Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മറുകു വെളിപ്പെടുത്തും രഹസ്യങ്ങള്‍
ശരീരത്തില്‍ മറുകുകളോ കാക്കാപ്പുള്ളികളോ ഇല്ലാത്തവര്‍ വളരെ വിരളം. ഇത് ജനിക്കുമ്പോള്‍ പലരുടെ ശരീരത്തിലും ഇല്ലെങ്കിലും പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യും.
കൈ നോക്കി ഫലം പറയുന്ന പോലെ, മുഖലക്ഷണം നോക്കി പറയുന്ന പോലെ മറുകുകള്‍ക്കും പലതും പറയാനുണ്ട്.

നെറ്റി
നെറ്റിയുടെ വലതു ഭാഗത്ത് മറുകെങ്കില്‍ ധാരാളം സമ്പത്ത് എക്കാലവുമുണ്ടാകുമെന്നു പറയും.

നെറ്റി
നെറ്റിയുടെ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ദുഖവും മനക്ലേശവുമായിരിക്കും ഫലം.

നെറ്റി
നെറ്റിയുടെ നടുഭാഗത്താണ് മറുകെങ്കില്‍ സമ്പത്തും പ്രശസ്തിയുമുണ്ടാകുമെന്നു പറയും.

താടി
താടിയില്‍ മറുകെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി എപ്പോഴും പ്രശ്നങ്ങളാണ് ഫലമത്രെ.

കണ്ണ്
വലതു കണ്ണിന്റെ മുകളില്‍ മറുകെങ്കില്‍ പങ്കാളി നിങ്ങളെ വളരെയേറെ സ്നേഹിയ്ക്കുന്നു.

കണ്ണ്
ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്ത മറുക് ജീവിതത്തില്‍ കാര്യങ്ങള്‍ സാധിയ്ക്കാന്‍ നിങ്ങള്‍ക്ക് കഷ്ടമപ്പെടേണ്ടി വരുമെന്നാണു കാണിയ്ക്കുന്നത്.

കവിള്
വലതു കവിളിലെ മറുക് നിങ്ങള്‍ക്ക് ധാരാളം പണമുണ്ടാകുമെന്നും ഇടതു വശത്തെ മറുക് ധനനഷ്ടമുണ്ടാകുമെന്നു കാണിയ്ക്കുന്നു.

ചുണ്ട്
ചുണ്ടിലെ മറുക് നിങ്ങള്‍ക്ക് ലൈംഗികാസക്തിയുണ്ടാകുമെന്നു കാണിയ്ക്കുന്നു.

ചെവി
വലതു ചെവിയിലെ മറുക് ആയുസ് കുറവാണെന്നും ഇടതു ചെവിയിലെ മറുക് അപകടങ്ങളെ ശ്രദ്ധിയ്ക്കണമെന്നും സൂചിപ്പിയ്ക്കുന്നു.

കഴുത്ത്
കഴുത്തിലെ മറുക് ജീവിതം ആര്‍ഭാടകരമാകുമെന്നും നീണ്ട ആയുസു ലഭിയ്ക്കുമെന്നും കാണിയ്ക്കുന്നു.

കയ്യ്
ഇടതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ക്ക് ആണ്കുട്ടിയുണ്ടാകുമെന്നു പറയുന്നു. വലതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ ധൈര്യശാലിയെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടുമെന്നും കാണിയ്ക്കുന്നു.

മൂക്ക്
മൂക്കിലാണ് മറുകെങ്കില്‍ ജീവിതകാലം മുഴുവന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നു സൂചിപ്പിക്കുന്നു.

കൈത്തലം
വലതു കൈത്തലത്തിലെ മറുക് ധനസമ്പാദനത്തേയും ഇടതു കയ്യിലേത് ധനനഷ്ടത്തേയും സൂചിപ്പിയ്ക്കുന്നു.

കാല്
കാലിലെ മറുക് ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നതിന്റെ സൂചനയാണ്.

പുരികം
പുരികങ്ങളുടെ ഇടയില്‍ മറുകെങ്കില്‍ വിദേശവാസം ഫലം.

അരക്കെട്ടില്‍
അരക്കെട്ടിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വസ്തുവകള്‍ കൊണ്ടുള്ള സന്തോഷം പ്രാപ്യം.

പുറകുവശത്ത്
പുറകുവശത്തു മറുകെങ്കില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിയ്ക്കുന്നയാളാണെന്നു ചുരുക്കം. ഇത്തരക്കാരെ മറ്റുള്ളവര്‍ രഹസ്യമായി പഴിയ്ക്കുകയും ചെയ്യും.

പൊക്കിള്‍
പൊക്കിളില്‍ മറുകെങ്കില്‍ ലൈംഗികതാല്പര്യം ഫലം. ഇവര്‍ക്ക് സന്താനലാഭവുമുണ്ടാകും.

തോള്
ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവാണെന്നു ഫലം.

തോള്
വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം. രസകരമായ വാര്‍ത്തകള്‍ക്ക്, ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
