Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍
പുരുഷ ബീജത്തിന് ഹാനീകരമാകുന്ന പല തരത്തിലുള്ള ഭക്ഷണങ്ങളുണ്ട്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയും ജീവിത ശൈലിയും എല്ലാം പുരുഷന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. അതിലുപരി അവരുടെ ലൈംഗിക ജീവിതത്തേയും ഇത്തരം പ്രശ്നങ്ങള്‍ ബാധിയ്ക്കുന്നുണ്ട്. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ
ഭക്ഷണങ്ങളില്‍ തന്നെ വാള്‍നട്ടും ഇലവര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നത് ബീജത്തിന്റെ ഗുണത്തേയും എണ്ണത്തേയും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതിന് പ്രതികൂലാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഭാവിയില്‍ അച്ഛനാവണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്.

സോയ അടങ്ങിയ ഭക്ഷണങ്ങള്‍
സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്
എണ്ണയില്‍ പൊരിച്ചെടുത്ത ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റിറോണിന്റെ അളവില്‍ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും.

കാപ്പി
കാപ്പി കുടിയ്ക്കാതെ ഒരു ദിവസം ആരംഭിയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍ കാപ്പിയിലെ കഫീന്‍ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് ബീജോത്പാദനത്തെ മോശമായി ബാധിയ്ക്കുന്നു.

പ്രോസസ്ഡ് മീറ്റ്
പ്രോസസ്ഡ് മീറ്റ് കഴിയ്ക്കുന്നതും വിപരീത ഫലമാണ് ഉണ്ടാക്കുക. ഹോട്ട് ഡോഗ് പോലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നം ഭാവിയെ ദോഷകരമായി തന്നെ ബാധിയ്ക്കും.

മദ്യപാനം
മദ്യപിക്കുന്നതും നെഗറ്റീവ് ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് ബാജോത്പാദനത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
