For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും മുട്ടുമടക്കും ഉലുവയ്ക്ക് മുന്നില്‍

ഉലുവ കൊണ്ട് തടിയും വയറും കുറയ്ക്കാന്‍ ചില വഴികള്‍ നോക്കാം.

|

തടി കൂടുന്നു വയര്‍ കൂടുന്നു എന്ന് പരാതി പറയാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുക്കമായിരിക്കും. ഈ പ്രശ്‌നത്തെ എത്രയും പെട്ടെന്ന് പരിഹരിയ്ക്കാനാവട്ടെ പലപ്പോഴും കണ്ണില്‍ കാണുന്ന എല്ലാ മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിയ്ക്കും. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?

പക്ഷേ ഉറപ്പുള്ള ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ ഉപയോഗിച്ചാല്‍ തടിയും വയറും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തില്‍ നമുക്ക് ചെയ്ത് പരിഹാരം കാണാവുന്ന ഈ മാര്‍ഗ്ഗത്തെ കുറിച്ച് നോക്കാം. ഈന്തപ്പഴത്തെ വിശ്വസിക്കേണ്ട, വിഷമാകാന്‍ നിമിഷം മതി

ഉലുവപ്പൊടിയും വെള്ളവും

ഉലുവപ്പൊടിയും വെള്ളവും

കണ്ണില്‍ കണ്ട മരുന്നുകള്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉലുവ പൊടി ഉപയോഗിച്ച് ഇനി തടിയും വയറും ഒരു പോലെ കുറയ്ക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത്. തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കില്‍ മരണം

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

വറുത്തു പൊടിച്ച ഉലുവ പൊടി അല്‍പം തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാവുന്നതാണ്. ഇത് ഉടന്‍ തന്നെ ഫലം തരും എന്ന കാര്യത്തില്‍ സംശയമില്ല.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത്

തടി കുറയ്ക്കാന്‍ പലരും പരീക്ഷിച്ച് ഫലം കണ്ട ഒന്നാണ് ഇത്. അല്‍പം ഉലുവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാനായി വെയ്ക്കുക. രാവിലെ എവകുന്നേറ്റ് വെള്ളം കളഞ്ഞ് ഓരോ ഉലുവയായി കടിച്ച് ചവച്ച് തിന്നുക. വെറുംവയറ്റില്‍ വേണം ഇതും ചെയ്യാന്‍.

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

പയറും ഗോതമ്പും മറ്റും മുളപ്പിച്ച് കഴിയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഉലുവ മുളപ്പിച്ച് കഴിയ്ക്കുന്നതിനെപ്പറ്റി അത്രയധികം ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഒരു ടീസ്പൂണ്‍ ഉലുവ മുളപ്പിച്ചത് വെറും വയറ്റില്‍ സ്ഥിരമായി കഴിയ്ക്കാം. മൂന്ന് ദിവസമെങ്കിലും സ്ഥിരമായി കഴിച്ച് നോക്കൂ. ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

 ഉലുവച്ചായ

ഉലുവച്ചായ

ഉലുവച്ചായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പ്രമേഹത്തെയും ഒരു പോലെ നിയന്ത്രിയ്ക്കും എന്നതാണ് സത്യം. അല്‍പം ഉലുവ മിക്‌സിയില്‍ അരച്ച് പേസ്റ്റാക്കി ഇതിലേക്ക് തിളച്ച വെള്ളമൊഴിച്ച് അല്‍പം ചായപ്പൊടിയും മിക്‌സ് ചെയ്ത് കഴിയ്ക്കാവുന്നതാണ്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏത് വിധത്തിലുള്ള അനങ്ങാത്ത തടിയേയും അനക്കുന്നു. നാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടി

 തേനും ഉലവുയും

തേനും ഉലവുയും

തേന്‍ തടി കുറയ്ക്കുന്നതിന് പേരുകേട്ട ഔഷധമാണ്. എന്നാല്‍ തേനിനോടൊപ്പം ഉലുവ കൂടി ചേരുമ്പോള്‍ അതിന്റെ ഫലം ഇരട്ടിയാവുന്നു. അല്‍പം ഉലുവ അരച്ച് പേസ്റ്റാക്കി അല്‍പം വെള്ളത്തിലൊഴിച്ച് ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് തേന്‍ മിക്‌സ് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഇത് കഴിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തന്നെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.

 ഉലുവ പൊടി ഭക്ഷണത്തില്‍

ഉലുവ പൊടി ഭക്ഷണത്തില്‍

നിങ്ങള്‍ ഭക്ഷണത്തില്‍ അല്‍പം ഉലുവപൊടി മിക്‌സ് ചെയ്യാന്‍ എപ്പോഴും ശ്രദ്ധിയ്ക്കുക. മീന്‍ കറിയിലും സാമ്പാറിലും എപ്പോഴും അല്‍പാല്‍പം ഉലുവ ചേര്‍ക്കാം. ഇത് തീര്‍ച്ചയായും ഫലം തരും.

English summary

ways to consume fenugreek for weight loss

Fenugreek is a popular weight reducing agent that offers various other benefits like controlling blood pressure and diabetes and increasing the metabolic rate of the body.
X
Desktop Bottom Promotion