വേവിക്കുമ്പോള്‍ ഗുണം കൂടുന്ന പച്ചക്കറികള്‍

Posted By:
Subscribe to Boldsky

പച്ചക്കറികള്‍ കൂടുതല്‍ വേവിച്ചാല്‍ ആരോഗ്യം കുറയും എന്നൊരു ധാരണയുണ്ട്. എന്നാല്‍ വേവിയ്ക്കുന്തോറും ആരോഗ്യത്തിന് നല്ലതായി മാറുന്ന ചില പച്ചക്കറികളുണ്ട്. പലപ്പോഴും പാതി വേവില്‍ മാത്രം ഗുണമുള്ളൂ എന്ന് നമ്മള്‍ കരുതുന്ന ചില പച്ചക്കറികള്‍. വേനലില്‍ വാടാതിരിയ്ക്കാന്‍ പനനൊങ്ക്

ഇത് ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. ദഹനപ്രക്രിയ വേഗത്തിലാക്കാനും പോഷകങ്ങളെ കൂടുതല്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ഇത്തരം പച്ചക്കറികള്‍ക്ക് സാധിയ്ക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

ചീര

ചീര

കാല്‍സ്യത്തിനാല്‍ സമ്പന്നമാണ് ചീര. എന്നാല്‍ ചീര മുഴുവനായി വേവിയ്ക്കാന്‍ പാടില്ല. അത്തരത്തില്‍ വേവിച്ചാല്‍ അതിന്റെ ആരോഗ്യഗുണങ്ങള്‍ ഇല്ലാതാവും എന്ന ഒരു ധാരണ നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചീര വേവിയ്ക്കുമ്പോള്‍ ഇതിലെ ഓക്‌സാലിക് ആസിഡിന്റെ അളവ് കുറയുകയും കാല്‍സ്യത്തിന്റെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്.

 കാരറ്റ്

കാരറ്റ്

പച്ചയ്ക്കും കറിവെച്ചും പാതിവേവിച്ചും എല്ലാം നമ്മള്‍ കഴിയ്ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. എന്നാല്‍ പച്ചയ്ക്ക് കഴിയ്ക്കുന്നതിന്റെ ഇരട്ടി ഫലമാണ് കാരറ്റ് വേവിച്ചു കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നത്. ഇതിലെ ആന്ഡറി ഓക്‌സിഡന്റിന്റെ ഗുണം കാരറ്റ് വേവിയ്ക്കുമ്പോള്‍ ഇരട്ടിയായി മാറുന്നു. ഇത് കാഴഅചശക്തിയെ വളരെയധികം സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളിയും ഏറ്റവും നന്നായി വേവിച്ച് കഴിയ്ക്കുന്നത് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന ലൈക്കോപീന്‍ ഏറ്റവും അധികം തക്കാളിയിലാണ് ഉള്ളത്. എന്നാല്‍ തക്കാളി വേവിയ്ക്കുമ്പോള്‍ ലൈക്കോപീനിന്റെ അളവ് ഏതാണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിക്കും.

കാബേജ്

കാബേജ്

കാബേജ് , കോളിഫഌവര്‍ തുടങ്ങിയ പച്ചക്കറികളില്‍ ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ തടയുന്നതിനുള്ള ഗോയിട്രജന്‍ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പച്ചക്കറികള്‍ വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്.

കൂണ്‍

കൂണ്‍

കൂണും നല്ല പോലെ വേവിച്ച് മാത്രം കഴിക്കേണ്ടതാണ്. വിഷാംശം അല്‍പം കൂടുതലാണ് കൂണില്‍. എന്നാല്‍ വേവിക്കുമ്പോള് പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുകയും വിഷാംശം ഇല്ലാതാവുകയും ചെയ്യുന്നു.

English summary

Vegetables That Should Be Cooked to Maximize Their Nutrients

Does cooking vegetables destroy their nutrients? What's the healthiest way to cook them? Learn the pros and cons of raw, cooked, and fermented vegetables.
Story first published: Friday, May 6, 2016, 8:00 [IST]