Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചാടിയ വയര്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പുതിന
എളുപ്പമാര്‍ഗ്ഗത്തിലൂടെ എങ്ങനെ വയറു കുറയ്ക്കാം എന്ന് നോക്കാം.
ചാടിയ വയര്‍ തന്നെയാണ് എല്ലാവരുടേയും പ്രശ്നം. ഇന്നത്തെ കാലത്ത് ഈ പ്രശ്നം പരിഹരിയ്ക്കാന്‍ പെടാപാടു പെടുന്നവരാണ് ഇന്നത്തെ തലമുറ. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോവും കുടവയറിന്റെ കാരണം.
എന്നാല്‍ ഇനി കുടവയറിനെ ഇല്ലാതാക്കാന്‍ പുതിനയില സഹായിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ വയറു ചാടലും തടി കൂടുന്നതും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

പുതിന
പുതിനയില തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്. പുതിനയില ചട്നി ഉണ്ടാക്കിയതും ചായയില്‍ പുതിനയിലയിട്ട് കുടിയ്ക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. മോരിനൊപ്പം പുതിനയിലയിട്ട് കുടിയ്ക്കുന്നതും നല്ലതാണ്.

കാരറ്റ്
ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് കാരറ്റ്. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് കാരറ്റ് കഴിയ്ക്കാം. ഇത് വയറും തടിയും കുറയ്ക്കുന്നു.

പെരും ജീരകം
പെരും ജീരകം വെള്ളത്തില്‍ തിളപ്പിച്ച് 10 മിനിട്ടിനു ശേഷം കുടിയ്ക്കാം. മൂന്ന് മാസം ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ തടിയും വയറും കുറയും.

പപ്പായ
പപ്പായയും ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഏത് കാലാവസ്ഥയിലും ഈ പഴം കഴിയ്ക്കാവുന്നതും ആണ്. ഇത് എത്ര വേണമെങ്കിലും കഴിയ്ക്കാം.

തൈരും നെല്ലിക്കയും
തൈരും നെല്ലിക്കയും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കും. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നത് സഹായിക്കും.

പച്ചമുളക്
തടിയും വയറും കുറയ്ക്കാന്‍ നല്ല ഒന്നാന്തരം മരുന്നാണ് പച്ചമുളക്. ദിവസവും ഇത് കഴിയ്ക്കുന്നത് വയറും തടിയും കുറയ്ക്കുന്നു.

മുള്ളങ്കിയും തേനും
മുള്ളങ്കിയും തേനും കഴിയ്ക്കാം. മുള്ളങ്കി നീരില്‍ അതേ അളവില്‍ തേനും മിക്സ് ചെയ്ത് കഴിയ്ക്കാം. ഒരു മാസം കൊണ്ട് തടി കുറയ്ക്കാം.



Click it and Unblock the Notifications
