For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശാരീരിക ലക്ഷണങ്ങള്‍ മരണത്തിന് മുന്നോടി?

ശരീരത്തില്‍ വിഷം കൂടുതലുണ്ടെങ്കില്‍ എന്തൊക്കെ ലക്ഷണങ്ങള്‍ കാണിയ്ക്കും എന്ന് നോക്കാം.

|

അസുഖങ്ങളേക്കാള്‍ മുന്നിലെത്തുന്നത് അസുഖലക്ഷണങ്ങളാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാണ് അസുഖത്തെ നമ്മള്‍ തിരിച്ചറിയുന്നത്. അസുഖത്തെ കൈയ്യിലെടുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു. കരളില്‍ വിഷമുണ്ടെങ്കില്‍ ചില മുന്നറിയിപ്പ്‌

ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ താറുമാറായിക്കൊണ്ടിരിയ്ക്കുകയാണ് എന്നതിന്റെ സൂചനകളാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നമ്മള്‍ ഗൗനിക്കാതിരിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് എന്നതാണ് സത്യം.

ശരീരം അതിന്റെ അപകടകരമായ അവസ്ഥയിലേക്കാണോ നീങ്ങുന്നത് എന്ന് നമുക്ക് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുന്നത് എന്ന് നോക്കാം. ക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

ശാരീരികോര്‍ജ്ജം കുറയുന്നത്

ശാരീരികോര്‍ജ്ജം കുറയുന്നത്

ശാരീരികോര്‍ജ്ജം കുറയുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം പ്രകടമായിത്തുടങ്ങിയാല്‍ മനസ്സിലാക്കാം ശരീരം അപകടാവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന്.

തലവേദന

തലവേദന

തലവേദന ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും തലവേദനയെ നിസ്സാരമായി തള്ളിക്കളയുന്നവര്‍ ശ്രദ്ധിക്കുക. തലവേദന വരുമ്പോള്‍ വേദന സംഹാരി കഴിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഇത് വിഷത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയാണ് ചെയ്യുന്നത്.

പിത്താശയ പ്രശ്‌നങ്ങള്‍

പിത്താശയ പ്രശ്‌നങ്ങള്‍

പിത്താശയ സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയറ്റില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും പിത്താശയക്കല്ലിന്റെ തുടക്കാമാകാം.

സൈനസ് പ്രശ്‌നങ്ങള്‍

സൈനസ് പ്രശ്‌നങ്ങള്‍

സൈനസ് പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ശരീരത്തിലെ വിഷാംശത്തിന്റെ സാന്നിധ്യമാണ് തെളിയിക്കുന്നത്.

അമിത ചൂട്

അമിത ചൂട്

ശരീരത്തിന് കാലവസ്ഥയ്ക്കനുസരിച്ചല്ലാതെ അമിതമായ രീതിയില്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതാണ്. അമിതമായ വിയര്‍പ്പ് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള ശരീരത്തിന്റെ ട്രിക്ക് ആണ് എന്നതാണ് സത്യം.

 നാവിന്റെ നിറം മാറ്റം

നാവിന്റെ നിറം മാറ്റം

നാവിന്റെ നിറം മാറ്റമാണ് മറ്റൊന്ന്. മഞ്ഞയും വെള്ള നിറത്തിലുമുള്ള നാവ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല നിശ്വാസവായുവിന് ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കാം.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

കൊഴുപ്പ് കൂടുതലുള്ള അവസ്ഥയാണ് പലപ്പോവും അമിത വണ്ണത്തിന് കാരണം. എന്നാല്‍ കൊഴുപ്പ് അടിവയറ്റില്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ ടോക്‌സിന്‍ ഉണ്ട് എന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

നിരവധി തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലപ്പോഴും പലരും. എന്നാല്‍ ഇതിന്റെയെല്ലാം പിന്നില്‍ ശരീരം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

 ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഉറക്കമില്ലാത്ത അവസ്ഥയാണ് മറ്റൊന്ന്. എത്രയൊക്കെ ഉറക്കം വന്നാലും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ ലക്ഷണമാണ്.

English summary

You Must Detoxify Your Body Immediately

In this article we will present you the 9 signs that indicate our body has excess toxins and we need to cleanse it as soon as possible.
Story first published: Tuesday, October 25, 2016, 12:19 [IST]
X
Desktop Bottom Promotion