വയറ്റിലെ കൊഴുപ്പിന് മഞ്ഞള്‍പ്പൊടി വെള്ളം പരിഹാരം

Posted By:
Subscribe to Boldsky

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ആണ് കുടവയറായും അമിത വണ്ണമായും നമ്മുടെ ശരീരത്തെ തടിപ്പിക്കുന്നത്. ഇത് കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്തവര്‍ ഇനി വിഷമിക്കേണ്ട.

കാരണം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പ്രതിരോധിയ്ക്കുന്ന മഞ്ഞള്‍പ്പൊടിയ്ക്ക് അനാവശ്യ കൊഴുപ്പിനും തടയിടാന്‍ കഴിയും. നമ്മുടെ കറികളിലെല്ലാം മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നുവെങ്കിലും പലപ്പോഴും വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പ്പൊടി നമുക്ക് ഇരട്ടിപ്പണിയാണ് തരുന്നത്. ഓരോ രക്ത ഗ്രൂപ്പിനും വേണ്ട ഭക്ഷണം

എന്നാല്‍ പ്രകൃതി ദത്തമായി നമ്മള്‍ ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞള്‍പ്പൊടി അല്‍പം വെള്ളത്തില്‍ കലര്‍ത്തി എന്നും രാവിലെ കുടിച്ചാല്‍ അതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രകടമാകും.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് മഞ്ഞള്‍പ്പൊടി വെള്ളം. മഞ്ഞള്‍ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുടിച്ചാല്‍ ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം ബെസ്റ്റാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്.

ഒബേസിറ്റി കുറയ്ക്കുന്നു

ഒബേസിറ്റി കുറയ്ക്കുന്നു

ഒബേസിറ്റി കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം സഹായിക്കുന്നു. വണ്ണം കൂട്ടാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ രക്ത ധമനികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും ഇതില്‍ കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യും. എന്നാല്‍ മഞ്ഞള്‍പ്പൊടി വെള്ളം കഴിയ്ക്കുന്നത് ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ഭക്ഷണത്തിലും ഉള്‍പ്പെടുത്താം

ഭക്ഷണത്തിലും ഉള്‍പ്പെടുത്താം

മഞ്ഞള്‍പ്പൊടി വെള്ളം മാത്രമല്ല ഭക്ഷണത്തിലും അല്‍പം കൂടുതല്‍ മഞ്ഞള്‍പ്പൊടി ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായും മറ്റ് പ്രശ്‌നങ്ങളെ ചെറുക്കും.

 കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് അധികമുള്ള തടിയേയും കൊഴുപ്പിനേയും എത്രയും പെട്ടെന്ന് തന്നെ ഉരുക്കിക്കളയുന്നു.

 മഞ്ഞള്‍പ്പൊടി ചായയിലും

മഞ്ഞള്‍പ്പൊടി ചായയിലും

മഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അല്‍പം ചായയില്‍ ഇട്ട് കഴിച്ചാല്‍ മതി. മറ്റ് സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ ആരോഗ്യം നിറഞ്ഞതാണ് മഞ്ഞള്‍പ്പൊടി എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മാംസാഹാരത്തിലും മഞ്ഞള്‍പ്പൊടി

മാംസാഹാരത്തിലും മഞ്ഞള്‍പ്പൊടി

തടി കുറയ്ക്കണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഞ്ഞള്‍പ്പൊടി മാംസാഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് മാംസത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

English summary

Is turmeric water can effective remedy for weight loss

Turmeric is one of the lesser-known spices that is effective for weight loss. It acts as an anti-inflammatory, so it will help you ache less and give you more get-up-and-go that results in quick weight loss when combined with a healthy diet.
Subscribe Newsletter