Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
ദോശയും ഇഡ്ഢലിയും പുട്ടുമെല്ലാം പ്രാതലായി വയര്‍ നിറച്ചു കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരുടേയും പ്രാതല്‍ ഓട്സിലേയ്ക്കും കോണ്ഫേക്സ് പോലെയുള്ള ധാന്യങ്ങളിലേയ്ക്കും തിരിഞ്ഞു കഴിഞ്ഞു.
ഇത്തരം പ്രാതലുകള്‍ തയ്യാറാക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നതാണെന്നാണ് പലരേയും ഇതിലേയ്ക്കാകര്ഷിയ്ക്കുന്നത്. പൊതുവെ ഇവ ആരോഗ്യകരമാണെന്നു പറയും.
എന്നാല്‍ ശരിയ്ക്കും കോണ്‍ഫ്ളേക്സ് പോലുള്ളവ പ്രാതലിനു കഴിയ്ക്കുന്നത് ആരോഗ്യകരമാണോയെന്നതാണ് ചോദ്യം. ഇതിനെക്കുറിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
കോണ്‍ഫ്ളേക്സ് പോലുള്ള പ്രാതലുകളും പ്രോസസ് ചെയ്ത ഭക്ഷണമാണ്. അതായത് ഇവയുണ്ടാക്കുന്ന ധാന്യങ്ങള്‍ മെഷീനിലൂടെ കടന്നു വന്ന് ആരോഗ്യഗുണങ്ങള്‍ കുറയുന്ന, പോഷകങ്ങള്‍ കുറയുന്ന ഒന്ന്.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
പ്രാതലെന്നു പറയുന്നത് വലിയൊരു സമയത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം ഇതില്‍ നിന്നാണ്. ഇതുകൊണ്ടുതന്നെ ഇത് പോഷകസമൃദ്ധമാകേണ്ടതും പ്രധാനം. പ്രോസസ് ചെയ്ത കോണ്‍ഫ്ളേക്സ്, മുസേലി പോലുള്ളവയില്‍ നിന്നും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിച്ചെുന്ന വരില്ല.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
ഇവ ആദ്യം പൊടിച്ച് ഇവ പിന്നെ സംസ്കരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ സംസ്കാരിച്ചെടുക്കുമ്പോള് ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
ഇവയില്‍ സ്വാദിനു വേണ്ടി പഞ്ചസാരയടക്കമുള്ള ധാരാളം കൃത്രിമ വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
ഇവ പിന്നീട് എക്സ്ട്രൂഷന്‍ എന്നൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നു. ഇവയ്ക്കു ഷേപ്പ് നല്കാന് കൂടിയ ചൂടില്‍ ഇവയെ കടത്തി വിടുന്നു. ഇതോടെ മിക്കവാറു പോഷകങ്ങള്‍ നഷ്ടപ്പെടും.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
ഇവയില്‍ ചേര്‍ക്കുന്ന മധുരമാണ് മറ്റൊരു അപകടം. ഇത് ശരീരത്തിന് ഏറെ ദോഷങ്ങള്‍ വരുത്തും. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും.

പ്രാതലിന് കോണ്‍ഫ്ളേക്സ് കഴിയ്ക്കുന്നവരറിയാന്...
മുഴുവന്‍ ധാന്യമെന്നവകാശപ്പെട്ടുവരുന്ന ഇവ പ്രോസസ് ചെയ്തവയായതുകൊണ്ടുതന്നെ മുഴുവന്‍ ധാന്യമെന്നതിന്റെ യാതൊരു ഗുണങ്ങളും ലഭിയ്ക്കുകയുമില്ല.



Click it and Unblock the Notifications
