For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ എന്ന മൃതസഞ്ജീവനി

|

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതാണ് തണ്ണിമത്തന്‍ എന്ന പഴത്തിന്. പഴമായി കഴിച്ചാല്‍ തന്നെ ദാഹം മാറും എന്നതും തണ്ണിമത്തന്റെ ആവശ്യത്തിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ നട്ടില്‍ തണ്ണിമത്തന്‍ കൃഷി അത്ര വ്യാപകമല്ലെങ്കിലും ഇതിന്റെ ഉപയോഗത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണ്. കിഡ്‌നി സ്റ്റോണിന് ആയുര്‍വ്വേദം നല്ലതോ?

ആരോഗ്യപരമായി മുന്നില്‍ നില്‍ക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്റെ ഉപയോഗം ആരോഗ്യപരമായും സൗന്ദര്യപരമായും അല്‍പം കൂടുതല്‍ തന്നെ. മാത്രമല്ല എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിച്ചാല്‍ ഉണ്ടാവുക എന്നു നോക്കാം.

 നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്ന കാര്യത്തില്‍ തണ്ണിമത്തന്‍ മുന്നിലാണ്. തണ്ണിമത്തനില്‍ ജലത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് വേനല്‍ക്കാലത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും തണ്ണിമത്തന്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറല്ല. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത് എന്നതാണ് സത്യം. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ തടയുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്.

 എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്. ലിക്കോപ്പൈന്‍ കൂടുതലുള്ള പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ പല ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ശരീരത്തിലെ കാല്‍സ്യത്തെ പുനരേകീകരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു.

ക്യാന്‍സറിന പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിന പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ ആളത്ര പുറകിലല്ല. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളആണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്നു.

കിഡ്‌നി സ്‌ട്രോങ് ആക്കും

കിഡ്‌നി സ്‌ട്രോങ് ആക്കും

കിഡ്‌നി സ്‌ട്രോങ് ആക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറ്ക്കുന്നു. മാത്രമല്ല ഇതോടൊപ്പം കിഡ്‌നി സ്റ്റോണ്‍ എന്ന പ്രശ്‌നത്തേയും അകറ്റുന്നു.

രക്തസമ്മര്‍ദ്ദത്തിനു വിട

രക്തസമ്മര്‍ദ്ദത്തിനു വിട

രക്തസമ്മര്‍ദ്ദം മൂലം പ്രശ്‌നത്തിലാകുന്ന രോഗികള്‍ക്ക് ആശ്വാസമാണ് തണ്ണിമത്തന്‍. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു.

 നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

ഇന്നത്തെ കാലത്ത് ഏറ്റവു കൂടുതല്‍ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. നെഞ്ചെരിച്ചില്‍ ഇല്ലാതാക്കി ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ നല്ലൊരു ഔഷധമാണ് തണ്ണിമത്തന്‍.

 നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറങ്ങുന്നതിനു മുന്‍പ് എന്നും തണ്ണിമത്തന്‍ കുടിച്ചു നോക്കൂ. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായകമാകുന്നു.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിനും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എയുടെ കലവറയാണെന്നതും തണ്ണി മത്തനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ഊര്‍ജ്ജത്തിന്റെ ഉറവിടം

ഊര്‍ജ്ജത്തിന്റെ ഉറവിടം

ശാരീരികവും മാനസികവുമായ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും തണ്ണിമത്തന്‍ സഹായിക്കും എന്നതാണ് സത്യം. ഭക്ഷണ ശീലത്തില്‍ സ്ഥിരമായി തണ്ണിമത്തന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.

 മസില്‍ആരോഗ്യത്തിന്

മസില്‍ആരോഗ്യത്തിന്

മസിലിന്റെ കാര്യത്തില്‍ വിഷമിക്കുന്നവര്‍ക്കാണ് ഇനി തണ്ണിമത്തനിലൂടെ പരിഹാരം. തണ്ണിമത്തന്‍ കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നല്ല സ്‌ട്രോങ് ആയ മസിലാണ് ഇതിലൂടെ നമുക്ക് ലഭിയ്ക്കുക.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്‍ ഒട്ടും പുറകിലല്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്.

English summary

Reasons Why Watermelon is the Perfect Summer Fruit

If you ask me about the perfect way to beat the heat, I would say ‘Sipping on Watermelon Juice!’. Read onto know more about the amazing benefits of Watermelons.
Story first published: Monday, April 25, 2016, 11:51 [IST]
X
Desktop Bottom Promotion