ആയുര്‍വ്വേദത്തില്‍ 5 ദിവസം അയമോദകം, മാറ്റം ഗംഭീരം

Posted By:
Subscribe to Boldsky

ആയുര്‍വ്വേദ വിധിപ്രകാരം അഷ്ടചൂര്‍ണത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം. സംഗതി അന്യസംസ്ഥാനക്കാരനാണെങ്കിലും നമുക്കെല്ലാം സുപരിചിതനാണ് എന്നത് തന്നെയാണ് കാര്യം. ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞതു പോലെയാണ് ആയുര്‍വ്വേദത്തില്‍ അയമോദകം.

വെറുംവയറ്റില്‍ ഈ പാനീയം, രണ്ടാഴ്ച കൊണ്ട് മാറ്റം

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം എന്ന കാര്യത്തില്‍ സംശയം ലവലേശം വേണ്ട. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനം, ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം തന്നെയാണ് ബെസ്റ്റ് മരുന്ന്. എത്ര പഴകിയ പ്രമേഹം വരെ മാറ്റാം, 5 ദിവസം

പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ശീലിയ്ക്കാം. എന്നാല്‍ വെറും അഞ്ച് ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കും അയമോദകം. എങ്ങനെയെന്ന് നോക്കാം.

കഷായം തയ്യാറാക്കാം

കഷായം തയ്യാറാക്കാം

ആയുര്‍വ്വേദ വിധി പ്രകാരം അയമോദകം കൊണ്ട് കഷായം തയ്യാറാക്കാം. അതിനായി ആവശ്യമുള്ള വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവ ഉപയോഗിച്ചാല്‍ അഞ്ച് ദിവസം കൊണ്ട് തന്നെ കാര്യമായ മാറ്റം നിങ്ങളുടെ വണ്ണത്തിലും കുടവയറിലും വരുത്താന്‍ സാധിയ്ക്കും.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

ഒരു പിടി അയമോദകം ഒരു നാരങ്ങ ഒരു കപ്പ് വെള്ളം എന്നിവയാണ് വേണ്ടത്. ശേഷം അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക.

അമിത കലോറി കുറയുന്നു

അമിത കലോറി കുറയുന്നു

അഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തിലെ അമിത കലോറി കുറയുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

തുടര്‍ച്ചയായി കഴിയ്ക്കരുത്

തുടര്‍ച്ചയായി കഴിയ്ക്കരുത്

തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് കഴിയ്ക്കരുത്. പിന്നീട് കൊഴുപ്പ് ശരീരത്തില്‍ വര്‍ദ്ധിയ്ക്കുന്നു എന്ന്‌ തോന്നിയാല്‍ വീണ്ടും ശീലമാക്കാം.

 ട്യൂമറിനെ വരെ പ്രതിരോധിയ്ക്കും

ട്യൂമറിനെ വരെ പ്രതിരോധിയ്ക്കും

ട്യൂമര്‍ വരെ തടയുന്നതിന് അയമോദകത്തിന് കഴിയുന്നു. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്.

 ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം കാണാന്‍ അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

യൂറിനറി ഇന്‍ഫെക്ഷന് പരിഹാരമാണ് അയമോദകം. മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അയമോദകത്തിന്റെ ഉപയോഗം പരിഹാരം നല്‍കും.

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്.

 ദോഷഫലങ്ങള്‍

ദോഷഫലങ്ങള്‍

എന്തും അധികമായാല്‍ ദോഷം എന്ന് തന്നെയാണ് പറയുക. അതുകൊണ്ട് തന്നെ കൂടി തോതില്‍ അയമോദകം ഉപയോഗിച്ചാല്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

 ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭാവസ്ഥയില്‍

കൂടിയ തോതില്‍ അയമോദകം ജ്യൂസ് ഉപയോഗിച്ചാലും അപകടമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ അയമോദകം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

 കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അയമോദകം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതുണ്ടാക്കുന്ന പ്രതിസന്ധി വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

English summary

Ajwain Water For Weight Loss five Kg in one Month

By relieving you of any indigestion, the Carom seeds help you shed any pent up weight and flatulence. By speeding up your metabolism, they help you burn fat faster and better.
Story first published: Wednesday, April 12, 2017, 10:43 [IST]