For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍

|

കൈമുറിഞ്ഞാല്‍ രക്തം പോയിക്കൊണ്ടേ ഇരിയ്ക്കും. എന്നാല്‍ ഇതിനെ തടയാനാണ് പ്ലേറ്റ്‌ലറ്റിന്റെ ആവശ്യം ഉള്ളത്. ആരോഗ്യവാനായ ഒരു മനുഷ്യന്റെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം എന്ന് പറയുന്നത് 150,000 മുതല്‍ 450,000 വരെയാണ്.

എന്നാല്‍ ഇത് 150,000-ത്തില്‍ കുറവാകുമ്പോഴാണ് അപകടകരമായ അവസ്ഥയിലേക്ക് ശരീരം പൊയ്‌ക്കൊണ്ടിരിയ്ക്കുന്നത്. 30 മിനിട്ട് വെളുത്തുള്ളി വായില്‍ വെയ്ക്കാമോ?

പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയാന്‍ ചില കാരണങ്ങളുണ്ട്. അവ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ പിന്നീട് ഇത് ഗുരുതരമായ അവസ്ഥിയിലേക്ക് നീങ്ങുന്നു. എന്തൊക്കെയാണ് പ്ലേറ്റ്‌ലറ്റ് കുറവിന് കാരണങ്ങള്‍ എന്ന് നോക്കാം.

 കരള്‍പ്രശ്‌നങ്ങള്‍ ക്യാന്‍സര്‍

കരള്‍പ്രശ്‌നങ്ങള്‍ ക്യാന്‍സര്‍

ക്യാന്‍സര്‍, കരള്‍പ്രശ്‌നങ്ങള്‍ എന്നിവയാണ് പലപ്പോഴും പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.

അനീമിയ, ലുക്കീമിയ

അനീമിയ, ലുക്കീമിയ

അസുഖങ്ങള്‍ തന്നെയാണ് ഇതിന്റെ മുന്നില്‍. ലുക്കീമിയയും അനീമിയയും എല്ലാം ഇതിന്റെ കാരണങ്ങളില്‍ ചിലതാണ്.

മരുന്നിന്റെ ഉപയോഗം

മരുന്നിന്റെ ഉപയോഗം

പലപ്പോഴും പല തരത്തിലുള്ള മരുന്നിന്റെ ഉപയോഗവും പ്ലേറ്റലെറ്റിന്റെ കൗണ്ട് കുറയുന്നതിന് കാരണമാകും.

പപ്പായ കഴിയ്ക്കുക

പപ്പായ കഴിയ്ക്കുക

പപ്പായ കഴിച്ച് ശീലിയ്ക്കുക. നല്ലതു പോലെ പഴുത്ത പപ്പായ ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും പച്ചയ്ക്ക് കഴിയ്ക്കുന്നതും എല്ലാം ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതാണ്.

മത്തങ്ങ

മത്തങ്ങ

മത്തങ്ങ ഇഷ്ടമുള്ളവരാണ് നമ്മള്‍ മലയാളികള്‍. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളത് മത്തങ്ങയുടെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കും.

ചീര

ചീര

ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ളതാണ് ചീര. പച്ചച്ചീരയില്‍ പ്രത്യേകിച്ച്. ഇതിലെ വിറ്റാമിന്‍ കെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിയ്ക്കാം. നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ധാരാളം കഴിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെല്ലിക്ക എന്നത് കാര്യം. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് നെല്ലിക്ക.

English summary

How to Increase a Low Platelet Count

Here are the top ways to increase a low platelet count naturally.
Story first published: Wednesday, October 5, 2016, 17:03 [IST]
X
Desktop Bottom Promotion