പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തിഹീനമായ ഭാഗം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മള്‍ ഈ ഭാഗത്തെക്കുറിച്ച് അല്‍പം പോലും ശ്രദ്ധിക്കില്ല. ഏത് ശരീര ഭാഗം വൃത്തിയാക്കിയാലും ഇവിടം വൃത്തിയാക്കുന്ന കാര്യത്തില്‍ പലര്‍ക്കും ശ്രദ്ധ കാണില്ല. പൊക്കിളിന്റെ ആകൃതി പറയും നിങ്ങളുടെ ആരോഗ്യം

എന്നാല്‍ ഏറ്റവും അപകടകരമായ ബാക്ടീരിയ വളരുന്ന സ്ഥലം ഈ ശരീരഭാഗമാണ് എന്നതാണ് സത്യം. പൊക്കിളാണ് ശരീരത്തിലെ ഏറ്റവും അപകടകരമായ ബാക്ടീരിയകള്‍ വളരുന്ന ഭാഗം.

എത്രയൊക്കെ വൃത്തിയാക്കിയാലും 67-ലധികം വിവിധ തരത്തിലുള്ള ബാക്ടീരിയകള്‍ നമ്മുടെ പൊക്കിളിനു ചുറ്റും ഉണ്ട്. എന്നാല്‍ ഇതിനെയൊന്നും കണ്ണുകൊണ്ട് കാണാനാവില്ല എന്നതാണ് മറ്റൊരു അപകടം. എങ്ങനെ പൊക്കിള്‍ ബാക്ടീരിയകളില്‍ നിന്നും വൃത്തിയാക്കാം എന്ന് നോക്കാം.

അപകടങ്ങളുടെ വാസസ്ഥലം

അപകടങ്ങളുടെ വാസസ്ഥലം

അപകടങ്ങളുടെ വാസസ്ഥലമാണ് പൊക്കിള്‍. പൊക്കിളിനു ചുറ്റും 67-ലധികം വിവിധ തരത്തിലുള്ള അപകടകാരികളാണ് ബാക്ടീരിയകളാണ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്.

 വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്

വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്

വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പൊക്കിളിനെ വൃത്തിയാക്കുന്നതില്‍ നിന്ന് പലരേയും പുറകിലേക്ക് വലിയ്ക്കുന്നത്. പൊക്കിളിനകവശം വൃത്തിയാക്കുകയെന്നാല്‍ പലപ്പോഴും അതൊരു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

ദുര്‍ഗന്ധം പ്രശ്‌നമാകുമ്പോള്‍

ദുര്‍ഗന്ധം പ്രശ്‌നമാകുമ്പോള്‍

ശരീരദുര്‍ഗന്ധം എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് പൊക്കിളിനു ചുറ്റുമുള്ള ദുര്‍ഗന്ധവും. വൃത്തിയാക്കുന്നതില്‍ നിന്ന് നമ്മള്‍ പിന്‍മാറുമ്പോള്‍ ഇതുണ്ടാക്കുന്ന ദുര്‍ഗന്ധവും പല വിധത്തിലുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

അകത്തേക്ക് നില്‍ക്കുന്ന പൊക്കിള്‍ വൃത്തിയാക്കാന്‍

അകത്തേക്ക് നില്‍ക്കുന്ന പൊക്കിള്‍ വൃത്തിയാക്കാന്‍

പൊക്കിള്‍ വൃത്തിയാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അല്‍പം പഞ്ഞി എടുത്ത് ആല്‍ക്കഹോളില്‍ മുക്കി പൊക്കിളില്‍ ഉള്ള അഴുക്ക് തുടച്ചെടുക്കാം.

പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

കുളിയ്ക്കുമ്പോള്‍ ഷവറിംഗ് ജെല്‍ ഉപയോഗിച്ച് പഞ്ഞി കൊണ്ട് പൊക്കിളിലെ ബാക്ടീരിയകളേയും അഴുക്കിനേയും തുടച്ചെടുക്കാവുന്നതാണ്.

പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

തണുത്ത വെള്ളത്തില്‍ നല്ലതു പോലെ കഴുകി കോട്ടണ്‍ ടവല്‍ കൊണ്ട് തുടച്ചെടുത്താലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

പുറത്തേക്കുന്തിയ പൊക്കിള്‍ വൃത്തിയാക്കാന്‍

പുറത്തേക്കുന്തിയ പൊക്കിള്‍ വൃത്തിയാക്കാന്‍

പുറത്തേക്കുന്തിയ പൊക്കിള്‍ വൃത്തിയാക്കാനും അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ അല്‍പം ഷവര്‍ ജെല്‍ എടുത്ത് പൊക്കിളിനു ചുറ്റും കഴുകി കോട്ടണ്‍ ടവ്വല്‍ കൊണ്ട് തുടച്ചെടുക്കാം.

പുറത്തേക്കുന്തിയ പൊക്കിള്‍ വൃത്തിയാക്കാന്‍

പുറത്തേക്കുന്തിയ പൊക്കിള്‍ വൃത്തിയാക്കാന്‍

നല്ലതു പോലെ ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് നനഞ്ഞ പൊക്കിള്‍ തുടച്ചാലും അഴുക്കിനെ ഇല്ലാതാക്കാം.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല. വിയര്‍പ്പും മറ്റ് അഴുക്കുകളും ചേരുമ്പോള്‍ അത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വയറു വേദന ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു

ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു

വിവിധ തരത്തിലുള്ള ഇന്‍ഫെക്ഷന് പൊക്കിളിന്റെ വൃത്തിയില്ലായ്മ കാരണമാകുന്നു. ചൊറിച്ചിലും ചുവന്ന നിറത്തിലുള്ള തടിപ്പും ഇതിന്റെ തുടക്കമാണ്. 8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

English summary

How to Clean belly button from germs and bacteria

This is the filthiest part of the body, and you can't clean it from bacteria even if you shower two times daily. Here is what you need to do.
Subscribe Newsletter