For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറുക്‌ പറയും ക്യാന്‍സര്‍ സാധ്യത

|

ശരീരത്തില്‍ മറുകുകള്‍ എല്ലാവര്‍ക്കും കാണും. ഇത്‌ ആരും വലിയ കാര്യമായി എടുക്കാറുമില്ല. സൗന്ദര്യപ്രശ്‌നമായി ചിലര്‍ കാണുമെന്നു മാത്രം.

എന്നാല്‍ ഇത്‌ അത്ര നിസാരമായി കണക്കാക്കാന്‍ പറ്റില്ല. ഇത്‌ സ്‌കിന്‍ക്യാന്‍സര്‍ കാരണവുമാകാമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ക്യാന്‍സറില്‍ തന്നെ സ്‌കിന്‍ ക്യാന്‍സറാണ്‌ വരാന്‍ സാധ്യത കൂടുതലുള്ള ഒന്ന്‌ സ്‌കിന്‍ ക്യാന്‍സറില്‍ തന്നെ മെലാനോമയാണ്‌ ഏറ്റവും അപകടം പിടിച്ചതും.

ഇതിന്റെ പ്രധാന ലക്ഷണം ചര്‍മത്തിലുള്ള മറുക്‌, പാട്‌ എന്നിവയില്‍ നിന്നറിയാം. പ്രധാനമായും മറുകില്‍ നിന്ന്‌. കാരണം മിക്കവാറും ഈ മറുകുകള്‍ ഭാവിയില്‍ സ്‌കിന്‍ ക്യാന്‍സറിലേയ്‌ക്കു തിരിയും.

മറുകു നോക്കി സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത എങ്ങനെ വിലയിരുത്താമെന്നു നോക്കൂ,

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

എ അഥവാ അസിമിട്രി നോക്കി പറയാം. മറുകിന്റെ ഒരു പകുതി മറ്റേ പകുതിയില്‍ നിന്നും വ്യത്യസ്‌തമാണെങ്കില്‍ ഇത്‌ ക്യാന്‍സറുണ്ടാക്കാവുന്ന, ക്യാന്‍സര്‍ സാധ്യതയുള്ള ഒന്നാണ്‌.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

ബി ബോര്‍ഡര്‍ ഇറെഗുലാരിറ്റി എന്നതിനെ സൂപിപ്പിയക്കുന്നു. വ്യക്തതയില്ലാത്ത, ബോര്‍ഡറുകള്‍ അത്ര വ്യക്തമല്ലാത്ത മറുക്‌ സ്‌കിന്‍ ക്യാന്‍സര്‍ അഥവാ മെലാനോമ സാധ്യത കാണിയ്‌ക്കുന്ന ഒന്നാണ്‌.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

സി എന്നാല്‍ കളറിനെ സൂചിപ്പിയ്‌ക്കുന്നു. പല നിറങ്ങളിലുള്ള അല്ലെങ്കില്‍ വളരെ ഇരുണ്ട നിറത്തിലെ മറുക്‌ സ്‌കിന്‍ ക്യാന്‍സറിന്റെ സാധ്യത കാണിയ്‌ക്കുന്ന ഒന്നാണ്‌.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

ഡി എന്നാല്‍ ഡയാമീറ്ററിനെ സൂചിപ്പിയ്‌ക്കുന്നു. വലിപ്പമുള്ള മറുകുകള്‍ സ്‌കിന്‍ ക്യാന്‍സറാകാന്‍ സാധ്യതയുള്ള ഒന്നാണ്‌. എന്നു കരുതി ചെറിയ മറുകിനും ഈ സാധ്യതയില്ലെന്നല്ല.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

ഇ ഇവല്യൂഷനെ സൂചിപ്പിയ്‌ക്കുന്ന ഒന്നാണ്‌. വലിപ്പവും നിറവും രൂപവുമെല്ലാം മാറുന്ന മറുകെങ്കില്‍ ഇത്‌ സ്‌കിന്‍ ക്യാന്‍സറിനുള്ള മറ്റൊരു സാധ്യതയാണ്‌.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

ഇവയ്‌ക്കു പുറമെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന മറുകുകള്‍ മെലാനോമയുടെ മറ്റൊരു ലക്ഷണമാകാം.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുകില്‍ തന്നെ ശരീരത്തില്‍ നിന്നും സ്‌പര്‍ശനം കൊണ്ടു വേര്‍തിരിച്ചറിയാവുന്നവയാണ്‌ ക്യാന്‍സര്‍ സാധ്യത ഏറെയുള്ളവ.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുകില്‍ ചൊറിച്ചില്‍, നിറവ്യത്യാസം, വേദന പോലുള്ളവയുണ്ടെങ്കില്‍ ഇവയും സ്‌കിന്‍ ക്യാന്‍സറിനെ സൂചിപ്പിയ്‌ക്കുന്നതാകാം.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

സംശയമുള്ള മറുക്‌ ഒരു മാസം ശ്രദ്ധിച്ച്‌ ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ഡെര്‍മറ്റോളജിസ്‌റ്റിന്റെ സഹായം തേടാം.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മെലാനോമ പെട്ടെന്നു തന്നെ പടരാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇത്‌ 100 ശതമാനം നീക്കം ചെയ്യാനും സാധിയ്‌ക്കും.

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

മറുക്‌ പറയും സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത

സ്‌കിന്‍ ക്യാന്‍സറിന്‌ ഒരു പ്രധാന കാരണം സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികളാണ്‌. സെല്‍ കാര്‍സിനോമ എന്ന ക്യാന്‍സറാണ്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികളേല്‍ക്കുന്നതില്‍ നിന്നുണ്ടാകുന്നത്‌. കൈ, മുഖം, തല, കഴുത്ത്‌, കാല്‍, കയ്യ്‌ എന്നിവിടങ്ങളിലാണ്‌ ഇത്‌ വരാന്‍ സാധ്യതയേറെ. മറുകു വെളിപ്പെടുത്തും രഹസ്യങ്ങള്‍

English summary

How Mole Reveal Skin Cancer Chances

How Mole Reveal Skin Cancer Chances, read more to know about,
Story first published: Monday, August 22, 2016, 9:37 [IST]
X
Desktop Bottom Promotion