നന്നായി ഉറങ്ങാൻ ചില കാര്യങ്ങൾ

Posted By: Super Admin
Subscribe to Boldsky

ഉറക്കം നിങ്ങളുടെ തലച്ചോറിന് ഉണർവും ,അവബോധവും ശരിയായ മൂഡും നൽകുന്നു .എന്നാൽ പലരും ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നു .താളം തെറ്റിയ ഉറക്കം ശാരീരികവും ,മാനസികവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു .

ഉത്ക്കണ്ഠയും ,സമ്മർദ്ദവും ഉറക്കത്തിനു തടസ്സം സൃഷ്ടിക്കുന്നു .മറ്റു ചില പ്രശ്നങ്ങളായ കൂർക്കം വലി ,ഉറക്കത്തിലെ നടത്തം ,എന്നിവയും ഉറക്കം കെടുത്തും .കാലിലെ പ്രശ്നങ്ങളും ,പല്ലുകടിയും ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന മറ്റു ചില കാരണങ്ങളാണ് .

Sleep Mistakes You Need To Stop Making

ഉറക്കമില്ലാത്ത രാത്രികൾ ഓഫീസിലും സ്‌കൂളിലും പ്രശ്നങ്ങൾ സൃഷ്ടിക്കും .കൂടുതൽ റിസ്ക് എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .ഇത് ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും .ഉറക്കക്കുറവ് ഉള്ളവർക്ക് ഹൃദ്രോഗം ,ഹൃദയ സ്പന്ദനത്തിൽ വ്യത്യാസം ,ഉയർന്ന രക്തസമ്മർദ്ദം ,സ്‌ട്രോക്ക് ,പ്രമേഹം ,അമിതവണ്ണം എന്നിവ ഉണ്ടാകും

ശരിയായ രീതിയിൽ ഉറങ്ങാതെ നാം ചില തെറ്റുകൾ ചെയ്യാറുണ്ട് .ഇവ ഒഴിവാക്കി ശരിയായ രീതിയിൽ രാത്രി ഉറങ്ങി രാവിലെ ഫ്രഷ് ആയും നല്ല ഉണർവിലും എഴുന്നേൽക്കുക .

Sleep Mistakes You Need To Stop Making

ഒരിക്കലും സ്‌നൂസ് ബട്ടൺ അമർത്താതിരിക്കുക .അധികം കിട്ടുന്ന ആ 10 മിനിട്ടു നിങ്ങൾക്ക് യാതൊരു പ്രയോജനവും തരുന്നില്ല .പകരം ഉറക്കത്തിനു തടസ്സം ഉണ്ടാകുന്നതുമൂലം നിങ്ങൾ കൂടുതൽ ക്ഷീണിക്കുന്നു .ശരീരത്തിന് ഉന്മേഷം കിട്ടാനായുള്ള ചെറിയ ഉറക്കം 30 മിനിറ്റിൽ ക്രമീകരിക്കുക .നീണ്ട ഉറക്കം തടസ്സം ഉണ്ടാക്കും .

Sleep Mistakes You Need To Stop Making

ഉറക്കത്തിനും ശരിയായ സമയം ക്രമീകരിക്കുക .ഉറങ്ങുന്നതും ഉണരുന്നതും എന്നും ഒരേ സമയത്താകുക .അങ്ങനെ ഉറക്കത്തിനു ഒരു താളം ഉണ്ടാകുന്നു .ഉച്ച ഭക്ഷണത്തിനു ശേഷം കഫീൻ ഒഴിവാക്കുന്നത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കും .

Sleep Mistakes You Need To Stop Making

കിടക്കുന്നതിനു മുൻപ് മദ്യം ,പഞ്ചസാര എന്നിവ ഒഴിവാക്കുക .ഇവ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിച്ചു ഉറക്കത്തിനു തടസ്സം ഉണ്ടാക്കും .ഇരുണ്ട മുറിയിൽ ഉറങ്ങുക .ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ ദിവസത്തെ വിഷമങ്ങളും സമ്മർദ്ദവും മാറ്റി വയ്ക്കുക .

English summary

Sleep Mistakes You Need To Stop Making

Are you having good sleep. Can you sleep well. As there are some common mistakes that everyone makes while they sleep.
Story first published: Thursday, August 25, 2016, 23:45 [IST]