For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് യോഗാപോസുകള്‍

|

പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതാകാം, ശാരീരികം മുതല്‍ മാനസികവും ജീവിതശൈലികളുമെല്ലാം.

മനുഷ്യശരീരത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാര്‍ഗമാണ് യോഗ. ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള യോഗാപോസുകളുമുണ്ട്. ഇത്തരം അഞ്ചു യോഗാപോസുകളെക്കുറിച്ചറിയൂ,

Pachimottasana

പശ്ചിമോത്താസന അഥവാ സീറ്റഡ് ഫോര്‍വേഡ് ബെന്റ്

പശ്ചിമോത്താസന അഥവാ സീറ്റഡ് ഫോര്‍വേഡ് ബെന്റ് ഇത്തരത്തിലുള്ള ഒരു യോഗാപോസാണ്.

നിലത്തു നിവര്‍ന്നിരുന്ന് കാലുകള്‍ അടുപ്പിച്ചു നീട്ടി വയ്ക്കുക.

ഉള്ളിലേയ്ക്കു ശ്വാസമെടുത്തു കൈകള്‍ മുകളിലേയ്ക്കുയര്‍ത്തുക. ശ്വാസം പുറത്തേയ്ക്കു കളഞ്ഞ് കൈകള്‍ താഴ്ത്തി കാലിന്റെ തള്ളിവിരല്‍ പിടിയ്ക്കുക. മുന്നിലേയ്ക്കു വളഞ്ഞു വേണം ഇങ്ങനെ പിടിയ്ക്കാന്‍. ഇതേ രീതിയില്‍ 10-20 സെക്കന്റ് ഇരിയ്ക്കുക. ഇത് പല തവണ ആവര്‍ത്തിയ്ക്കാം.

plank

കുംഭകാസന അഥവാ പ്ലാങ്ക് പോസ്

കുംഭകാസന അഥവാ പ്ലാങ്ക് പോസ് മറ്റൊരു യോഗാപോസാണ്. പുഷ് അപ് ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ പോസ്. ഇതേ രീതിയില്‍ അല്‍പം സമയം നില്‍ക്കുകചിത്രത്തില്‍ കാണുന്നതു പോലെ.

uttanapadasana

ഉത്താനപാദാസന

ഉത്താനപാദാസന ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്. കാലുകള്‍ മുകളിലേയ്ക്കുയര്‍ത്തുമ്പോള്‍ ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുകയും താഴ്ത്തുമ്പോള്‍ നിശ്വസിയ്ക്കുകയും ചെയ്യണം. കാലുകള്‍ ഉയര്‍ത്തി അല്‍പസമയം ഇതേ രീതിയില്‍ നിര്‍ത്തണം.

Boat pose

നൗകാനസ അഥവാ ബോട്ട് പോസ്

നൗകാനസ അഥവാ ബോട്ട് പോസ് മറ്റൊരു യോഗാനസ മുറയാണ്. ശരീരമുയര്‍ത്തുമ്പോള്‍ ശ്വാസം ഉള്ളിലേയ്‌ക്കെടുക്കണം. താഴ്ത്തുമ്പോള്‍ നിശ്വസിയ്ക്കുകയും വേണം. ശരീരം ഉയര്‍ത്തുമ്പോള്‍ 10 എണ്ണുന്നതു വരെ ഇതേ രീതിയില്‍ ശരീരം പോസ് ചെയ്യണം.

Bow pose

ധനുരാസന

ധനുരാസന അഥവാ ബോ പോസ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പോസാണ്.

കമഴ്ന്നു കിടന്ന് കാലുകള്‍ അകറ്റി വയ്ക്കുക. കൈകള്‍ ശരീരത്തിന്റ ഇരുഭാഗത്തും വയ്ക്കണം. ശ്വാസം പുറത്തേയ്‌ക്കെടുക്കുമ്പോള്‍ കാലിന്റെ പാദഭാഗത്തു പിടിയ്ക്കണം.

English summary

Yoga Poses For Erectile Dysfunction

Here are some of the yoga poses for erectile dysfunction. Read more to know about,
X
Desktop Bottom Promotion