For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴത്തെ വിശ്വസിക്കേണ്ട, വിഷമാകാന്‍ നിമിഷം മതി

|

ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന്റെ പര്യായമായാണ് കണക്കാക്കുന്നത്. ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ഈന്തപ്പഴം മുന്നിലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടാവാന്‍ ഇടയില്ല.

എന്നാല്‍ എന്തും അധികമായാല്‍ വിഷമാണ് എന്നാണല്ലോ ചൊല്ല്. അതിനെ അന്വര്‍ത്ഥമാക്കുന്ന രീതി തന്നെയാണ് ഈന്തപ്പഴത്തിന്റേതും. ഈന്തപ്പഴം ആവശ്യത്തിന് കഴിച്ചാല്‍ അത് അമൃത് കഴിയ്ക്കുന്നതിന് തുല്യമാണ്. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

എന്നാല്‍ ആവശ്യത്തില്‍ അധികമായാലോ അത് പലപ്പോഴും വിഷം കഴിയ്ക്കുന്നതിന് തുല്യമാവുകയാണ് ചെയ്യുന്നത്. ഈന്തപ്പഴം ആവശ്യത്തില്‍ അധികം കഴിച്ചാല്‍ നമുക്ക് കിട്ടുന്ന ചില പണികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിനെ വര്‍ദ്ധിപ്പിക്കും

പ്രമേഹത്തിനെ വര്‍ദ്ധിപ്പിക്കും

ജീവിതശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയമില്ല. പ്രകൃതിദത്തമായി തന്നെ പഞ്ചസാര അടങ്ങിയിട്ടുള്ളതാണ് ഈന്തപ്പഴം. 24 ഗ്രാം ഈന്തപ്പഴത്തില്‍ 105 കലോറി എനര്‍ജി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈന്തപ്പഴത്തിന്റെ അളവ് കൂടിയാല്‍ അത് പ്രമേഹത്തെ കൂടെക്കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ലിന്റെ ആയുസ്സെടുക്കും

പല്ലിന്റെ ആയുസ്സെടുക്കും

പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം പ്രതിരോധിയ്ക്കുന്നത് ഇനാമലാണ്. പല്ലിന്റെ ആരോഗ്യത്തിന് ഈന്തപ്പഴത്തിലെ ഫഌറിന്‍ സഹായിക്കുന്നുണ്ടെങ്കിലും അധികമായി കഴിയ്ക്കുന്നത് പല്ലിന്റെ ബലത്തെ ഇല്ലാതാക്കുകയും പല്ലില്‍ പോടുകള്‍ ഉണ്ടാവാന്‍ കാരണമാകുകയുമാണ് ചെയ്യുന്നത്. കിഡ്‌നി പോക്കാണോ എന്നറിയാം, ലക്ഷണങ്ങള്‍ നോക്കി

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈന്തപ്പഴം കാരണമാകുന്നുണ്ടോ? എന്നാല്‍ സത്യമാണ് വെള്ളത്തിലിട്ട ഈന്തപ്പഴം ശരീരഭാരം കുറയ്ക്കുമ്പോള്‍ ഈന്തപ്പഴം കൂടുതല്‍ കലോറിയെ ശരീരത്തിലേക്ക് സ്വീകരിയ്ക്കുകയുമാണ് ചെയ്യുന്നത്.

ഡയറിയയ്ക്ക് കാരണം

ഡയറിയയ്ക്ക് കാരണം

ഡയറിയ ഉണ്ടാവാനും പലപ്പോഴും ഈന്തപ്പഴത്തിന്റെ അമിതോപയോഗം കാരണമാകുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും അത് വഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ശരീരം എത്തുന്നു. ഇത് പലപ്പോഴും മരണത്തിലേക്കും വഴിവെയ്ക്കുന്നു.

കൂടുതല്‍ പൊട്ടാസ്യം

കൂടുതല്‍ പൊട്ടാസ്യം

കൂടുതല്‍ പൊട്ടാസ്യം അനിയന്ത്രിതമായ തോതില്‍ അകത്തേക്ക് ചെല്ലുന്നത് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലേക്ക് വഴി തെളിയ്ക്കുന്നു. ഇത് അമിതക്ഷീണത്തിനും മെറ്റബോളിസം കുറയാനും കാരണമാകുന്നു.

 വയറുവേദന

വയറുവേദന

വയറു വേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ചില്ലറയല്ല. എന്നാല്‍ ഈന്തപ്പഴത്തിന്റെ അമിതോപയോഗം ഉണ്ടാക്കുന്ന വയറുവേദന അല്‍പം കൂടി കടന്നതായിരിക്കും. അധികമായി ഈന്തപ്പഴം കഴിയ്ക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നു.

വയര്‍ വീര്‍ത്ത അവസ്ഥ

വയര്‍ വീര്‍ത്ത അവസ്ഥ

പലപ്പോഴും വയര്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥ ഉണ്ടാവാനും ഇത് കാരണമാകുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയാണ് പലപ്പോഴും ഇതിന് പുറകില്‍. ഈന്തപ്പഴത്തിന്റെ അമിതോപയോഗം ആണ് പലപ്പോഴും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

നെഞ്ചില്‍ ഭാരം കെട്ടിയ അവസ്ഥ

നെഞ്ചില്‍ ഭാരം കെട്ടിയ അവസ്ഥ

പലപ്പോഴും നെഞ്ചില്‍ ഭാരം കെട്ടിയ അവസ്ഥയുണ്ടാക്കുന്നതാണ് മറ്റൊരു പ്രശ്‌നം. നെഞ്ചില്‍ അനുഭവപ്പെടുന്ന ഇത്തരം പ്രശ്‌നത്തിന് കാരണവും പലപ്പോഴും ഈന്തപ്പഴത്തിന്റെ അമിതോപയോഗം ആണ്.

കുടല്‍ വീക്കം

കുടല്‍ വീക്കം

കുടല്‍ വീക്കത്തിന് കാരണവും പലപ്പോഴും ഇത്തരം ശീലങ്ങള്‍ തന്നെയാണ്. ഈന്തപ്പഴത്തിന്റെ അമിതോപയോഗം കുടലില്‍ അലര്‍ജി ഉണ്ടാക്കുകയും ഇത് കുടല്‍ ക്യാന്‍സര്‍ ആയി മാറാനുള്ള സാധ്യത വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 അലര്‍ജികള്‍ ധാരാളം

അലര്‍ജികള്‍ ധാരാളം

അലര്‍ജി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചര്‍മ്മത്തിലും മുടിയുടെ കാര്യത്തിലും എല്ലാം പലപ്പോഴും അലര്‍ജി ഉണ്ടാവുന്നു. വായിലും നാവിലും ചുവന്ന് തടിച്ച പാടുകളും മറ്റും ഈന്തപ്പഴം അധികം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നു.

ചിലതിലെ മെഴുകു പ്രയോഗം

ചിലതിലെ മെഴുകു പ്രയോഗം

ചില ഈന്തപ്പഴങ്ങളില്‍ തൂക്കവും തിളക്കവും കൂടുതല്‍ തോന്നുന്നതിനായി മെഴുക് പുരട്ടാറുണ്ട്. ഇത് വയറിനെ അസ്വസ്ഥമാക്കുകയും വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാം കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍

 മലബന്ധം ഉണ്ടാക്കുന്നു

മലബന്ധം ഉണ്ടാക്കുന്നു

ചിലര്‍ക്ക് ഈന്തപ്പഴം കഴിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദഹനപ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിനെല്ലാം കാരണം എന്നത് തന്നെയാണ് സത്യം.

ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍

ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍

ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും ഈന്തപ്പഴം കൊടുക്കരുത്. ഇത് മറ്റ് ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുട്ടികളില്‍ ഇല്ലാതാക്കുന്നു. പലപ്പോഴും മുലപ്പാല്‍ പോലും ദഹിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ശരീരം മാറുന്നു.

ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം

ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം

ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് വിപണിയില്‍ നിന്ന് വാങ്ങിയ്ക്കുന്ന ഈന്തപ്പഴത്തില്‍ മെഴുകിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് വിപരീത ഫലമായിരിക്കും.

 കൊളസ്‌ട്രോളിന്റെ കാര്യത്തില്‍

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍

കൊളസ്‌ട്രോളിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഈന്തപ്പഴം കൊളസ്‌ട്രോള്‍ കുറയ്ക്കുമെങ്കിലും ഈന്തപ്പഴത്തിന്റെ ഉപയോഗം അധികമായാല്‍ അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Side Effects Of Eating Too Many Dates

Although dates are beneficial for us and provides lot of benefits but still there are some side effects of eating too many dates.
X
Desktop Bottom Promotion