Latest Updates
-
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം! -
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ
അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം
മുടി നരയ്ക്കുന്നത് പലപ്പോഴും വയസ്സാവുമ്പോഴാണ്. എന്നാല്‍ വയസ്സാവാതെയും മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല. ചെറുപ്പത്തിലേ മുടി നരച്ച് വയസ്സായെന്ന പഴി കേള്‍ക്കേണ്ടി വരുന്നവരാകട്ടെ ഇന്നത്തെ കാലത്ത് കൂടുതലും. എന്നാല്‍ പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് പലര്‍ക്കും അറിയില്ല. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കിടിലന്‍ ഒറ്റമൂലി
മുടി നരയ്ക്കാന്‍ തുടങ്ങുമ്പോഴേ പലരും ചികിത്സയ്ക്കും മരുന്നിനുമായി ഓടുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും അന്തരീക്ഷ മലിനീകരണവും എല്ലാം മുടി നരയ്ക്കുന്നതിന് കാരണമാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നു നമുക്ക് നോക്കാം.

മെലാനൊസ്റ്റ് കോശങ്ങള്‍ തരുന്ന പണി
നമ്മുടെ മുടിയ്ക്കും, ത്വക്കിനും നിറം നല്‍കുന്നത് മെലാനിന്‍ എന്ന വര്‍ണവസ്തുവാണ്. വെളുത്ത നിറമുള്ളവരില്‍ മെലാനിന്‍ കുറവായിരിക്കും. നമ്മുടെ ജീനുകളിലെ വ്യത്യാസം കാരണം മെലാനിന്‍ പലരിലും പല അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മുടി നരയ്ക്കുന്നതിനും ഇത്തരത്തില്‍ മെലാനൊസൈറ്റ കോശങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്‍ കാരണമാകുന്നു.

മാനസിക സമ്മര്‍ദ്ദവും കാരണമോ?
മാനസിക സമ്മര്‍ദ്ദം കൂടുതലാകുമ്പോള്‍ പലപ്പോഴും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുന്നു. ഇത് നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. അതിലൂടെ മുടി നരയ്ക്കാനും കാരണമാകുന്നു.

പാരമ്പര്യമായുള്ള അകാല നര കുറയ്ക്കാമോ?
പലര്‍ക്കും പാരമ്പര്യമായുള്ള അകാല നരയാണ് പ്രശ്നം. എന്നാല്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം. പ്രോട്ടീനും പോഷകങ്ങളും ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ അകാലനരയെ ഇല്ലാതാക്കാം.

ഭക്ഷണത്തിലൂടെ അകാല നര കുറയ്ക്കാം?
ഭക്ഷണം കഴിയ്ക്കുന്നതിലൂടെ അകാല നര കുറയ്ക്കാവുന്നതാണ്. ബദാം, വാള്‍നട്ട് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുക.

വിറ്റാമിന്‍ ബി
വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇലവര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഭക്ഷണത്തിന്റ ഭാഗമാക്കുക.

മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങള്‍ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് അകാല നരയെ മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെയും ഇല്ലാതാക്കും.

അകാലനരയ്ക്കുള്ള വീട്ടുപായങ്ങള്‍
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് നെല്ലിക്ക. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ അകാല നരയ്ക്കെതിരെ ശക്തമായി പ്രതിരോധിയ്ക്കും. അതുകൊണ്ട് തന്നെ നെല്ലിക്ക പൊടിച്ചത് തലയില്‍ പേസ്റ്റ് രൂപത്തില്‍ തേയ്ക്കുന്നത് അകാലനരയെ പ്രതിരോധിയ്ക്കാനുള്ള വഴിയാണ്.

പാല്
പാലും അകാല നരയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്‍പിലാണ്. എന്നാല്‍ പാലിനേക്കാള്‍ ശുദ്ധമായ പശുവിന് പാലില്‍ നിന്നെടുത്ത വെണ്ണയാണ് അകാല നരയെ പ്രതിരോധിയ്ക്കുന്നത്.

വെളിച്ചെണ്ണയും നാരങ്ങാ നീരും
വെളിച്ചെണ്ണ മുടിയുടെ ആരോഗ്യ കാര്യത്തില്‍ എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം നമുക്കറിയാം. എന്നാല്‍ അകാല നരയെ പ്രതിരോധിയ്ക്കാന്‍ നാരങ്ങാ നീര് ഉപ.ാേഗിച്ച് മുടി കഴുകിയ ശേഷം വെളിച്ചെണ്ണ കൊണ്ട് തല മസ്സാജ് ചെയ്യുക. ഇത് അകാലനരയെ പ്രതിരോധിയ്ക്കും.



Click it and Unblock the Notifications