For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി വിയര്‍ക്കുന്നുവോ, പേടിയ്ക്കണം, കാരണം

|

വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന്റെ ചൂടു കുറയ്ക്കുവാന്‍ ശരീരം അവലംബിയ്ക്കുന്ന ഒരു സ്വാഭാവികമാര്‍ഗം. ദിവസത്തില്‍ ഏതു സമയത്തു വേണമെങ്കിലും ഇതു സംഭവിയ്ക്കാം. പ്രത്യേകിച്ചു ചൂടു കൂടുതലുള്ള സമയത്ത്.

എന്നാല്‍ ചിലര്‍ രാത്രിയില്‍ അമിതമായി വിയര്‍ക്കും. റൂമില്‍ ചൂടില്ലെങ്കിലും. വിയര്‍ത്ത് ഉറക്കം പോലു തടസപ്പെടും. ഇതെന്തു കൊണ്ടാണെന്നു സംശയിക്കുകയും ചെയ്യും.

നിസാരമെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, പല ആരോഗ്യപ്രശനങ്ങളുടേയും ഗുരുതരമരോഗങ്ങളുടേയും ലക്ഷണമാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

രാത്രിയില്‍ ഈ രീതിയില്‍ വിയര്‍ക്കുന്നത് ചിലതരം ക്യാന്‍സറിനുള്ള ലക്ഷണങ്ങളാണെന്നു പറയാം. പ്രത്യേകിച്ചു ലിംഫോമ, എല്ലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍ എന്നിവയുടെ.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരം ക്യാന്‍സറിനോടു പൊരുതുന്നതാണ് ഇത്തരം വിയര്‍പ്പിന് കാരണമായി പറയുന്നത്. ക്യാന്‍സര്‍ കാരണമുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും കാരണമാകാം.

തൂക്കം കുറയുക, പനി

തൂക്കം കുറയുക, പനി

ഇത്തരത്തില്‍ വിയര്‍ക്കുന്നതിനൊപ്പം കാരണമില്ലാതെ തൂക്കം കുറയുക, പനി തുടങ്ങിയവയും കൂടിയുണ്ടെങ്കില്‍ ക്യാന്‍സറിനെ സംശയിക്കണം.

മെനോപോസ്

മെനോപോസ്

ഇതല്ലാതെയും പല ആരോഗ്യപ്രശ്‌നങ്ങളാലും രാത്രിയില്‍ വിയര്‍ക്കാം. ഇതിലൊന്ന് മെനോപോസ് സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഇത്തരത്തിലുള്ള രാത്രി വിയര്‍പ്പിന് കാരണമാകും.

ട്യൂബര്‍ക്കുലോസിസ്, എന്‍ഡോകാര്‍ഡൈറ്റിസ്

ട്യൂബര്‍ക്കുലോസിസ്, എന്‍ഡോകാര്‍ഡൈറ്റിസ്

ട്യൂബര്‍ക്കുലോസിസ്, എന്‍ഡോകാര്‍ഡൈറ്റിസ് തുടങ്ങിയ ബാക്ടീരിയല്‍ അണുബാധകള്‍ രാത്രി വിയര്‍ക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.

 ഗ്ലൂക്കോസ് തോത്

ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയുന്നത്, അതായത് ലോ ഹൈപ്പോഗ്ലൈസീമിയ രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.

ഹൈപ്പര്‍ തൈറോയ്ഡ്

ഹൈപ്പര്‍ തൈറോയ്ഡ്

ഹൈപ്പര്‍ തൈറോയ്ഡ് ലക്ഷണം കൂടിയാണ് രാത്രിയിലെ അമിതമായ വിയര്‍പ്പ്.

ഇഡിയോഫാറ്റിക് ഹൈപ്പര്‍ ഹൈഡ്രോസിസ്

ഇഡിയോഫാറ്റിക് ഹൈപ്പര്‍ ഹൈഡ്രോസിസ്

ഇഡിയോഫാറ്റിക് ഹൈപ്പര്‍ ഹൈഡ്രോസിസ് എന്നൊരു അവസ്ഥയുണ്ട്. ഇതിന് പ്രത്യേകിച്ച് മെഡിക്കല്‍, കാലാവസ്ഥ എന്നിവയുമാടി ബന്ധവുമില്ല. ഇതുള്ളവരും രാത്രിയില്‍ അമിതമായി വിയര്‍ക്കും.

വ്യായാമം

വ്യായാമം

മെഡിക്കല്‍ കാരണങ്ങളും ചൂടുമല്ലാതെ കിടക്കും മുന്‍പ് വ്യായാമം ചെയ്യുന്നത്, മസാലയധികമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത്, കിടക്കും മുന്‍പ് ചൂടു്പാനീയങ്ങള്‍ കുടിയ്ക്കുന്നത് എന്നിവയും അമിതവിയര്‍പ്പിനുള്ള കാരണമാണ്. കാലില്‍ നീര്‌, കഷണ്ടി, ഈ രോഗം അടുത്തെത്തി....

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health cancer
English summary

Medical Reasons For Over Sweating At Night

Here are some of the medical reasons for over sweating at night. Read more to know about,
Story first published: Monday, August 29, 2016, 12:47 [IST]
X
Desktop Bottom Promotion