Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖത്തിന് നിറം ഗ്യാരണ്ടി, ഈ വഴിയിലൂടെ
സൗന്ദര്യസംരക്ഷണം മാത്രമല്ല മുഖത്തിന്റെ സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഉറപ്പായ മാര്‍ഗ്ഗങ്ങള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നിറത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. പലപ്പോഴും നിറം കുറഞ്ഞവര്‍ നിറം വര്‍ദ്ധിപ്പിക്കാനായി പഠിച്ച പണികള്‍ പതിനെട്ടും കാണിയ്ക്കുന്നത് കാണാം. 2 ദിവസം മിനക്കെട്ടാല്‍ ആസ്പിരിന്‍ കളയും അരിമ്പാറ
ബ്യൂട്ടി പാര്‍ലറില്‍ പോയി ഉള്ള നിറവും സൗന്ദര്യവും കൂടി കളയുന്നവര്‍ക്ക് പിന്നീട് ഇതിന്റെ പാര്‍ശ്വഫലത്തെ ചികിത്സിക്കാന്‍ മാത്രമേ സമയമുണ്ടാവുകയുള്ളൂ.എന്നാല്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ അതും ഇതും വാരിപ്പൂശുന്നതിനു പകരം ഫലം ലഭിയ്ക്കുമെന്ന് ഉറപ്പുള്ള ചില വഴികള്‍ ഉണ്ട്.
ഈ വഴികള്‍ പ്രകൃതി ദത്തമായവ ആയതു കൊണ്ട് തന്നെ ഒരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളേയും പേടിക്കണ്ട എന്നതാണ് മറ്റൊരു കാര്യം. എന്തൊക്കെയാണ് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം. നെറുകയില്‍ എണ്ണ തേച്ചാല്‍ ഫലം?

പച്ചമഞ്ഞള്‍
ഏത് പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടിലും നമുക്ക് മഞ്ഞളിന്റെ സാന്നിധ്യം കാണാവുന്നതാണ്. ചര്‍മ്മത്തിന് നിറം നല്കാന് ഇത്രയും പറ്റിയ മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം മഞ്ഞളിലുണ്ട്.

പാല്
പാല് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഒരു അവശ്യഘടകം തന്നെയാണ്. പാലിന്റെ ഉപയോഗം നിറം വര്‍ദ്ധിപ്പിക്കും. പാലും തേനും തുല്യ അളവില്‍ എടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. സ്വയംഭോഗം ദാമ്പത്യം തകര്‍ക്കും?

ബദാം ഓയില്‍
ബദാം ഓയില്‍ ആണ് മറ്റൊന്ന്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് നിറവും മൃദുത്വവും നല്കുന്നു. ഭര്‍ത്താവിനെ വിശ്വസിയ്ക്കരുത്, തെളിവിതാ....

ഫ്രൂട്ട് പാക്ക്
ഫ്രൂട്ട് പാക്ക് ആണ് മറ്റൊന്ന്. പല വിധത്തിലുള്ള പഴങ്ങള്‍ കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും തിളക്കമുള്ള ചര്‍മ്മം നല്‍കും. പപ്പായ, വെള്ളരിയ്ക്ക, ആവക്കാഡോ, തക്കാളി തുടങ്ങിയവയെല്ലാം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്.

നാരങ്ങ
പ്രകൃതിദത്തമായ ഒരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ. നാരങ്ങ മുഖത്ത് തേയ്ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരിക്കലും നാരങ്ങ നീര് നേരിട്ട് മുഖത്ത് പ്രയോഗിക്കരുത്. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. തേനിലോ റോസ് വാട്ടറിലോ വെള്ളത്തിലോ മിക്സ് ചെയ്ത് തേയ്ക്കാം.

ഉഴുന്ന് പൊടി
ഉഴുന്ന് പൊടി തേയ്ക്കുന്നതും പലപ്പോഴും സൗന്ദര്യത്തിന്റെ മാറ്റു കൂട്ടും. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കും.

തൈര്
തൈര് ഓട്സില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും.

പഴം
നന്നായി പഴുത്ത വാഴപ്പഴവും നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ എ, ബി തുടങ്ങിയവ മുഖത്തെ കറുത്ത പാടുകളേയും മുഖത്തുണഅടാകുന്ന അനാവശ്യ രോമങ്ങളേയും ഇല്ലാതാക്കുന്നു.

മുട്ട
മുട്ടയുടെ വെള്ള മുഖം ക്ലിയറാകാനും പ്രായമാകുന്നതോടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കും പരിഹാരം നല്‍കും.

കറ്റാര്‍വാഴ
നിറം വര്‍ദ്ധിപ്പിക്കാനും മുടി വളരാനും ഇത്രയേറെ ഫലപ്രദമായ മറ്റൊരു വസ്തും ഇല്ലെന്നു തന്നെ പറയാം. കറ്റാര്‍വാഴയുടെ നീര് മുഖത്ത് തേച്ചു പിടിപ്പിച്ച് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സാധിയ്ക്കും.

ജീരകം
ജീരകത്തിലൂടെ നിറം വര്ദ്ധിപ്പിക്കമോ? ജീരകം നല്ലതുപോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഇത് മുഖത്തെ പാടുകളും കറുത്ത നിറവും അകറ്റി ചര്‍മ്മത്തിന് തിളക്കം നല്കുന്നു.

റോസ് വാട്ടര്‍
റോസ് വാട്ടര്‍ ഇത്തരത്തില്‍ നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. റോസ് വാട്ടറില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

മുള്‍ട്ടാണി മിട്ടി
മുള്ട്ടാണിമിട്ടിയാണ് മറ്റൊരു സൗന്ദര്യവര്‍ദ്ധക വസ്തു. ഇത് ചര്‍മ്മത്തെ പൂര്‍ണമായും പാടുകളില്ലാത്തതും മൃദുവായതുമായ ചര്‍മ്മമാക്കി മാറ്റുന്നു.



Click it and Unblock the Notifications
