ്ങളില്‍ മാറ്റി നിര്‍ത്തുന്നു. എന്നാല്‍ വാഴപ്പഴത്തിന് ദോഷവശങ്ങള്‍ വളരെ കുറവാണ്. നമ്മള്‍ മാറ്റിനിര്‍ത്തപ്പെടേണ്ട സന്ദര്‍ഭങ്ങളിലൊന്നും മാറ്റിനിര്‍ത്തപ്പെടേണ്ടതല്ല വാഴപ്പഴം. ചാടിയ വയര്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പുതിന

വാഴപ്പഴത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ളവയെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണ് എന്നതാണ് സത്യം. എന്തൊക്കെയാണ് ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്ന് നോക്കാം. മെലിഞ്ഞവര്‍ക്കും കട്ടമസില്‍ നേടാം ഇങ്ങനെ

പ്രമേഹവും വാഴപ്പഴവും

പ്രമേഹവും വാഴപ്പഴവും

പ്രമേഹമുള്ളവര്‍ വാഴപ്പഴം കഴിയ്ക്കുന്നത് നല്ലതല്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. പ്രമേഹമുള്ളവര്‍ വാഴപ്പഴം കഴിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഉയരും എന്നാണ് പലരുടേയും ധാരണ.

 വസ്തുത

വസ്തുത

എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാന്‍ പറ്റുന്ന ഒരു പഴം തന്നെയാണ് വാഴപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വാഴപ്പഴത്തില്‍ ഗ്ലൂക്കാമിക്കിന്റെ അംശം കുറവാണ് എന്നത് തന്നെ. അതുകൊണ്ട് തന്നെയാണ് പല പ്രമേഹ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ പഴം തന്നെ നിര്‍ദ്ദേശിയ്ക്കുന്നത്.

മധുരം കൂടുതല്‍

മധുരം കൂടുതല്‍

മധുരം കൂടുതലാണ് പഴത്തിന് എന്നൊരു ധാരണയുണ്ട്. ഇത് ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും.

 എന്നാല്‍ ഇതിലുള്ള വസ്തുത

എന്നാല്‍ ഇതിലുള്ള വസ്തുത

പഴത്തില്‍ ധാരാളം ഫ്രക്ടോസ്, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതാകട്ടെ ആരോഗ്യത്തിന് വളരെയധികം നല്ലതും. അതുകൊണ്ട് തന്നെ പ്രായഭേദമന്യേ ആര്‍ക്കും ഇത് കഴിയ്ക്കാവുന്നതാണ്.

വയര്‍ കൂട്ടുന്നു

വയര്‍ കൂട്ടുന്നു

വയര്‍ കൂട്ടുന്ന കാര്യത്തില്‍ വാഴപ്പഴത്തിന് റോളുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ വാഴപ്പഴം കഴിച്ച് ഒരിക്കലും വയര്‍ കൂടുകയില്ല. മാത്രമല്ല വയര്‍ കുറയുകയാണ് ചെയ്യുക എന്നതാണ് സത്യം.

 ഇതിന്റെ വസ്തുത

ഇതിന്റെ വസ്തുത

എന്നാല്‍ ഇതിന് പിന്നിലുള്ള വസ്തുത വേറെയാണ്. വാഴപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വയര്‍ നിറഞ്ഞതായി തോന്നുന്നതിന് സഹായിക്കുന്നു.അതുകൊണ്ടാണ് വാഴപ്പഴം കഴിച്ചാല്‍ വയര്‍ കൂടുന്നു എന്ന തോന്നലിന് പിറകില്‍.

 കൊളസ്‌ട്രോളും വാഴപ്പഴവും

കൊളസ്‌ട്രോളും വാഴപ്പഴവും

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പ്ക്കുന്നതിനും വാഴപ്പഴം കാരണമാകും എന്നതാണ് പലരുടേയും വിശ്വാസം. എന്നാല്‍ വാഴപ്പഴം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനാണ് സഹായിക്കുന്നത്.

 ഡയറ്റ് ചെയ്യുന്നവര്‍

ഡയറ്റ് ചെയ്യുന്നവര്‍

എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും വാഴപ്പഴം കഴിയ്ക്കരുത് എന്നാണ് ഡയറ്റീഷ്യന്‍ പറയുന്നത്. വിറ്റാമിന്‍ ബി 6, ഫൈബര്‍, പൊട്ടാസ്യം എന്നിവ കൊണ്ട് സ്മ്പുഷ്ടമാണ് പഴം. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നവര്‍ ഒരിക്കലും വാഴപ്പഴം കഴിയ്ക്കാന്‍ പാടില്ല.

English summary

Banana The controversial fruit

Here we list down a bunch of myths about bananas that you must get over
X
Desktop Bottom Promotion