ഉണര്‍ന്നാല്‍ ചെയ്യുന്ന ആരോഗ്യകരമായ തെറ്റുകള്‍

Posted By:
Subscribe to Boldsky

ഉറക്കമുണര്‍ന്നാല്‍ പലപ്പോഴും ഉന്‍മേഷത്തോടെ ആയിരിക്കും നമ്മള്‍ എഴുന്നേല്‍ക്കുക. എന്നാല്‍ പലപ്പോഴും ആ ഉന്‍മേഷം അധികസമയം നീണ്ടു നില്‍ക്കില്ല. എന്താണ് ഇതിനു കാരണം എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ?

പലപ്പോഴും എഴുന്നേറ്റതിനു ശേഷം നമ്മള്‍ ചെയ്യുന്ന ആരോഗ്യത്തെറ്റുകളാണ് ഇതിനു കാരണം. എന്തൊക്കെയാണ് നമ്മള്‍ പതിവായി ഉറക്കമെഴുന്നേറ്റാല്‍ ചെയ്യുന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ എന്നു നോക്കാം. ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

രാവിലെ എഴുന്നേല്‍ക്കുന്നത്

രാവിലെ എഴുന്നേല്‍ക്കുന്നത്

പെട്ടെന്നെഴുന്നേല്‍ക്കുന്നത്. കിടക്കയില്‍ നിന്ന് ധൃതിയില്‍ ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്നത് പലപ്പോഴും അനാരോഗ്യമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഉണര്‍ന്നാല്‍ ഏതാനും നിമിഷങ്ങള്‍ ദീര്‍ഘനിശ്വാസം എടുത്ത് ശുദ്ധമായ പച്ചവെള്ളം കുടിയ്ക്കുക.

 മസിലുകളുടെ ആരോഗ്യം

മസിലുകളുടെ ആരോഗ്യം

ഉണരുമ്പോള്‍ തന്നെ മസിലുകളുടെ ആരോഗ്യവും നമ്മള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നട്ടെല്ലിലെ മസിലുകള്‍ അല്‍പം പിടുത്തം ഉള്ളതായി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഉണര്‍ന്നു കഴിഞ്ഞ് 3-4 തവണ നിവര്‍ന്ന് വലിഞ്ഞ് മസിലുകള്‍ ആയാസ രഹിതമാക്കാന്‍ സഹായിക്കുക.

പാലോ ചായയോ?

പാലോ ചായയോ?

രാവിലെ എല്ലാവരുടെയും ദിവസം തുടങ്ങുന്നത് പാലോ ചായയോ കുടിച്ചാണ്. എന്നാല്‍ ഇത് ദോഷകരമാണ്. അതുകൊണ്ട് മെറ്റബോളിസം ഉയര്‍ത്തുന്നതിനായി രാവിലെ നാരങ്ങാ വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം.

മൊബൈല്‍ മാറ്റിവെയ്ക്കുക

മൊബൈല്‍ മാറ്റിവെയ്ക്കുക

എല്ലാവരുടേയും ശീലമായി മാറിയിരിക്കുകയാണ് ഇത്. രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ മൊബൈലിലോ മെയിലോ മെസ്സേജുകളോ നോക്കുന്നത്. ഇത് നിങ്ങളുടെ ര്‍ജ്ജം ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കുക. ഇന്നത്തെ തിരക്കിനിടയില്‍ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കിയുള്ള ശീലം നിര്‍ത്തുക.

പ്രഭാത ഭക്ഷണത്തിന്റെ സമയം

പ്രഭാത ഭക്ഷണത്തിന്റെ സമയം

പലപ്പോഴും പ്രഭാത ഭക്ഷണം പലരും കഴിയ്ക്കുന്നത് 10 മണിയ്ക്ക് ശേഷമായിരിക്കും. എന്നാല്‍ ഉണര്‍ന്ന് കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതാണ് ആരോഗ്യകരമായി ഏറ്റവും നല്ലത്.

പ്രകൃതിയെ അറിയുക

പ്രകൃതിയെ അറിയുക

പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുന്നത് അസുഖകരമായ ശബ്ദം കേട്ടുകൊണ്ടാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതായിരിക്കും. അതുകൊണ്ട് എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിയ്ക്കാന്‍ ശ്രമിക്കുക.

English summary

Mistakes You are Probably Making That Makes Waking Up Early Difficult

Finding it difficult to wake up early? Here are some mistakes that you're probably making.
Story first published: Monday, March 28, 2016, 11:39 [IST]