ടോയ്‌ലറ്റിലിരുന്നു പേപ്പര്‍ വായിച്ചാല്‍ ശരീരത്തിന്

Posted By:
Subscribe to Boldsky

ടോയ്‌ലറ്റില്‍ പോകുന്നത് ആരോഗ്യകരമായ ദിനചര്യയുടെ ഭാഗമാണ്. ശരീരത്തിന്റെ ആരോഗ്യം ആകെ സംരക്ഷിയ്ക്കാനുളള വഴി.

എന്നാല്‍ ടോയ്‌ലറ്റില്‍ ആവശ്യം കഴിഞ്ഞാലും പത്രം വായിച്ചും മറ്റും സമയം കളയുന്നവരുണ്ട്. ചിലര്‍ക്ക് കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിയ്ക്കുകയെന്നത് ഒരു ശീലവുമാണ്.

എന്നാല്‍ കൂടുതല്‍ സമയം ടോയ്‌ലറ്റില്‍, അതായത് കൂടിയത് കാല്‍ മണിക്കൂറിനു ശേഷം ടോയ്‌ലറ്റില്‍ ചെലവഴിയ്ക്കരുത്. കാരണങ്ങള്‍ ഇതാണ്.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ശോധയ്ക്കുള്ള തോന്നലുണ്ടാകുമ്പോള്‍ മാത്രം പോകുക. അല്ലാത്തപക്ഷം ബലം പ്രയോഗിച്ചു മലവിസര്‍ജനം നടത്താന്‍ പ്രവണതയുണ്ടാകും. ഇത് ഹെമറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റും ടോയ്‌ലറ്റ് സീറ്റുമെല്ലാം രോഗാണുക്കളാല്‍ നിറഞ്ഞിടമാണ്. ഇവിടെ അധികം ചെലവഴിയ്ക്കുന്നത് രോഗങ്ങ���ുണ്ടാക്കും.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

പത്രത്തിലോ ഫോണിലോ തെരുപ്പിടിയ്ക്കാന്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നവരുണ്ട്. തികച്ചും അനാരോഗ്യകരമായ ശീലമെന്നേ പറയാനാകൂ, ഇങ്ങനെ ചെയ്യുന്നത് ശോധനയെ ബാധിയ്ക്കും. കാരണം ശ്രദ്ധ ഫോണിലും പത്രത്തിലുമാകും. ഇത് സ്വാഭാവിക പ്രക്രിയയെത്തന്നെ ബാധിയ്ക്കും.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ പോകുന്ന സമയത്ത് സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളും ടെന്‍ഷനുമെല്ലാം നല്ല ശോധനയെ ബാധിയ്ക്കും. ഇത് ഒഴിവാക്കുക. വയറിന്റെ സുഖത്തിനും ഇത് അത്യാവശ്യം.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

രാവിലെ എഴുന്നേറ്റാല്‍ വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുക. ചായയ്‌ക്കോ കാപ്പിയ്‌ക്കോ മുന്‍പായി വെള്ളം കുടിയ്ക്കാം. ഇത് ടോയ്‌ലറ്റില്‍ അധികം സമയം ചെലവഴിയ്ക്കാതിരിയ്ക്കാന്‍ സഹായകമാണ്.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ പോകുന്നതിനു മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ല ശോധനയെ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഈ വിദ്യ പരീക്ഷിയ്ക്ക���ം.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ദിവസവും ഒരേ സമയത്തു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ ശ്രമിയ്ക്കുക. ഇത് നല്ല ശോധനയ്ക്കും ടോയ്‌ലറ്റില്‍ അധികസമയം ചെലവഴിയ്ക്കാതിരിയ്ക്കാനും സഹായിക്കും.

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

ടോയ്‌ലറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ അപകടം

തിരക്കില്‍ തീരെ സമയമില്ലാതെ വരുമ്പോള്‍ പെട്ടെന്നു കാര്യം സാധിയ്ക്കുന്നവരുണ്ട്. എന്നാല്‍ ശോധന പൂര്‍ണമാകാതിരിയ്ക്കുന്നതും വയറിന്റെ ആേേരാഗ്യത്തിനു നല്ലതല്ല.

English summary

What Happens When You Sit In Toilet For More Than 15 Minutes

What Happens When You Sit In Toilet For More Than 15 Minutes, read more to know about,
Story first published: Saturday, July 23, 2016, 15:25 [IST]