For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസില്‍ ഉച്ചഭക്ഷണശേഷം ഉറക്കം വരുന്നോ?

|

ഉച്ചഭക്ഷണത്തിന് ശേഷം ചെറിയൊരു മയക്കം നല്ലതു തന്നെ. എന്നാല്‍ ഓഫീസിലിരിയ്ക്കുമ്പോള്‍ ഉച്ചഭക്ഷണശേഷം ഉറക്കം വരുന്നത് നല്ലതല്ല. മറ്റുളളവര്‍ ഇതു കണ്ടുപിടിച്ചാല്‍ നാണക്കേടും.

ഉച്ചഭക്ഷണശേഷം ഉറക്കം വരുന്നുവെങ്കില്‍ കഴിയ്ക്കുന്ന ഭക്ഷണമാണ് പ്രധാന വില്ലനെന്നു പറയാം. പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലെങ്കില്‍. അതായത്, തലേന്ന് ഉറക്കം മതിയാകാതെ വരിക, അസുഖങ്ങള്‍, മരുന്നുകള്‍ എന്നിവയല്ല, കാരണങ്ങളെങ്കില്‍.

മിക്കവാറും പേര്‍ ഉച്ചയ്ക്ക് ചോറ്, ചപ്പാത്തി അല്ലെങ്കില്‍ പിസ, സാന്റ്‌വിച്ച്, ബര്‍ഗര്‍, പൊറോട്ട തുടങ്ങിയവയെല്ലാമായിരിയ്ക്കും കഴിയ്ക്കുക. ഇതിനു ശേഷം ഉറക്കം വരുന്നുവെങ്കില്‍ കാരണമന്വേഷിച്ചു പോകേണ്ടതില്ല. അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം

ഓഫീസിലെ ഉച്ചഭക്ഷണശേഷമുള്ള ഉറക്കം തൂങ്ങല്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ.

ഓംലറ്റ്-വെജിറ്റബിള്‍

ഓംലറ്റ്-വെജിറ്റബിള്‍

ഓംലറ്റ്-വെജിറ്റബിള്‍ കോമ്പിനേഷന്‍ പരീക്ഷിയ്ക്കാം. ഓംലറ്റില്‍ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കാം. ആരോഗ്യകരമാണ്. ഉറക്കവും വരില്ല.

സാന്റ്‌വിച്ച്, ഗ്രീന്‍ ജ്യൂസ്‌

സാന്റ്‌വിച്ച്, ഗ്രീന്‍ ജ്യൂസ്‌

സാന്റ്‌വിച്ച് കഴിയ്ക്കുമെങ്കില്‍ കൂടെ ഇലകളുടേയോ പച്ചക്കറികളുടേയോ ജ്യൂസ് കുടിയ്ക്കാം.

സാന്റ്‌വിച്ച്, ഗ്രീന്‍ ജ്യൂസ്‌

സാന്റ്‌വിച്ച്, ഗ്രീന്‍ ജ്യൂസ്‌

ചപ്പാത്തി നിര്‍ബന്ധമെങ്കില്‍ ഇതിനൊപ്പം റോസ്റ്റ് ചെയ്ത് ബീറ്റ്‌റൂട്ട് കൂട്ടി കഴിയ്ക്കാം. ഉറക്കം വരവും ക്ഷീണവുമെല്ലാം മാറും.

ഇഡ്ഢലി, ഈന്തപ്പഴം

ഇഡ്ഢലി, ഈന്തപ്പഴം

ഇഡ്ഢലിയാണോ ഉച്ചഭക്ഷണം. കൂടെ മൂന്നോ നാലോ ഈന്തപ്പഴം കഴിയ്ക്കൂ. ഊര്‍ജം ലഭിയ്ക്കും. ഉറക്കം വരികയുമില്ല.

പഴം, കശുവണ്ടിപ്പരിപ്പ്

പഴം, കശുവണ്ടിപ്പരിപ്പ്

ചോറും ചപ്പാത്തിയുമൊന്നും നിര്‍ബന്ധമി്‌ല്ലെങ്കില്‍ പ്രശ്‌നമില്ല. പഴം, കശുവണ്ടിപ്പരിപ്പ്, മറ്റു ഫ്രൂട്‌സ് എന്നിവയുള്‍പ്പെടുത്തി കഴിയ്ക്കാം.

സാന്റ്‌വിച്ച്, ബേക്ക്ഡ് ഉരുളക്കിഴങ്ങ്‌

സാന്റ്‌വിച്ച്, ബേക്ക്ഡ് ഉരുളക്കിഴങ്ങ്‌

സാന്റ്‌വിച്ചിനൊപ്പം ബേക്ക് ചെയ്ത ഉരുളക്കിഴങ്ങു കഴിച്ചു നോക്കൂ, ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. ഊര്‍ദം ലഭിയ്ക്കും. സാന്റ്‌വിച്ച് കഴിച്ച ശേഷം മിതമായി മാത്രം, ബേക്ക് ചെയ്ത ഉരുളക്കിഴങ്ങു മാത്രം കഴിയ്ക്കുക.

ചപ്പാത്തി, സാലഡ്

ചപ്പാത്തി, സാലഡ്

ചപ്പാത്തി കഴിയ്ക്കണെങ്കില്‍ കൂടെ ഇഷ്ടമുള്ള പച്ചക്കറികള്‍ ചേര്‍ത്ത സാലഡ് കൂടി കഴിയ്ക്കാം. ഉറക്കം വരില്ല.

തൈര്, ബെറി

തൈര്, ബെറി

ഒരു കപ്പു തൈരില്‍ സ്‌ട്രോബെറി, ബ്ലാക്ക് ബെറി തുടങ്ങിയവ കഴിയ്ക്കാം. ഊര്‍ജം ലഭിയ്ക്കും. ഉറക്കം വരികയുമില്ല. ലഘുവായ ഭക്ഷണ മതിയെന്നുണ്ടെങ്കില്‍ ഇതു പരീക്ഷിയ്ക്കാം.

English summary

Tips To Avoid Sleepiness After Lunch

Whats the best lunch to avoid sleepiness? To begin with, it is better to avoid a heavy lunch as that can induce drowsiness.
Story first published: Wednesday, February 3, 2016, 11:09 [IST]
X
Desktop Bottom Promotion