Just In
Don't Miss
- News
കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ഇതാണ്.. ഏറ്റവും കുറവ് ആസ്തിയുള്ളത്..എഡിആർ റിപ്പോർട്ട്
- Movies
ബുംറയുടെ വധുവല്ല, അനുപമ പോയത് ഷൂട്ടിംഗിന്, അഭ്യൂഹങ്ങള് തളളി ആരാധകര്
- Automobiles
വാണിജ്യ പിക്ക് അപ്പ് ശ്രേണിക്ക് വീണ്ടും വില വർധനയുമായി ഇസൂസു
- Sports
ഓപ്പണര്മാര് വാഴാത്ത ടീം ഇന്ത്യ! ഡെക്കിന്റെ കൂട്ടുകാര്- നാണക്കേടിന്റെ ലിസ്റ്റില് ഒന്നാമത്
- Travel
താമസിച്ചു വരുന്നതു മുതല് തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില് ഒഴിവാക്കേണ്ട കാര്യങ്ങള്
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള് ജിഎസ്ടി പരിധിയില് വന്നാല്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്യാന്സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം
എന്തെങ്കിലും രോഗവുമായി ഡോക്ടറെ കാണാന് ചെന്നാല് ഉടന് തന്നെ ഡോക്ടര് നാവ് നീട്ടാന് പറയുന്നത് നിങ്ങള്ക്കെല്ലാം പരിചിതമായിട്ടുള്ള കാര്യമായിരിക്കും. എന്നാല് എന്തുകൊണ്ടാണ് നാവ് നീട്ടാന് ഡോക്ടര്മാര് ആവശ്യപ്പെടുന്നതെന്ന് പലര്ക്കും അറിയില്ല. നാവ് നോക്കിയാല് തന്നെ ഒരു വിധം രോഗങ്ങളെല്ലാം നമുക്ക് മനസ്സിലാവും. വെറുംവയറ്റില് ചായ കുടി, പുരുഷന്മാര് സൂക്ഷിക്കൂ
ക്യാന്സര് വരെ നാവിന്റെ നിറവും അവസ്ഥയും നോക്കി നമുക്ക് കണ്ടു പിടിയ്ക്കാന് കഴിയും. രോഗം ഗുരുതരമാകുന്നതിനു മുന്പ് തന്നെ രോഗലക്ഷണങ്ങള് മനസ്സിലാക്കാന് നാവിലൂടെ കഴിയും. നാവ് നോക്കി എങ്ങനെ ക്യാന്സര് ലക്ഷണം കണ്ടു പിടിയ്ക്കാം എന്ന് നോക്കാം.ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

നാവിന്റെ നിറവും രോഗവും
നാവിന്റെ നിറം നോക്കി രോഗസാധ്യത മനസ്സിലാക്കാം. പലപ്പോഴും വിറ്റാമിന്റെ അഭാവം കൊണ്ടും വേണ്ടത്ര പോഷണം ലഭിയ്ക്കാത്തതു കൊണ്ടും പലപ്പോഴും നാവിന്റെ നിറം മാറാം. എന്നാല് നാവിന്റെ നിറത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഇതുകൊണ്ടാണെന്ന് കരുതരുത്.

നാവിന്റെ കറുപ്പ് നിറം
നാവിന്റെ നിറം പല കാരണങ്ങള് കൊണ്ടും കറുപ്പായി മാറാം. ചില ഭക്ഷണങ്ങള് കഴിയ്ക്കുമ്പോള് മരുന്നിന്റെ അലര്ജി, പുകവലിയ്ക്കുന്നവര് എന്നിങ്ങനെ പല കാരണങ്ങള് കൊണ്ടും നാവിന്റെ നിറം മാറാം. മുഖത്തിന് നിറം ഗ്യാരണ്ടി, ഈ വഴിയിലൂടെ

ക്യാന്സര് ലക്ഷണം
സിഗരറ്റ് വലിയ്ക്കുന്നവരുടെ നാവിന്റെ നിറം കറുപ്പാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല് എത്രയൊക്കെ ശ്രമിച്ചിട്ടും ഈ കറുപ്പ് നിറം മാറുന്നില്ലെങ്കില് ഉടന് തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

മഞ്ഞ നിറമുള്ള നാവ്
നാവിന്റെ നിറം മഞ്ഞ നിറമാണെങ്കില് പലപ്പോഴും ഫംഗല് പ്രശ്നങ്ങളോ ബാക്ടീരിയയുടെ കടന്നാക്രമണമോ എല്ലാം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല ശരീരത്തിന്റെ നിര്ജ്ജലീകരണവും പലപ്പോഴും മഞ്ഞ നിറമുള്ള നാവിന് കാരണമാകും.

വെള്ളം കുടിയ്ക്കാം
നാവിന്റെ മഞ്ഞ നിറം മാറാന് ധാരാളം വെള്ളം കുടിയ്ക്കാം. വെള്ളം കുടിച്ചിട്ടും ഇത്തരം മഞ്ഞ നിറത്തിന് മാറ്റം ഇല്ലെങ്കില് ഡോക്ടറെ സമീപിയ്ക്കാം.

വെളുത്ത നിറത്തിലുള്ള നാവ്
നാവിന്റെ നിറം വെളുപ്പാണെങ്കില് അതിന് പിന്നില് നിരവധി കാരണങ്ങള് ഉണ്ടായിരിക്കും. ആന്റിബയോട്ടിക്സിന്റെ ഉപയോഗം കാരണം നാവില് വെളുത്ത നിറം വരാം. അതല്ലെങ്കില് ശരീരത്തില് ക്യാന്സറിന്റെ ആദ്യ ലക്ഷണം എന്ന നിലയ്ക്ക് പലപ്പോഴും നാവിന് വെളുത്ത നിറം വരാം.

നാവിലെ മുറിവ്
നാവില് ഏതെങ്കിലും തരത്തിലുള്ള മുറിവ് ഉണ്ടെങ്കില് പലപ്പോഴും വയറ്റിലെ ക്യാന്സറിന്റെ ആദ്യ ലക്ഷണമായി ഇത് പറയാം. എന്നാല് നാവിലും വിയലും ഉണ്ടാവുന്ന എല്ലാ മുറിവുകളും ക്യാന്സര് ലക്ഷണമാകണം എന്നില്ല.അവള് കന്യകയാണോയെന്നറിയാം