For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേഫ്‌ സെക്‌സ്‌, നിങ്ങളറിയേണ്ട ചിലത്‌....

|

സേഫ്‌ സെക്‌സ്‌ എന്ന വാക്ക്‌ എല്ലാവരും കേട്ടിട്ടുണ്ടാകും. ഗര്‍ഭധാരണം തടയുകയെന്നതാണ്‌ പ്രധാനമായും ഇതിന്റെ അര്‍ത്ഥമെന്നു പലരും കരുതി വച്ചിരിയ്‌ക്കുന്നു.

എന്നാല്‍ സേഫ്‌ സെക്‌സ്‌ എന്നതിന്‌ ഇതിനേക്കാളേറെ അര്‍ത്ഥവ്യാപ്‌തികള്‍ ഏറെയുണ്ട്‌. ഗര്‍ഭധാരണപരമായ കാരണങ്ങളാല്‍ മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാലും സേഫ്‌ സെക്‌സ്‌ എന്ന പദം പ്രാധാന്യമര്‍ഹിയ്‌ക്കുന്നു. കാരണം രോഗങ്ങള്‍ കൂടുതലുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണിത്‌.

സേഫ്‌ സെക്‌സ്‌ എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്‌തിയെക്കുറിച്ചറിയൂ, ടോയ്‌ലറ്റിലിരുന്നു പേപ്പര്‍ വായിച്ചാല്‍ ശരീരത്തിന്

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

ഗര്‍ഭനിരോധനഗുളികകള്‍ ഉപയോഗിച്ചാല്‍ സേഫ്‌ സെക്‌സ്‌ ആയി എന്നു കരുതുന്നവരുണ്ട്‌. ഗര്‍ഭധാരണം തടയാന്‍ ഇവ സഹായിച്ചേക്കും. എന്നാല്‍ സെക്‌സജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കില്ല. ഇതുകൊണ്ടുതന്നെ സേഫ്‌ സെക്‌സ്‌ എന്ന രീതിയില്‍ നൂറു ശതമാനം മാര്‍ക്കു നല്‍കാനുമാകില്ല. മാത്രമല്ല, കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഫലം നല്‍കുകയുമില്ല.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

ഓറല്‍ സെക്‌സ്‌ ഗര്‍ഭധാരണമുണ്ടാക്കില്ല. എന്നാല്‍ കൃത്യമായ വൃത്തി സൂക്ഷിച്ചില്ലെങ്കില്‍ ലൈംഗികജന്യ രോഗങ്ങള്‍ക്കു കാരണമാകും. ഇതുകൊണ്ടുതന്നെ സേഫ്‌ സെക്‌സ്‌ എന്ന ഗണത്തില്‍ പൂര്‍ണമായും പെടുത്താനുമാവില്ല.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

ഏനല്‍ സെക്‌സ്‌ രോഗസാധ്യതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്‌. മുറിവുകളുണ്ടാകാനും അണുബാധയുണ്ടാകാനും സാധ്യതയേറെയാണ്‌. ഇതുകൊണ്ടുതന്നെ കോണ്ടംസ്‌, ലൂബ്രിക്കേഷന്‍ എന്നിവ ഉപയോഗിയ്‌ക്കുന്നതു നല്ലതായിരിയ്‌ക്കും.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌ എന്ന രീതിയില്‍ കൂടുതല്‍ അംഗീകരിയ്‌ക്കപ്പെട്ടിട്ടുള്ള ഒന്നാണ്‌ കോണ്ടംസ്‌. ലൈംഗികരോഗങ്ങള്‍ തടയാന്‍ സഹായകമായതുതന്നെ കാരണം.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

പെനിട്രേഷന്‍ ഒഴിവാക്കിയതു കൊണ്ടു സേഫ്‌ സെക്‌സ്‌ എന്നോ ഗര്‍ഭധാരണം തടയാനാകുമോയെന്നോ പറയാനാകില്ല. കാരണം ബീജങ്ങള്‍ക്ക്‌ യോനീമുഖത്തെത്തിയാല്‍ തന്നെ വേഗത്തില്‍ സഞ്ചരിച്ച്‌ ഗര്‍ഭധാരണം നടത്താന്‍ സാധിയ്‌ക്കും.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

കുളിയ്‌ക്കുമ്പോഴോ ബാത്‌ടബിലോ എല്ലാം വ്യത്യസ്‌തതയ്‌ക്കു വേണ്ടി സെക്‌സ്‌ പരീക്ഷിയ്‌ക്കുന്നവരുണ്ട്‌. എന്നാല്‍ ഇത്‌ പൊതുവെ ആരോഗ്യകമല്ല. കാരണം അണുബാധകളും പകര്‍ച്ചവ്യാധികളുമെല്ലാം പകരാന്‍ സാധ്യതയേറെയാണ്‌.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

സെക്‌സ്‌ ടോയ്‌സ്‌ ഉപയോഗിയ്‌ക്കുന്നവരുണ്ട്‌. ഇത്‌ കൃത്യമായ വൃത്തിയാക്കി ഉപയോഗിയ്‌ക്കുക. അല്ലെങ്കില്‍ രോഗങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്‌. ഇവ വൃത്തിയാക്കാന്‍ അനുവദനീയമായ വസ്‌തുക്കള്‍ മാത്രം ഉപയോഗിയ്‌ക്കുക.

സേഫ്‌ സെക്‌സ്‌

സേഫ്‌ സെക്‌സ്‌

ഇരുപങ്കാളികളുടേയും ലൈംഗികശുചിത്വം ഏറെ പ്രധാനം. സെക്‌സിനു മുന്‍പും ശേഷവുമെല്ലാം സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുക.

Read more about: health body ആരോഗ്യം
English summary

Safe Intercourse Tips For Avoiding Health Issues

Here are some of the safe intercourse tips for avoiding health issues. Read more to know about,
Story first published: Monday, July 25, 2016, 9:51 [IST]
X
Desktop Bottom Promotion